കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

പ്രവാസ ലോകത്ത് നിന്നും ഒത്തിരിയേറെ സങ്കടകരമായ വാർത്തകളാണ് പുറത്തേക്ക് വരുന്നത്. അപകട മരണങ്ങളും അതുപോലെതന്നെ ഒത്തിരിയേറെ ആരോഗ്യ കാരണങ്ങളാലും മരണങ്ങൾ സംഭവിക്കുന്നതായി പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പുറത്തേക്ക് വരുന്ന പല മരണങ്ങളും യുവാക്കളിൽ നിന്നെന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ യുവാവ് മസ്കറ്റില്‍ കലാപരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിക്കുകയുണ്ടായി. വർക്കല മാന്ത്ര സ്വദേശിയായ ഷാനാണ്(32) മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. അതോടൊപ്പം തന്നെ ഒമാനിലെ സൂറിൽ അൽ ഹാരിബ് ബിൽഡിങ് മെറ്റീരിയൽസിൽ പത്തുവർഷമായി സെയ്ൽസ്മാൻ ആയി ജോലി ചെയ്തു വരികയായിരുന്നു ഷാൻ.
'ജോട്ടൻ' പെയിന്‍റ് കമ്പനി വിതരണക്കാർക്കായി മസ്കറ്റിൽ ഒരുക്കിയ കലാപരികളിൽ പങ്കെടുക്കവെ ആയിരുന്നു ഷാൻ കുഴഞ്ഞു വീണത് തന്നെ. ഇതേതുടർന്ന് ഉടൻ ആശുപത്രീയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ സൈന, ഏക മകൻ റിസ്‌വാന്‍(മൂന്ന് വയസ്സ്). ഷാനിന്റെ മരണത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് കുടുംബങ്ങൾ ഏവരും.
https://www.facebook.com/Malayalivartha