സങ്കടക്കാഴ്ചയായി... അല്‍ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു

പെരുന്നാള്‍ ആഘോഷിക്കാനായി അല്‍ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. വെള്ളിമാട്കുന്ന് പി.കെ. നസീറിന്റെ ഭാര്യ സജിന ബാനുവാണ് (54) മരിച്ചത്.
ഇവര്‍ സഞ്ചരിച്ച വാഹനം റിസോര്‍ട്ടിന് സമീപത്ത് ഓഫ് റോഡില്‍ മറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന മകന്‍ ജര്‍വ്വീസ് നാസ്, ഭര്‍ത്താവ് നസീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
മൃതദേഹം അല്‍ ഐന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. മക്കള്‍: ഡോ.ജാവേദ് നാസ്, ജര്‍വ്വീസ് നാസ് നസീര്‍. മരുമകള്‍: ഡോ.ആമിന ഷഹ്ല
https://www.facebook.com/Malayalivartha