ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..

വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ കുവൈത്ത് പൗരന് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ ഒക്‌ടോബറില്‍ ആണ് ഇന്ത്യക്കാരനെ സ്വദേശി സ്‌പോണ്‍സര്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം കുഴിച്ചിട്ടത്. ജഹ്റ മരുഭൂമിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ആന്ധ്രപ്രദേശ് വൈഎസ്ആര്‍ ജില്ല സൊന്തംവരിപള്ളി ഗദ്ദമീഡപള്ളി വീട്ടില്‍ വീരാന്‍ജുലു(38)ആയിരുന്നു. സ്വദേശിയുടെ വീട്ടിലെ ഡ്രൈവറായിരുന്നു വീരാന്‍ജുലു.
തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയായ സ്‌പോണ്‍സറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം ആസൂത്രിതമായ കൊലപാതകമാണന്ന് പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. സാദ് അല്‍ അബ്ദുല്ല ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസാണ് അന്വേഷണം നടത്തിയത്. കൊല്ലപ്പെട്ട വീരാന്‍ജുലുവിന്റെ ഭാര്യയും അതേ വീട്ടില്‍ തന്നെയാണ് ജോലി ചെയ്തിരുന്നത്. ഇന്ത്യയിലെ ലക്‌സ് ലൂയിസ് അഭിഭാഷക ഓഫിസ് മുഖേന കുവൈത്തിലെ അല്‍ ദോസ്തൂര്‍ ലേ ഫേമിലെ അഡ്വ. തലാല്‍ തഖിയാണ് കേസ് കൈകാര്യം ചെയ്തത്. സാദ് അൽ-അബ്ദുള്ളയിലെ ഒരു ചവറ്റുകുട്ടയിൽ നിന്ന് രക്തം പുരണ്ട വസ്ത്രങ്ങൾ ഒരാൾ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് അധികൃതർക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് കേസ് പുറത്തറിഞ്ഞത്.
റിപ്പോർട്ടിനെ തുടർന്ന്, ജഹ്‌റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന ഒരാളുടെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പ്രതിയെ തിരിച്ചറിയാൻ സഹായിച്ചു. അധികൃതർ ഈ വാഹനം പിന്തുടർന്ന് കണ്ടെത്തുകയും വാഹനത്തിനുള്ളിൽ രക്തക്കറ കണ്ടെത്തുകയും ചെയ്തു. ഇത് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചു.
ചോദ്യം ചെയ്യലിൽ, പ്രതി തന്റെ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം സ്ക്രാപ്പ് യാർഡിന് പിന്നിലെ മരുഭൂമിയിൽ തള്ളിയതായി സമ്മതിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ പ്രതി മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് കൊണ്ടുപോയി. കൊല്ലപ്പെട്ടയാൾ പ്രതിയുടെ വീട്ടുജോലിക്കാരനായി ജോലി ചെയ്യുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ക്രിമിനൽ കേസ് ഫയൽ ചെയ്യുകയും പ്രതിയെ പ്രോസിക്യൂഷനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.
മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞ രക്തക്കറ പുരണ്ട വസ്ത്രങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചത്. കാറിലെത്തിയ ഒരാൾ രക്തക്കറ പുരണ്ട വസ്ത്രങ്ങൾ വലിച്ചെറിയുന്നത് കണ്ടുവെന്ന് വിവരം ലഭിച്ചതോടെയാണ് പ്രദേശത്തെ സിസിടിവി ക്യാമകറൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് വാഹന ഉടമയുടെ വിവരങ്ങൾ കണ്ടെത്തി. കാറിൽ നടത്തിയ പരിശോധനയിൽ കാറിൽ നിന്നും പൊലീസ് രക്തക്കറ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. യുവാവിനെ കൊന്ന് അംങ്കാര സ്ക്രാപ് യാർഡിന് പിന്നിലുള്ള മരുഭൂമി പ്രദേശത്ത് തള്ളിയെന്നും പ്രതി പൊലിസിനോട് പറഞ്ഞു. താനും സ്പോൺസറും ചേർന്ന് മരുഭൂമി പ്രദേശത്ത് പോകുകയായിരുന്നുവെന്ന് വീരാൻജുലു ഭാര്യക്ക് സന്ദേശം അയച്ചിരുന്നു.
എന്നാൽ രാത്രിയോടെ സ്പോൺസർ മടങ്ങിയെത്തിയെങ്കിലും വീരാൻജുലു എത്തിയിരുന്നില്ല. ഭർത്താവിനെ കുറിച്ച് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ഭാര്യ ചെന്നകേസുലമ്മ പറഞ്ഞു. അടുത്ത ദിവസം വരുമെന്ന് പറഞ്ഞ് കാത്തിരുന്നെങ്കിലുംവീരാൻജുലു തിരിച്ചെത്തിയില്ല. ഇതോടെ ഭാര്യ നാട്ടിലെ ബന്ധുക്കളെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ആശുപത്രി കേന്ദ്രീകരിച്ച് തിരച്ചിൽ നടത്താൻ ഭാര്യ ശ്രമിച്ചെങ്കിലും സ്പോൺസർ തടയുകയായിരുന്നു. ഇതിനിടെയാണ് പൊലീസിന് പ്രതിയെ സംബന്ധിച്ച് വിവരം ലഭിക്കുന്നതും അന്വേഷണം നടക്കുന്നതും. പത്തു വർഷത്തോളമായി സ്പോൺസറുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു വീരാൻജുലു. നാല് വർഷം മുമ്പാണ് ഇയാൾ ഭാര്യയേയും ജോലിക്കായി ഇതേ വീട്ടിലേക്ക് കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha