ദുബൈയില്‍ സംസ്‌കാരികം തവനൂര്‍ സംഗമം സംഘടിപ്പിച്ചു

മാധ്യമ പ്രവര്‍ത്തകന്‍ എം.വി.നികേഷ് കുമാറാണ് ദുബൈയില്‍ സംഘടിപ്പിച്ച സംസ്‌കാരികം തവനൂര്‍ സംഗമം ഉദ്ഘാടനം ചെയ്യ്തത്. കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് വലുതാണെന്നും പ്രവാസി മലയാളികളുടെ സമ്പത്ത് ക്രിയാത്മകമായി വിനിയോഗിക്കാന്‍ പ്രവാസികള്‍ ശ്രദ്ധ ചെലുത്തണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്യവേ എം.വി.നികേഷ് കുമാര്‍ പറഞ്ഞു. ചടങ്ങില്‍ ബിസിനസ് രംഗത്തെ മികവിന് മജീദ് ഗ്‌ളോബല്‍ വിങ്‌സ് , വിനോദ് കുമാര്‍ പുഞ്ചിയത് , കലാ രംഗത്തെ മികവിന് നാടക പ്രവര്‍ത്തകന്‍ ജാഫര്‍ കാലടി , വിദ്യാഭ്യാസ രംഗത്തെ മികവിന് അനുഷ അനിരുദ്ധന്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി.ഫൈസല്‍ , ഗായകന്‍ അന്‍സാര്‍, പുറത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.സുധാകരന്‍ , അഡ്വ . സുള്‍ഫീക്കര്‍ അലി , സംസ്‌കാരികം ജനറല്‍ സെക്രട്ടറി സി.പി.കുഞ്ഞു മുഹമ്മദ് , ടി.ജമാലുദീന്‍,അക്ബര്‍ പാറമ്മല്‍ , വിനോദ് കുമാര്‍ , റഫീക്ക് കൊല്ലാറയില്‍ ,
എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ക്കു പുരസ്‌കാരങ്ങളും നല്‍കി.
https://www.facebook.com/Malayalivartha



























