ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

രണ്ട് ദിവസത്തെ ഒമാന്‍ സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രി മോദി, സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഒമാന്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' നല്‍കി ആദരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതില്‍ പ്രധാനമന്ത്രി മോദി നല്‍കിയ നിര്‍ണായക സംഭാവനകള്‍ കണക്കിലെടുത്താണ് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഈ പുരസ്‌കാരം സമ്മാനിച്ചത്.
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് മോദിയുടെ ഈ സന്ദര്‍ശനം നടന്നതെന്നത് ശ്രദ്ധേയമാണ്. കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒരു സുപ്രധാന വ്യാപാര കരാറില്‍ ഒപ്പുവെച്ചു. വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ധാരണയായി.ഒമാന്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലെ മദീനത്തുല്‍ ഇര്‍ഫാന്‍ തിയറ്ററില്‍ വെച്ച് പ്രധാനമന്ത്രി മോദി ഒമാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു.
പ്രസംഗത്തിന് മുന്‍പ്, സദസ്സിനോട് 'സുഖമാണോ' എന്ന് മലയാളത്തില്‍ ചോദിച്ചത് സദസ്സില്‍ ആവേശം പടര്‍ത്തി. ഒമാനില്‍ ധാരാളം മലയാളികള്‍ ഉണ്ടെന്നും തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി ഭാഷകള്‍ സംസാരിക്കുന്നവരും രാജ്യത്തുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.ഇന്ത്യന്‍ പ്രധാനമന്ത്രിയെ തേടിയെത്തുന്ന ബഹുമതികളില്‍ ഒമാന്റെ ഈ പുരസ്‌കാരം 29ാമത്തേതാണ്. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി നേരത്തെ എത്തിയ ഇത്യോപ്യ 'ഗ്രേറ്റ് ഓണര്‍ നിഷാന്‍ ഓഫ് ഇത്യോപ്യ' എന്ന പരമോന്നത ബഹുമതി സമ്മാനിച്ച് മോദിയെ ആദരിച്ചിരുന്നു. ഇതിനോടകം 28ല്‍ അധികം രാജ്യങ്ങളാണ് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആദരിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha



























