ദുബായ് രാജ്യാന്തര ബോട്ട് ഷോയ്ക്ക് തുടക്കമായി

രാജ്യാന്തര ബോട്ട് ഷോയ്ക്ക് ദുബായില്‍ തുടക്കമായി. ഹൈടെക് പായ്ക്കപ്പല്‍ മുതല്‍ സൂപ്പര്‍ യോട്ടുകള്‍ വരെ മേളയിലുണ്ട്. മാര്‍ച്ച് നാലുവരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ 60 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 845 കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. സ്പീഡ് ബോട്ടുകള്‍, ഉല്ലാസബോട്ടുകള്‍, യോട്ടുകള്‍, ലോകം ചുറ്റിയുള്ള ആര്‍ഭാടയാത്രയ്ക്കിണങ്ങിയ പായ്ക്കപ്പലുകള്‍, കട്ടമരങ്ങള്‍, നിരീക്ഷണത്തിനുള്ള ബോട്ടുകള്‍, കടലാഴങ്ങളിലേക്കു കുതിക്കാനുള്ള അണ്ടര്‍ വാട്ടര്‍ ജെറ്റ് സ്‌കീ-സീ ബോബ് എന്നിവയുടെ വന്‍നിരയാണു മേളയിലുള്ളത്. കൂടാതെ പ്രമുഖ കമ്പനികളുടെ പ്രതിനിധികള്‍, കപ്പലുടമകള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരും മേളയില്‍ പങ്കെടുക്കുന്നു. 87 പുതിയ കമ്പനികള്‍ ഇത്തവണ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
77 മീറ്റര്‍വരെ നീളമുള്ള സൂപ്പര്‍യോട്ട് വിഭാഗത്തില്‍ പെട്ട 19 മോഡലുകള്‍ മേളയിലുണ്ട്. മേളയിലെ ഏറ്റവും വലിയ പ്രദര്‍ശകരായ ഗള്‍ഫ് ക്രാഫ്റ്റ്‌സ് 30 കോടി ദിര്‍ഹത്തിലേറെ വിലവരുന്ന വിവിധ മോഡലുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. 35 വര്‍ഷത്തെ പാരമ്പര്യമുള്ള ഗള്‍ഫ് ക്രാഫ്റ്റ് 16 ആഡംബര യോട്ടുകളും ഉല്ലാസ ബോട്ടുകളും ആറു സൂപ്പര്‍യോട്ടുകളും അവതരിപ്പിക്കുന്നു. ഇത്തവണ ഗള്‍ഫ് ക്രാഫ്റ്റ് രംഗത്തിറക്കിയ താരം 47 മീറ്റര്‍ നീളമുള്ള 'മജസ്റ്റി' 155 ആണ്. തുഴച്ചില്‍ വള്ളങ്ങള്‍, പായ് വഞ്ചികള്‍, ജെറ്റ്‌സ്‌കീ, കൈറ്റ്‌സര്‍ഫിങ്, വിന്‍ഡ്‌സര്‍ഫിങ് എന്നിങ്ങനെ കടലുമായി ബന്ധപ്പെട്ട വിനോദങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനും മേള അവസരമൊരുക്കുന്നു. സ്‌പോര്‍ട്‌സ് ഫിഷിങ്, വാട്ടര്‍സ്‌പോര്‍ട്‌സ്, വാട്ടര്‍ ലൈഫ് സ്‌റ്റൈല്‍ തുടങ്ങിയവയ്ക്കായി പ്രത്യേക വിഭാഗമുണ്ട്.
https://www.facebook.com/Malayalivartha



























