പ്രവാസി ക്ഷേമപെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി

പ്രവാസി ക്ഷേമപെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി. ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത.് പ്രവാസികളുടെ പുനരധിവാസത്തിനും വികസനത്തിനും വേണ്ടി 180 കോടി രൂപ ബജറ്റില്‍ വിലയിരുത്തി. പ്രവാസികളുടെ ഓണ്‍ലൈന്‍ ഡാറ്റാ ബെയ്‌സ് തയ്യാറാക്കും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് പാക്കേജ്. ഇതിനായി അഞ്ചു കോടി രൂപ ബജറ്റില്‍ വകയിരുത്തി.
വിദേശ മലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിന് ലോക കേരള സഭ രൂപീകരിക്കും. ജനസംഖ്യാനുപാതത്തില്‍ രാജ്യങ്ങളുടെ പ്രതിനിധികളും കേരളനിയമസഭാംഗങ്ങളും കേരള സഭയില്‍ അംഗങ്ങളായിരിക്കും.ഈ വര്‍ഷം കെ.എസ്.എഫ്.ഇ ആരംഭിക്കുന്ന പ്രവാസി ചിട്ടി പദ്ധതിയിലൂടെ ലഭിക്കുന്ന പണം തീരദേശ-മലയോര ഹൈവേകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. കെഎസ്എഫ്ഇയുടെ പ്രവാസിചിട്ടി പദ്ധതിയില്‍ ഒരു ലക്ഷം പ്രവാസികളെങ്കിലും പങ്കു ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജൂണ്‍ മാസത്തിനകം പദ്ധതി ആരംഭിക്കും.
https://www.facebook.com/Malayalivartha



























