Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി, ബന്ധിപ്പിക്കുന്ന ഭൂഗർഭ തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി... 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാത...


തെക്കുപടിഞ്ഞാറൻ കാലവർഷം 19-ന് ആൻഡമാനിൽ എത്തുമെന്ന്, കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.... സാധാരണ ആൻഡമാനിൽ എത്തുന്നത് 22-നാണ്.... പിന്നാലെ കേരളത്തിൽ കാലവർഷം എത്തും....


തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....


ബാലികയെ പീഡിപ്പിച്ചത് അപരിചിതനല്ലെന്ന് നാട്ടുകാർക്ക് ഉറപ്പായിരുന്നു...സ്വർണക്കമ്മൽ ഊരിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ കുറിച്ചുള്ള നാട്ടുകാരുടെ നീരീക്ഷണം ശരിയായി..ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം..


ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...

ആ നടപടി പ്രവാസികളോ‌ട് വേണ്ട...! സൗ​ദിയിൽ ഇനി വിമാനം കൃത്യസമയത്തിന് എത്താതിരുന്നാൽ യാത്രക്കാര്‍ക്ക് താമസവും ഭക്ഷണവും വിമാനക്കമ്പനി ലഭ്യമാക്കണം, നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് അര ലക്ഷം റിയാല്‍ വരെ പിഴ

11 MAY 2023 06:24 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ നിന്ന് യാത്ര പുറപ്പെടുന്ന പ്രവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ഇനി വിമാനം കൃത്യസമയത്തിന് എത്താതിരുന്നാൽ നിങ്ങൾക്ക് താമസവും ഭക്ഷണവും വിമാനക്കമ്പനി വക കിട്ടുന്നതാണ്. ഇത്തരത്തിൽ രാജ്യത്ത് നിന്ന് പുറപ്പെടുന്ന വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് താമസവും ഭക്ഷണവും ലഭ്യമാക്കണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് അര ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും.

ഒപ്പം കമ്പനിക്കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് ഉപഭോക്താവിന് അധികാരമുണ്ടായിരിക്കുമെന്നും ഗാക്ക വ്യക്തമാക്കി. വിമാനം വൈകുന്നത് വഴി യാത്രക്കാർക്ക് ലഭിക്കേണ്ട അവകാശങ്ങൾ കൃത്യമായി ഉണർത്തി സൗദി അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്. ആറ് മണിക്കൂറില്‍ കൂടുതല്‍ വൈകുന്ന വിമാന കമ്പനികള്‍ക്കാണ് നിയമം ബാധകമാകുക.

ബോര്‍ഡിങ് നിരസിക്കുകയോ വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് മതിയായ നഷ്ടപരിഹാരങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് ഗാക്ക നിര്‍ദ്ദേശിച്ചു. ആറു മണിക്കൂറിലധികം വിമാനം വൈകിയാല്‍ താമസവും ഭക്ഷണവും ലഭ്യമാക്കണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാന കമ്പനികളോട് ആവശ്യപ്പെട്ടു. ഏവിയേഷന്‍ നിയമത്തിലെ 38020 ഖണ്ഡികയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ തീരുമാനം. വിമാനം വൈകുന്നത് മുതല്‍ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന് ഗാക്ക നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

ആദ്യ മണിക്കൂറില്‍ തന്നെ വെള്ളവും ലഘു ഭക്ഷണങ്ങളും നല്‍കണമെന്ന് അതോറിറ്റി വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. വിമാനം നിശ്ചയിച്ച സമയത്തിൽ നിന്നും വൈകുന്നത് വഴി യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ബോധവൽക്കരണം. ഇതിനായി യാത്രക്കാർക്ക് സ്വീകരിക്കാവുന്ന നടപടികൾ ഘട്ടം ഘട്ടമായി സൗദി അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിവരിക്കുകയുണ്ടായി.

ടേക്ക് ഓഫ് നേരത്തെ നിശ്ചയിച്ചതിലും ഒരു മണിക്കൂറിലധികം വൈകിയാൽ യാത്രക്കാർക്ക് പാനിയങ്ങളും റീഫ്രഷ്മെന്റുകളും വിമാന കമ്പനി അതികൃതരോട് ആവശ്യപ്പെടാം. വൈകുന്നത് മൂന്ന് മണിക്കൂർ വരെ നീണ്ടാൽ സമയത്തിനനുയോജ്യമായ ഭക്ഷണണമോ അല്ലെങ്കിൽ മതിയായ പണമോ കമ്പനിയോട് ആവശ്യപ്പടാം.

ടേക്ക് ഓഫ് ആറു മണിക്കൂറോ അതിൽ കൂടുതലോ വൈകുകയാണെങ്കിൽ ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരിച്ച് വിമാനത്താവളത്തിലേക്കുമുള്ള യാത്രാ ചിലവുകളും വിമാന കമ്പനികളോട് യാത്രക്കാർക്ക് ആവശ്യപ്പെടാവുന്നതാണെന്ന് ഗാക്ക വ്യക്തമാക്കി. അവകാശങ്ങൾ അംഗീകരിക്കാത്ത കമ്പനികൾക്കെതിരെ ഗാക്കയെ സമീപിക്കാവുന്നതാണെന്നും അതോറിറ്റി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

DPR-ന് അംഗീകാരമായി  (7 minutes ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (25 minutes ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (49 minutes ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (53 minutes ago)

ഡി എൻ എ പരിശോധന ഉടൻ  (1 hour ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (1 hour ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (1 hour ago)

കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്....അടുത്ത മാസം എന്തു സംഭവിക്കുമെന്ന് ആർക്കും അറയില്ല... കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി....  (2 hours ago)

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ വാം അപ്പ് മത്സരം കളിക്കും.... എതിരാളികള്‍ ബംഗ്ലാദേശ്, മത്സരം ജൂണ്‍ ഒന്നിന്  (2 hours ago)

കോവാക്സിനും പ്രശ്നമെന്ന് പഠനം  (2 hours ago)

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു  (2 hours ago)

ദുര്‍ഭരണത്തില്‍ നിന്ന് മോചനം വേണം  (2 hours ago)

അന്തിമ ഉത്തരവ് വരുന്നതുവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രമേ അനുവദിക്കാനാവൂ.... അഖിലേന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ചയാള്‍ക്കെതിരായ വകുപ്പുതല നടപടികളും ജുഡീഷ്യല്‍ നടപടികളും അവസാനിക്കും വരെ പൂര്‍ണ പെന്‍ഷ  (2 hours ago)

യാത്രക്കാര്‍ക്ക് ആശ്വാസമായി.... കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും....  (3 hours ago)

ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനായി എഐ കാമറകള്‍ ഒരുങ്ങുന്നു.. ആദ്യഘട്ട പരീക്ഷണം പാലക്കാട്- കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്ത് വനമേഖലയില  (3 hours ago)

Malayali Vartha Recommends