Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

രാജ്യത്ത് ഈ വർഷം ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ അവധി, ചെറിയ പെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖല ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു

03 APRIL 2024 11:15 AM IST
മലയാളി വാര്‍ത്ത

വിശുദ്ധ റമദാൻ മാസം അവസാനത്തേക്ക് അടുക്കുകയാണ്. ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പൊതു അവധി ആഘോഷിക്കാൻ ആണ് യുഎഇ തയ്യാറെടുക്കുന്നത്. ചെറിയ പെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. പ്രവാസികൾക്ക് ഒരുപാട് ആശ്വാസം കിട്ടുന്ന തരത്തിലുള്ള ഇത്തവണത്തെ അവധി പ്രഖ്യാപനം. ഈ മാസം 8 മുതൽ അറബ് മാസം ശവ്വാൽ 3 വരെയാണ് അവധി. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധിദിനങ്ങൾ നാലോ, അഞ്ചോ ലഭിക്കും. ഏപ്രിൽ 9 ചൊവ്വാഴ്ചയോ 10 ബുധനാഴ്ചയോ ആണ് രാജ്യത്ത് പെരുന്നാൾ പ്രതീക്ഷിക്കുന്നത്.

തൊട്ടുമുൻപുള്ള വാരാന്ത്യഅവധിയും ശേഷമുള്ള വാരാന്ത്യ അവധിയും കൂടി ചേർത്താൽ 9 ദിവസം വരെ അവധി ലഭിക്കും. അതേസമയം സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ എട്ട് മുതൽ 14 വരെയാണ് അവധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് അവധി പ്രഖ്യാപിച്ചത്. ഏപ്രിൽ 9 ചൊവ്വാഴ്ചയോ 10 ബുധനാഴ്ചയോ ആണ് രാജ്യത്ത് ഈദുൽ ഫിത്ർ പ്രതീക്ഷിക്കുന്നത്. പതിവ് പ്രവൃത്തി സമയം ഏപ്രിൽ 15 തിങ്കളാഴ്ച പുനരാരംഭിക്കും.

ശനിയും ഞായറും യുഎഇയിലെ ഔദ്യോഗിക വാരാന്ത്യ ദിനങ്ങളാണ്. അതിനാൽ എല്ലാം കൂടി വരുമ്പോൾ ഫെഡറൽ ഗവൺമെൻ്റ് ജീവനക്കാർക്ക് ഒമ്പത് ദിവസത്തെ അവധി ലഭിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനം അവസാനിക്കുകയാണ്. ഇസ്ലാമിക കലണ്ടർ പ്രകാരം, ചന്ദ്രനെ കാണുന്നത് അനുസരിച്ച് റമദാൻ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. റമദാനിന് ശേഷമുള്ള ശവ്വാൽ മാസമാണ് ഈദ് അൽ ഫിത്തർ ആഘോഷിക്കുന്നത്.

രാജ്യത്ത് ഈ വർഷം ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ അവധിയായിരിക്കുമിത്. നാട്ടിലേക്ക് വരാൻ പല പ്രവാസികളും തയ്യാറെടുക്കുകയായണ്. എന്നാൽ നാട്ടിൽ സ്കൂൾ അവധി തുടങ്ങി. പലരും കുടുംബത്തെ ദുബായിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. അവരുമായി യാത്ര പ്ലാൻ ചെയ്യാനും സമയം ചെലവഴിക്കാനും പ്രവാസികൾക്ക് ഇത്രയും ദിവസത്തെ അവധി സഹായിക്കും. എന്നാൽ മറ്റു ചിലർ ആകട്ടെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്.

ചെറിയ പെരുന്നാളിന് സൗദിയിലെ പൊതുസ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഏപ്രില്‍ എട്ട് മുതല്‍ 11വരെയാണ് ചെറുപെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചെറിയ പെരുന്നാളിന് മൊത്തോം നാല് ദിവസത്തെ അവധി ആണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാല്‍ ആറ് ദിവസത്തെ അവധിയാണ് ലഭിക്കുക. തുടർന്ന് ഏപ്രില്‍ 14ന് ജീവനക്കാർ തിരികെ ജോലിയില്‍ പ്രവേശിക്കണം.

എന്നാൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മറ്റ് അത്യാവശ്യ സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളും മുടക്കം വരാത്ത വിധം പ്രവർത്തിക്കും. അവശ്യ സേവന മേഖലയിൽ ജോലിയെടുക്കുന്നവർക്ക് പകരം അവധി ലഭിക്കും. തൊഴില്‍ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷന്റെ ആര്‍ട്ടിക്കിള്‍ 24 രണ്ടാം ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തൊഴിലുടമകള്‍ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (6 minutes ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (15 minutes ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (17 minutes ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (22 minutes ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (25 minutes ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (29 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (1 hour ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (2 hours ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (3 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (3 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (4 hours ago)

Malayali Vartha Recommends