തൊണ്ണൂറാം വയസില്‍ മുത്തശിയുടെ നൃത്തം!

മനോഹരമായി നൃത്തം ചെയ്യുന്ന ഒരു മുത്തശിയുടെ ദൃശ്യങ്ങള്‍ കണ്ട് സോഷ്യല്‍മീഡിയ കൈയടിക്കുകയാണ് .
ജൂലിയ ലൂയിസ് എന്നാണ് ഈ 90-കാരി മുത്തശിയുടെ പേര്. ചികിത്സയ്ക്ക് ശേഷം മുത്തശി നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഗോള്‍ഡന്‍ ഏജ് ഹോംഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനമാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
ഇന്ത്യാനോപോളിസിലുള്ള റിട്ടയര്‍മെന്റ് ഹോമിലെ താമസക്കാരിയാണ് ഈ മുത്തശി.
ചികിത്സയ്ക്ക് ശേഷം നൃത്തം ചെയ്യണമെന്ന് ഇവര്‍ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു.
മുത്തശിയുടെ കിടിലന്‍ നൃത്തം കണ്ടവര്‍ അഭിനന്ദനപ്രവാഹവുമായി രംഗത്തെത്തുകയാണ്.
https://www.facebook.com/Malayalivartha