Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

അയല്‍രാജ്യത്തിന് ജയില്‍ വാടകയ്ക്ക് കൊടുത്തു കുറ്റവാളികളെ ഇറക്കുമതി ചെയ്യുന്നു ഒരു രാജ്യം

07 OCTOBER 2017 04:12 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്റിന്റെ വടക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വീന്‍ ഹൗസനിലെ നോര്‍ജര്‍ഹെവന്‍ ജയിലിലെ കാഴ്ചയാണിത്. തലയുള്‍പ്പെടെ മനുഷ്യന്റെ ആകൃതിയില്‍ തീര്‍ത്ത ഒരു മരക്കഷണം അതില്‍ തള്ളി നില്‍ക്കുന്ന രീതിയില്‍ പലയിടത്തും മരം കൊണ്ടുള്ള മുഴപ്പുകള്‍. ഒരിക്കല്‍ കളവു പറഞ്ഞാല്‍ നാവു പിഴുതെറിയുന്നതും മോഷ്ടിച്ചാല്‍ കൈവെട്ടുന്നതും അടക്കം ക്രൂരമായ ശിക്ഷകള്‍ പരീക്ഷിച്ചിരുന്ന ഈ ജയില്‍ ഇപ്പോള്‍ ഡച്ചു ചരിത്രത്തിന്റെ ശേഷിപ്പ് മാത്രമാണ്.

ജയില്‍ മ്യൂസിയമാക്കി മാറ്റിയിരിക്കുന്ന ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ശിക്ഷാരീതികളില്‍ വളരെ അസാധാരണമായ ഒരു രീതിയാണ് മനുഷ്യരൂപത്തില്‍ തീര്‍ത്ത ഈ മരത്തടി. ഈ തടിയില്‍ ഇടയ്ക്കിടെ വെച്ചിരിക്കുന്ന ചെറിയ മരക്കഷ്ണങ്ങള്‍ കുറ്റവാളിയെ കെട്ടിയിട്ട ശേഷം അയാളുടെ ശരീരത്തിലെ സന്ധികളും അടിച്ചു പൊട്ടിക്കാന്‍ വേണ്ടിയുള്ളതാണ്. കുറ്റവാളികളുടെ സന്ധികള്‍ അടിച്ചു പൊട്ടിക്കാന്‍ പാകത്തില്‍ പുറത്തേക്ക് തള്ളി നിര്‍ത്താനായി രൂപകല്‍പ്പന ചെയ്തതാണ് ഈ തടികഷ്ണങ്ങള്‍ .



ഇങ്ങിനെ ശരീരത്തിലെ എല്ലാ സന്ധികളും അടിച്ചു പൊട്ടിച്ചു കഴിഞ്ഞ ശേഷം കുറ്റവാളിയോട് ചോദിക്കും ഇനി നിനക്ക് ദയ ആവശ്യമുണ്ടോയെന്ന്. അതെ എന്ന് ഉത്തരം പറഞ്ഞാല്‍ അവസാനത്തെ അടി തിരുനെറ്റിയിലാണ്. അതിനായി തലയുടെ ഭാഗത്ത് ഒരു ചെറിയ കുഴിയുണ്ടാക്കിയിട്ടുണ്ട്. നെതര്‍ലന്റില്‍ നില നിന്ന ക്രൂരമായ ശിക്ഷയുടെ ഞെട്ടിക്കുന്ന തെളിവായി നില നില്‍ക്കുന്ന ഈ മരത്തടി ഉള്‍പ്പെടെയുള്ളവ കാണാനായി വര്‍ഷാവര്‍ഷം ഇവിടേയ്ക്ക് എത്തുന്നത് അനേകരാണ്.

പക്ഷേ ഇപ്പോള്‍ ഈ ജയിലില്‍ അന്തേവാസികള്‍ തീരെയില്ല. അവസാനമായി ജയിലില്‍ കഴിഞ്ഞത് മയക്കുമരുന്ന് കേസുകളില്‍ ജയിലിലായ ടോയിന്‍, കെവിന്‍, യൂസുഫ്, എനൈറോ, യോളാണ്ട എന്നിവരാണ്. ഇതില്‍ ആദ്യത്തെ മൂന്ന് പേര്‍ മാത്രമാണ് മയക്കുമരുന്ന് കേസില്‍ പെട്ടത്. യോളാണ്ട ബലാത്സംഗക്കേസിലാണ് ജയിലിലായത്. മാനസീക വൈകല്യം നിമിത്തം സ്വന്തം കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ടയാളാണ് യോളാണ്ട. മദ്യപാനവും ചെറിയ രീതിയിലുള്ള മയക്കുമരുന്നു സേവയും ചൂഷണ രഹിത വേശ്യാവൃത്തിയുമെല്ലാം അനുവദനീയമായ നെതര്‍ലന്റില്‍ ഇപ്പോള്‍ ജയിലില്‍ കിടക്കാന്‍ ആളേയില്ല. പകരം ജയില്‍ അയല്‍രാജ്യമായ നോര്‍വേയ്ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. നോര്‍വേയില്‍ നിന്നും ഇറക്കുമതി ചെയ്ത 240 തടവുകാരാണ് ഇവിടെ ഇപ്പോള്‍ കഴിയുന്നത്. ഇവരുടെ കാലാവധി നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ കഴിഞ്ഞാല്‍ ജയില്‍ പൂര്‍ണ്ണമായും പൂട്ടിയേക്കും. 

2014 മാര്‍ച്ചിലായിരുന്നു നോര്‍വേ ജയില്‍ ഉപയോഗിക്കാനുള്ള കരാര്‍ വെച്ചത്. നോര്‍വേയില്‍ ജയില്‍ ഇടം ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. നോര്‍വീജിയന്‍ കോടതികള്‍ ശിക്ഷിച്ച 242 തടവുകാര്‍ക്ക് വേണ്ടി നോര്‍വേ അധികൃതര്‍ വര്‍ഷം 202 ദശലക്ഷം നോര്‍വീജിയന്‍ ക്രോണിനായിരുന്നു ജയില്‍ കരാറാക്കിയത്. ജീവനക്കാര്‍ നോര്‍വേയിലെ അധികൃതരുടെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഡച്ചുകാര്‍ തന്നെയാണ്. നോര്‍ജര്‍ഹെവന്‍ ജയില്‍ മൂന്ന് വര്‍ഷമായി നോര്‍വേക്കാരാണ് ഉപയോഗിക്കുന്നത്. നോര്‍മവയിലെ ഉല്ലര്‍സ്‌മോ ജയിലിന്റെ ഒരു ഭാഗമെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. സെപ്തംബറിലെ വീക്കിലി ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ സെപ്തംബറിലാണ് തടവുകാരെ നെതര്‍ലന്റിലേക്ക് കൊണ്ടുപോകുന്നത്. നിയമമന്ത്രി തയ്യാറാക്കുന്ന വെയ്റ്റിംഗ് ലിസ്റ്റ് അനുസരിച്ചായിരിക്കും ഇത്. 

1823 ല്‍ പണി കഴിച്ച ജയിലില്‍ ആയിരക്കണക്കിന് കുറ്റവാളികള്‍ ജീവിച്ചു പോയിട്ടുണ്ട്. ജയില്‍ ചരിത്രം മാറിക്കൊണ്ടേയിരുന്നു. 1850-51 ല്‍ ഏകാന്തത്തടവ് എന്ന ആശയം നടപ്പാക്കി. തികഞ്ഞ ഏകാന്തത, തടവുകാരന്റെ ജീവിതത്തില്‍ ആരുമായും സംസര്‍ഗ്ഗമില്ല. ജയില്‍ ഉദ്യോഗസ്ഥര്‍ പോലും സംസാരിക്കില്ല. തടവുകാരെ പശ്ചാത്തപിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിച്ച ഈ ശിക്ഷാരീതിയില്‍ പക്ഷേ തടവുകാര്‍ മാനസീക രോഗികളായത് മിച്ചം. പത്തു വര്‍ഷം മുമ്പ് നെതര്‍ലന്റ് തടവുകാര്‍ ഏറെയുള്ള യൂറോപ്യന്‍ രാജ്യമായിരുന്നു. 2005 ല്‍ 14,468 ഉണ്ടായിരുന്നത്. 2015 ല്‍ 8,245 ആയി 43 ശതമാനമാണ് കുറ്റവാളികളുടെ എണ്ണം കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം അത് ഒരു ലക്ഷം പേരില്‍ 57 പേര്‍ മാത്രമാണ്. മികച്ച പുനരധിവാസം മാത്രമല്ല നെതര്‍ലന്റില്‍ കുറ്റവാളികള്‍ കുറവാകാന്‍ കാരണം. 2005 ല്‍ ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തില്‍ കൊക്കെയ്ന്‍ വേട്ടയില്‍ കുറവ് വന്നു. ഇപ്പോള്‍ മയക്കുമരുന്നില്‍ നിന്നും ശ്രദ്ധ തിരിച്ചിരിക്കുന്നത് നെതര്‍ലണ്ട് പോലീസ് മനുഷ്യക്കടത്തിലേക്കും ഭീകരതയിലേക്കുമാണ് ശ്രദ്ധ തിരിച്ചിട്ടുള്ളത്.



നോര്‍ജര്‍ ഹെവന് പുറമേ എസ്സര്‍ഹീമെന്ന മറ്റൊരു ജയില്‍ കൂടിയുണ്ട്. ഇവിടെ ഓക് മരങ്ങള്‍ക്ക് സമീപം നാലു ഫുട്‌ബോള്‍ മൈതാനത്തിന് സമാനമായ ഒഴിവിടങ്ങളുണ്ട്. പിക്‌നിക് ടേബിളുകള്‍, വോളിബോള്‍ നെറ്റുകളും ഇവിടെയുണ്ട്. തടവുകാരും ജീവനക്കാരും ഒരു പോലെ ശുദ്ധവായു ശ്വസിക്കുന്നു. അകമ്പടികളില്ലാതെ തടവുകാര്‍ക്ക് ഇവിടെ ലൈബ്രറിയിലേക്കോ കഌനിക്കിലേക്കോ കാന്റീനിലേക്കോ പോകം. അതായത് തടവുകാലത്ത് പോലും അവര്‍ സാധാരണ ജീവിതം നയിക്കുന്നു. പിടികൂടപ്പെടുന്ന കുറ്റവാളികളെ ജയിലിലേക്ക് അയയ്ക്കുന്നതിന് പകരം സാമൂഹ്യ സേവനവും പിഴയും വൈദ്യുതാഘാതമേല്‍പ്പിക്കലുമെല്ലാമാണ് നല്‍കുന്നത്. അപകടകാരികളെ ജയില്‍ കൂടുതല്‍ അപകടകാരികളാക്കുമെന്നാണ് ജയില്‍ വിദഗ്ദ്ധരുടെ കണ്ടെത്തല്‍. 

കുടുംബങ്ങളോടും ജോലിയോടുമൊപ്പമുള്ള കൂടുതല്‍ സഹവാസം കുറ്റവാളികളുടെ മാനസീകനിലയില്‍ കാര്യമായ മാറ്റം വരുത്തുമെന്നും അവര്‍ പറയുന്നു. അതിനെല്ലാം പുറമേ എളുപ്പം പുറത്തു വരുന്ന രീതിയിലുള്ള ചെറിയ കാലയളവിലെ തടവുശിക്ഷ നല്‍കുന്നതുമാകാം ജയില്‍ശൂന്യതയ്ക്ക് കാരണം. എട്ടു വര്‍ഷമായി നെതര്‍ലന്റിലെ കുറ്റകൃത്യങ്ങള്‍ 25 ശതമാനമായി കുറഞ്ഞു. ഈ രീതിയില്‍ പോയാല്‍ കാലക്രമേണെ പോലീസ് സ്‌റ്റേഷനുകളും അടച്ചു പൂട്ടേണ്ടി വന്നേക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഈ ജയിലിനെക്കുറിച്ച് നോര്‍വേ തടവുകാരുടെ തന്നെ അഭിപ്രായം ലോകത്തെ ഏറ്റവും മനോഹരമായ ഏറ്റവും മനുഷ്യത്വപരമായ ജയില്‍. ഒരു ഗ്രാമാന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്ന ജയിലിലൂടെ കുറ്റവാളികള്‍ സ്വതന്ത്രമായി നടക്കുന്നു. മൃഗങ്ങളെ വളര്‍ത്തുന്നു. വിനോദിക്കാന്‍ കഴിയുന്ന പാചകം ചെയ്യാവുന്ന ടെന്നീസോ ചീട്ടോ കളിക്കാവുന്ന ജയില്‍. ഉച്ചകഴിഞ്ഞ് മിക്ക ജയില്‍ ജീവനക്കാരും വീട്ടില്‍ പോകും. പിന്നീട് ജയിലിലെ ചുരുങ്ങിയ തടവുകാര്‍ക്കായി കുറച്ച് ജീവനക്കാര്‍ മാത്രമേ കാണുകയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (7 minutes ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (10 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (10 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (11 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (11 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (12 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (12 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (13 hours ago)

Malayali Vartha Recommends