പതിനാലുകാരിയുടെ തൊണ്ടയില്‍ നിന്ന് നീക്കം ചെയ്തത് ഒന്‍പത് സൂചികള്‍!
തൊണ്ടവേദനയുമായി ആശുപത്രിയിലെത്തിയ പതിന്നാലുകാരിയെ പരിശോധിച്ച ഡോക്ടര്‍ ഞെട്ടി. കുട്ടിയുടെ തൊണ്ടയില്‍ കുത്തിയിറക്കിയ നിലയില്‍ ഒന്‍പത് സൂചികളാണ് കണ്ടത്. കൊല്‍ക്കത്തയിലാണ് സംഭവം. നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് സൂചികള്‍ പുറത്തെടുത്തത്.
സൂചികള്‍ എങ്ങനെ കുട്ടിയുടെ തൊണ്ടയിലെത്തിയെന്ന് വ്യക്തമല്ല. സൂചികള്‍ വിഴുങ്ങിയതല്ലെന്നും പുറത്തുനിന്നും കുത്തിയിറക്കിയതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കഴുത്തിലെ പേശികളില്‍ തങ്ങിനില്ക്കുന്ന നിലയിലായിരുന്നു സൂചികള്‍. ഇവ അന്നനാളത്തില്‍ തറച്ചുകയറാത്തതിനാലാണ് വലിയ അപകടം ഒഴിവായതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
കുട്ടിയുടെ മാതാപിതാക്കള്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. തൊണ്ടവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കുട്ടിയുടെ എക്സ്റേ എടുത്തപ്പോഴാണ് സൂചികള്‍ ശ്രദ്ധയില്‍പ്പെട്ടത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് അയല്‍വാസികളുടെ ആരോപണം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുട്ടിയുടെ സഹോദരന് മരിച്ചിരുന്നു. പിന്നാലെ മാതാപിതാക്കള്‍ ദത്തെടുത്ത പെണ്‍കുട്ടിയും മരിച്ചു. ഈ രണ്ട് സംഭവങ്ങള്‍ പെണ്‍കുട്ടിയെ മാനസികമായി തളര്‍ത്തിയെന്ന് അയല്‍വാസികള്‍ പറയുന്നു.
നിരാശയിലായ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ മന്ത്രവാദിയെ കാണിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha