വാട്സ് ആപ്പ് മൊബൈലില്‍ നിന്നും കമ്പ്യൂട്ടറിലേക്ക് ചുവടുമാറ്റുന്നു.
വാട്സ് ആപ്പ് മൊബൈല്‍ ഫോണില്‍ നിന്നു ഡെസ്ക്ടോപ്പിലേക്കും കടന്നു വരാനൊരുങ്ങുന്നതായി സൂചന. ഇപ്പോള്‍ മൊബൈല്‍ ഫോണില്‍ മാത്രമാണ് വാട്സ് ആപ്പിന്റെ സേവനം. വാട്സ് ആപ്പിന്റെ വെബ് പതിപ്പു പുറത്തിറക്കാന്‍ രഹസ്യമായി പദ്ധതി തയ്യാറാക്കി പ്രവര്‍ത്തനം തുടങ്ങിയതായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചു കഴിഞ്ഞു.
വാട്സ് ആപ്പിന്റെ അടുത്തിടെ വന്ന അപ്ഡേറ്റിലെ കോഡുകളില്‍ നിന്നാണ് വെബ് പതിപ്പിന്റെ സൂചനകള്‍ ലഭിച്ചത്. എന്നാല്‍ ഇതേപ്പറ്റി ഔദ്യോഗികമായി ഇതു വരെ അറിയിപ്പൊന്നുമില്ല.
ടെലഗ്രാം, വൈബര്‍, വീചാറ്റ്, ലൈന്‍ തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകള്‍ മൊബൈലിലും വെബിലും ഉണ്ടെന്നതു വാട്സ് ആപ്പിനു ചെറിയ തോതിലെങ്കിലും ഭീഷണിയുയര്‍ത്തുന്നുണ്ട്.
വാട്സ്ആപ്പിന് 60 കോടി ഉപഭോക്താക്കളാണു ലോകമെമ്പാടുമുള്ളത്. മെസേജില്‍ സര്‍വീസുകളില്‍ ഒന്നാം സ്ഥാനത്താണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha