കുഞ്ഞുകരഞ്ഞതിനെ ചൊല്ലി വിമാനത്തില്‍ വനിതാ യാത്രക്കാരുടെ തമ്മിലടി
യാത്രക്കിടെ അമ്മയുടെ കൈയിലിരുന്ന കുഞ്ഞു കരഞ്ഞതിനെ ചൊല്ലി വിമാനത്തില്‍ വനിതാ യാത്രക്കാരുടെ തമ്മിലടി. അടി നിര്‍ത്തിയില്ലെങ്കില്‍, വിമാനം എമര്‍ജന്‍സി ലാന്റിംഗ് നടത്തുമെന്ന പൈലറ്റിന്റെ ഭീഷണിയെ തുടര്‍ന്നാണ് അടി നിര്‍ത്തിയത്. വിമാനത്തിനുള്ളിലെ തമ്മിലടിയുടെ ചിത്രങ്ങള്‍ ഒരു യാത്രക്കാരന് ട്വീറ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്
എയര്‍ ചൈനയുടെ വിമാനത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്.
ചോംങ്കിങ്ങില്നിന്ന് ഹോങ്കോങ്ങിലേക്കു പോവുകയായിരുന്നു വിമാനം. 27 കാരിയായ യുവതിയുടെ കുഞ്ഞാണ് വിമാന യാത്രക്കിടെ കരഞ്ഞത്. കുഞ്ഞ് കരഞ്ഞതോടെ തങ്ങളുടെ ഉറക്കം പോയെന്ന് പറഞ്ഞ് രണ്ട് യാത്രക്കാരികള്‍ ബഹളം വെച്ചു. കുഞ്ഞിന്റെ വായടക്കണമെന്ന് അവര്‍ കുട്ടിയുടെ അമ്മയോട് പറഞ്ഞു. അവര്‍ തിരിച്ചും വഴക്കിട്ടു. വഴക്ക് മൂര്‍ച്ഛിച്ചതോടെ തമ്മില്‍ തല്ലായി. യാത്രക്കാരികള്‍ യുവതിയുടെ മുടി പിടിച്ചു വലിച്ചു. യുവതി അവരെ തിരിച്ചടിച്ചു. വിമാനത്തിനുള്ളില്‍ കൂട്ടയടി നടന്നതോടെ വിമാന ജോലിക്കാര്‍ ഇടപെട്ടു. എന്നിട്ടും പ്രശ്നം തീര്‍ന്നില്ല. തുടര്‍ന്നാണ്, കലഹം നിര്‍ത്തിയില്ലെങ്കില്‍, വിമാനം എമര്‍ജന്‍സി ലാന്റിംഗ് നടത്തുമെന്ന് പൈലറ്റ് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് വഴക്ക് ശമിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha