ആഡംബര വിവാഹം നിങ്ങള്‍ക്ക് കാണണമെന്നുണ്ടോ? എങ്കില്‍ സൗദിയില്‍ വരൂ, കാണാം ധൂര്‍ത്ത് വിവാഹങ്ങള്‍
വിവാഹം എപ്പോഴും ധൂര്‍ത്തടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. കേരളത്തില്‍ വിവാഹത്തിന് വേണ്ടി മാത്രം ചെലവാക്കുന്നത് കോടികളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. സ്വര്‍ണത്തിനും വസ്ത്രത്തിനും വേണ്ടി മാത്രം ചെലവഴിക്കുന്നത് കോടികളാണ്. സ്വര്‍ണത്തിനും വസ്ത്രത്തിനും വേണ്ടി മാത്രമല്ല പണം കളയുന്നത് സദ്യ ഒരുക്കാനും ആഡംബര പന്തലുകള്‍ ഒരുക്കാനും പണം ഉപയോഗിക്കുന്നു. അനാവശ്യ ചെലവ് എന്നല്ലാതെ എന്ത് പറയാന്‍. എന്നാല്‍, വിവാഹ ചെലവില്‍ ഒന്നാമത് നില്‍ക്കുന്നത് സൗദിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിക്കാരുടെ വിവാഹ ചെലവുകള്‍ കണ്ടാല്‍ കേരളത്തിലെ ജനങ്ങള്‍ ഒന്ന് ഞെട്ടും. സൗദി അറേബ്യക്കാര് വിവാഹങ്ങള്‍ക്കായി ചെലവഴിയ്ക്കുന്ന തുക കേട്ടാല്‍ മലയാളികള്‍ തലകറങ്ങിവീഴും എന്നത് ഉറപ്പ്.സൗദിയില്‍ പ്രതിവര്‍ഷം വിവാഹത്തിന് വേണ്ടി വരന്മാര് ചെലവഴിയ്ക്കുന്നത് കോടികണക്കിന് പണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടാതെ, ആഭരണത്തിനും വസ്ത്രത്തിനും വേണ്ടിയാണ് വരന്മാര് ഏറ്റവും അധികം പണം ചെലവഴിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോസ്മെറ്റിക് ഇന്‍ഡസ്ട്രിയാണ് സൗദിയില്‍ വിവാഹ ധൂര്‍ത്ത് മൂലം ലാഭം നേടുന്നത്. ജിസിസി രാഷ്ട്രങ്ങള്‍ ആഭരണത്തിന് മാത്രം വര്‍ഷം ചെലവഴിയ്ക്കുന്നത് 700 മില്യണ്‍ ഡോളറാണ്. വിരുന്ന് സത്ക്കാരത്തിനായും വന്‍ തുകയാണ് സൗദി വരന്മാര് ചെലവഴിയ്ക്കുന്നത്. മാത്രമല്ല വന്‍ തോതില്‍ ഭക്ഷണം ബാക്കി വയ്ക്കുന്നതും ഇത്തരം വിവാഹ ധൂര്ത്തുകളിലെ ഏറ്റവും മോശമായ പ്രവണതയാണ്. മേക്ക് അപ് വസ്തുക്കള്‍, പെര്‍ഫ്യൂമുകള്‍ എന്നിവയാണ് കല്യാണത്തോട് അനുബന്ധിച്ച് സൗദികള്‍ ഏറ്റവും അധികം വാങ്ങുന്ന സാധനങ്ങളും. ചുരുക്കം പറഞ്ഞാല്‍ വധുവിനെയും വരനെയും വെള്ളപൂശിയെടുക്കാന്‍ വേണ്ടി മാത്രം നല്ലൊരു തുക കൈയില്‍ നിന്നും അനാവശ്യമായി പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha