Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പുറത്ത് ഗേള്‍ ഫ്രണ്ടുണ്ടായിട്ട് സുജോ എന്തിന് ഇങ്ങനെ ചെയ്തു എന്ന് വിശ്വസിക്കുന്നില്ല.. രണ്ടാം വരവില്‍ കാര്യങ്ങള്‍ പാടെ മാറിയിരുന്നു! സുജോയെ കണ്ടപ്പോള്‍ ഗെയിം മറന്നു; അപ്പോൾ പുറത്ത് വന്നത് എന്റെ റിയൽ ഫീലിംഗ്‌സായിരുന്നു.... ബിഗ്ഗ്‌ബോസ് ഷോയിൽ എത്തിയതോടെ വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിമറിഞ്ഞു... പുതിയ ചില ഇഷ്ടങ്ങളൊക്കെയുണ്ട് ഇപ്പോള്‍... തുറന്ന് പറഞ്ഞ് സാന്‍ഡ്ര

22 MARCH 2020 12:59 PM IST
മലയാളി വാര്‍ത്ത

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് അവസാനിപ്പിക്കേണ്ടിവന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ മത്സരാർത്ഥിയായിരുന്ന സാന്‍ഡ്ര സുജോയുമായുള്ള ബന്ധത്തെക്കുറിച്ച്‌ തുറന്നുപറയുകയാണ്. ടാസ്‌ക്കിനിടയിലാണ് സുജോ തന്നെ പ്രൊപ്പോസ് ചെയ്തത്. ആത്മാര്‍ത്ഥമായാണ് അതെന്നാണ് തോന്നിയത്. അമ്മച്ചിവീട് ടാസ്‌ക്കില്‍ കാമുകികാമുകന്‍മാരായി അഭിനയിച്ചിരുന്നു.

ജനുവിനായ കുറേ ഫീലിംഗ്‌സാണ് ആ സമയത്തുണ്ടായത്. ശരിക്കുമുള്ള ഫീലായിരുന്നു സുജോ അങ്ങനെയാണ് പെരുമാറിയത്. കണ്ണിന് അസുഖം വന്ന് പുറത്തേക്ക് പോയത് വലിയൊരു അനുഗ്രഹമായിരുന്നു. സുജോയുടെ പുറകെ നടക്കുന്നതും സുജോ നിരസിക്കുന്നതും വീണ്ടും താന്‍ പുറകെ പോവുന്നതുമാണ് പ്രേക്ഷകര്‍ കണ്ടതെന്ന് അപ്പോഴാണ് മനസ്സിലാക്കിയത്.

സുജോയ്ക്ക് കാമുകിയുണ്ടെന്നും സീരിയസ് ബന്ധമാണ് അതെന്നും അറിഞ്ഞതും അപ്പോഴായിരുന്നു. സുജോയും താനുമായുണ്ടായ അടുപ്പത്തെക്കുറിച്ച്‌ പറഞ്ഞ് ആ കുട്ടി ബഹളമുണ്ടാക്കിയെന്നും അറിഞ്ഞിരുന്നു. സുജോയുടെ ഗേള്‍ ഫ്രണ്ട് എന്ന തരത്തില്‍ കഥ കേട്ടിരുന്നു. എക്‌സാണോ അല്ലാതെയുള്ളതാണോയെന്ന് സുജോ ഒരിക്കല്‍പ്പോലും പറഞ്ഞിരുന്നില്ല. അങ്ങനെയൊരാളില്ലെന്ന് കരുതിയാണ് താന്‍ അടുത്തതെന്നും സാന്‍ഡ്ര പറയുന്നു. സുജോ അക്കാര്യത്തില്‍ ഫേക്കായിരുന്നില്ലെന്നാണ് വിശ്വസിക്കുന്നത്. അയാളുടെ ബോഡി ലാംഗ്വേജില്‍ നിന്നും കിട്ടിയ വൈബ് പോസിറ്റീവായിരുന്നു. സുജോയുമായുള്ള അടുപ്പത്തിനിടയില്‍ ഗെയിം മറന്നുവെന്നത് ശരിയാണ്. പുറത്ത് പോവുന്നത് വരെ ബ്ലൈന്‍ഡായിരുന്നു. സുജോയെ മാത്രമായി ഇക്കാര്യത്തില്‍ കുറ്റം പറയില്ല. താനും തെറ്റ് ചെയ്തിട്ടുണ്ട്.

രണ്ടുപേരും അറിഞ്ഞുള്ള ബന്ധമായിരുന്നു അത്. പവന്‍ പറഞ്ഞ കാര്യം സുജോ പൂര്‍ണമായും നിഷേധിക്കുകയായിരുന്നു. അത് താന്‍ വിശ്വസിച്ചു. പുറത്ത് ഗേള്‍ ഫ്രണ്ടുണ്ടായിട്ട് സുജോ എന്തിന് ഇങ്ങനെ ചെയ്തു എന്ന് വിശ്വസിക്കുന്നില്ല. രണ്ടാം വരവില്‍ കാര്യങ്ങള്‍ പാടെ മാറിയിരുന്നു. പുറത്ത് സുജോയ്ക്ക് സീരിയസ് റിലേഷനുണ്ടെന്നറിഞ്ഞതോടെ താന്‍ അകലുകയായിരുന്നു. എന്നാല്‍ ഗെയിമിനും ടാസ്‌ക്കിനുമിടയില്‍ സുജോ തന്നെ അവഗണിക്കുന്നത് വിഷമമുള്ള കാര്യമായിരുന്നു. എന്നാല്‍ ഒരാളുമായി അധിക സമയം പിണങ്ങിയിരിക്കാന്‍ കഴിയുമായിരുന്നില്ല.

അടുത്ത ടാസ്‌ക്കില്‍ മിണ്ടേണ്ടി വരും. സുജോ ദേഷ്യം പ്രകടിപ്പിക്കുമ്ബോഴും പോയി സംസാരിക്കുകയായിരുന്നു സാന്‍ഡ്ര പറഞ്ഞു. ഇപ്പോൾ വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളില്‍ മാറ്റം വന്നിട്ടുണ്ടെന്നും വിവാഹം ഉടനെയില്ലെന്നും സാന്‍ഡ്ര പറയുന്നു. പുതിയ ചില ഇഷ്ടങ്ങളൊക്കെയുണ്ട് ഇപ്പോള്‍. നട്ടെല്ലില്ലാത്ത ഒരാളെ വേണ്ട. നാട്ടുകാര്‍ എന്ത് കരുതുമെന്ന് വിചാരിച്ച്‌ സ്വന്തം വ്യക്തിത്വം കളഞ്ഞുകുളിക്കുന്നയാളെ വേണ്ട. അവനവനായി ജീവിക്കുന്നയാളെ മതിയെന്നും താരം പറയുന്നു. ആരേയും അമിതമായി വിശ്വസിക്കരുത്, അമിതമായി ഇമോഷണലാവരുത്, ക്ഷമ വേണം ഇതൊക്കെയാണ് ബിഗ് ബോസ് പഠിപ്പിച്ച പാഠങ്ങളെന്നും സാന്‍ഡ്ര വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (19 minutes ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (27 minutes ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (32 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (41 minutes ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (2 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (2 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (2 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (2 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (4 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (4 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (4 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (4 hours ago)

Malayali Vartha Recommends