ഒന്നര മണിക്കൂര്‍ സ്വയം ഡ്രൈവ് ചെയ്ത് വധു വിവാഹവേദിയില്‍ എത്തി!
പുതുപ്പള്ളി പരിയാരം കാലായില്‍പറമ്പില്‍ ബാബു തോമസിന്റെയും ആനിയമ്മയുടെയും മകള്‍ മെര്‍ലിന്റേയും നീറാംമുകള്‍ കുഴിക്കാട്ടുകുഴിയില് പൗലോസിന്റെയും വത്സയുടെയും മകന് എല്‍ദോ കെ. പോൡന്റയും വിവാഹം ഇന്നലെ നടത്താന്‍ 4 മാസം മുന്‍പു നിശ്ചയിച്ചതാണ്.
ഈസ്റ്റേണ്‍ ഗ്രൂപ്പില്‍ ഫിനാന്‍ഷ്യല്‍ മാനേജരാണു മെര്ലിന്. കൊച്ചിയില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് എല്‍ദോ. ലോക്ഡൗണ്‍ പ്രാബല്യത്തിലായെങ്കിലും വിവാഹം മാറ്റിവയ്ക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു.
കോട്ടയം പുതുപ്പള്ളിയില്‍നിന്ന് നീറാംമുകള്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ വരെ മണവാട്ടി വേഷത്തില്‍ വധു സ്വയം കാറോടിച്ചു.
ഒന്നര മണിക്കൂര്‍ കൊണ്ടു പള്ളിയിലെത്തി. വധുവിനൊപ്പമെത്തിയതു മാതാപിതാക്കള്‍ മാത്രം.
https://www.facebook.com/Malayalivartha