ഓസ്ട്രേലിയയില്‍ സ്ത്രീ ലൈംഗികതയെ കുറിച്ച് നടത്തിയ പഠനം പുറത്തുകൊണ്ടു വന്നത് പുതിയ കാഴ്ചപ്പാടുകളും സങ്കല്പങ്ങളും
ഓസ്ട്രേലിയയിലെ 'മൊണാഷ് യൂണിവേഴ്സിറ്റി' സ്ത്രീകളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട് നടത്തിയ പഠനം വലിയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കയാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന കാഴ്ചപ്പാടുകളില്‍ നിന്നും സങ്കല്പങ്ങളില് നിന്നുമെല്ലാം വ്യത്യസ്തമായി, ഞെട്ടിക്കുന്ന വിവരങ്ങളാണ് പഠനത്തിലൂടെ ഗവേഷകര്‍ക്ക് ലഭിച്ചത്
ഇന്ത്യയുടേതില്‍ നിന്ന് വിഭിന്നമായി, ലൈംഗികതയെ ആരോഗ്യത്തിന്റെ ഒരു ഭാഗമായിത്തന്നെ കണക്കാക്കുന്ന സംസ്കാരമാണ് പല രാജ്യങ്ങളിലുമുള്ളത്. അതുകൊണ്ട് തന്നെ ലൈംഗികതയുമായി ബന്ധപ്പെട്ട് നില്ക്കുന്ന പ്രശ്നങ്ങളെ മുഖവിലയ്ക്കെടുക്കാനും അതിന് ആവശ്യമായ പരിഹാരങ്ങള്‍ കണ്ടെത്താനുമെല്ലാം അവിടങ്ങളിലെ ആരോഗ്യസംവിധാനങ്ങള്‍ മുന്കയ്യെടുക്കാറുമുണ്ട്.
പഠനത്തിന്റെ പ്രധാന കണ്ടെത്തല്‍, ഓസ്ട്രേലിയയിലെ ചെറുപ്പക്കാരായ സ്ത്രീകളില്‍ പകുതിയിലധികം പേരും ലൈംഗികതയുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ്. ഏതെങ്കിലും തരത്തിലുള്ള മോശം അനുഭവത്തില്‍ നിന്നുടലെടുത്തിട്ടുള്ള മരവിപ്പ്, അതുപോലെ ബന്ധങ്ങളില്‍ നിന്നുണ്ടാകുന്ന കുറ്റബോധം, മാനസിക സമ്മര്‍ദ്ദം, അസംതൃപ്തി എന്നിങ്ങനെ പോകുന്നു ഈ പ്രശ്നങ്ങളുടെ പട്ടിക.
18 മുതല്‍ 39 വയസ് വരെ പ്രായമുള്ള സ്ത്രീകളെയാണ് പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്. മേല്‍പ്പറഞ്ഞ പ്രശ്നങ്ങളുടെ ഭാഗമായി അഞ്ചിലൊരു സ്ത്രീ എന്ന കണക്കില്‍, ലൈംഗികജീവിതം ഏതാണ്ട് അവസാനിപ്പിക്കുന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് പങ്കാളിയുണ്ടെങ്കില്‍പ്പോലും അവര്‍ ബന്ധത്തില്‍ സജീവമല്ലാത്ത അവസ്ഥയിലായിരിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
ഇത്രയും മോശമായതും അനാരോഗ്യകരമായതുമായ ഒരു സാഹചര്യം ഇതിന് മുമ്പ് രാജ്യത്ത് ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. അധികാരപ്പെട്ടവരെ, ആവശ്യമായ നടപടികളെടുക്കാന്‍ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് തങ്ങളുടെ പഠനത്തിന്റെ നിഗമനങ്ങള്‍ വന്നിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha