Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

സ്വീഡന്റെ സന്തോഷങ്ങള്‍ക്ക് കരിനിഴല്‍ വീണു; സ്വീഡന്‍ നിന്നു കത്തുന്നു; ഇസ്ലാമിക കുടിയേറ്റം യൂറോപ്പിനെ കാര്‍ന്നു തിന്നുമ്പോള്‍; ഭയപ്പെടുത്തുന്നു? മറ്റു യുറോപ്യന്‍ രാജ്യങ്ങളില്‍ സംഭവിച്ചത് സ്വീഡനിലും സംഭവിക്കുന്നു

30 AUGUST 2020 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അത്ര നല്ല വാര്‍ത്തകള്‍ അല്ല സ്വീഡനില്‍ നിന്നും പുറത്തു വരുന്നത്. മാല്‍മോ പട്ടണം കലാപകാരികള്‍ അഗ്‌നിക്കിരയാക്കിയിരിക്കുന്നു. തീവ്ര വലതു പക്ഷ നിലപാടുകാരന്‍ ആയ 'റാസ്മസ് പാലോദാന്‍' എന്ന ഡാനിഷ് നേതാവിന് പൊതു സമ്മേളനത്തിനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് കലാപം പൊട്ടി പുറപ്പെട്ടത്. ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും ഉള്ള അഭയാര്‍ത്ഥികള്‍ ഒരുപാടുള്ള ഒരു സ്ഥലമാണ് മാല്‍മോ. കുറച്ചു കാലം ആയി മാല്‍മോ സ്വീഡന്റെ , പൊതുവെ യൂറോപ്പിലെ തന്നെ ബലാത്സംഗങ്ങളുടെ തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത് .ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളില്‍ 50 ശതമാനത്തില്‍ കൂടുതലും പുറത്തു നിന്നും പ്രേത്യേകിച്ചു യുദ്ധ ബാധിതമായ പ്രദേശങ്ങളില്‍ നിന്നും വരുന്ന ഇസ്ലാമിക കുടിയേറ്റക്കാര്‍ ആണ് . യുദ്ധ ബാധിത ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും ഉള്ള കുടിയേറ്റം സ്വീഡന്റെ സാമൂഹിക വ്യവസ്ഥയില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ആണ് വരുത്തിയിരിക്കുന്നത്.

തീവ്ര വലതുപക്ഷ പാര്‍ട്ടി ആയ ' സ്ട്രാം കുര്‍സ് ' മാല്‍മോ നഗരത്തില്‍ വെള്ളിയാഴ്ച ഖുര്‍ആന്‍ കത്തിച്ചതിനെ തുടര്‍ന്നാണ് കലാപം പൊട്ടി പുറപ്പെട്ടത് .'സ്ട്രാം കുര്‍സ് ' പാര്‍ട്ടിയുടെ നേതാവായ 'റാസ്മസ് പാലോദാന്‍' നോര്‍ഡിക് രാജ്യങ്ങളിലെ ഇസ്ലാമിക വത്കരണം എന്ന വിഷയത്തിന്മേല്‍ നടത്താനിരുന്ന സമ്മേളനത്തിന് അനുമതി നിഷേധിച്ചിരുന്നു . ഈ സമ്മേളനത്തില്‍ വച്ച് ഖുര്‍ആന്‍ കത്തിച്ചേക്കാം എന്ന രീതിയില്‍ പറയപ്പെടുന്നുണ്ടായിരുന്നു . ഇതേ തുടര്‍ന്നാണ് സമ്മേളനത്തിനുള്ള അനുമതി നിഷേധിക്കപ്പെട്ടത്. എന്തായാലും പാലോദാന്‍ വന്നില്ലെങ്കിലും പ്രതിഷേധ സൂചകം ആയി ഖുര്‍ആന്‍ കത്തിക്കപ്പെട്ടു എന്നാണ് കരുതപ്പെടുന്നത് . അതിനെ തുടര്‍ന്നാണ് നഗരം കലാപത്തിന് ഇരയായതും.

ലോകത്തിലെ തന്നെ ഏറ്റവും സന്തോഷം ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് സ്വീഡന്‍. മാനവ വികസന സൂചികകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്ന്. ജനങളുടെ ഉയര്‍ന്ന ജീവിത നിലവാരവും , സാമ്പത്തിക സ്ഥിതിയും , ഉയര്‍ന്ന വിദ്യാഭ്യാസവും തൊഴില്‍ സാഹചര്യങ്ങളും കാരണം സമാധാനത്തോടെ നില നിന്നിരുന്ന ഒരു രാജ്യം . അത് കൊണ്ട് തന്നെ മാനുഷിക പരിഗണന മുന്നിര്ത്തി നടക്കുന്ന ഏതൊരു വിഷയത്തിലും സ്വീഡന്‍ മുന്നിട്ടു നിന്നിരുന്നു .ഇന്ത്യ അടക്കമുള്ള വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നും ആയിരകണക്കിന് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ആണ് അവിടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങള്‍ക്കു വേണ്ടി പോകുന്നതും സമാധാനത്തോടെ ജീവിക്കുന്നതും.എന്നാല്‍ അത്തരത്തില്‍ ഒരു രാജ്യം ഇന്ന് ഇങ്ങനെ ആകുമ്പോള്‍ അതിനു പിറകിലെ കാരണങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടത് അത്യന്താപേക്ഷിതം ആവുകയാണ്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്വീഡനില്‍ സാഹചര്യങ്ങള്‍ പഴയതു പോലെ അല്ല . ഖ്അടുത്ത കാലത്തായി യൂറോപ്പിലെ ബലാത്സംഗങ്ങളുടെ തലസ്ഥാനം എന്നാണ് സ്വീഡന്‍ അറിയപ്പെടുന്നത് .എങ്ങനെയാണു മാനവ വികസന സൂചികകളില്‍ ഇത്ര ഉയരെ നില്‍ക്കുന്ന, ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ഒരു രാജ്യത്തിന് ഇത്ര അപമാനകരമായ പദവി ലഭിക്കുന്നത്? അതിന്റെ കാരണം അന്വേഷിച്ചു പോയാല്‍ നമുക്ക് മനസ്സിലാകുന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുദ്ധ ബാധിത ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നും സ്വീഡനിലേക്ക് ഉണ്ടായിരിക്കുന്ന കുടിയേറ്റ ഒരു വലിയ ഘടകം ആണെന്ന് തന്നെയാണ്.

യുദ്ധ ബാധിത ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നും ഉണ്ടായിരിക്കുന്ന കുടിയേറ്റങ്ങളും അതിനെ തുടര്‍ന്നുണ്ടായ ക്രമ സമാധാന പ്രശ്‌നങ്ങളുടെയും പേരില്‍ യൂറോപ്പ്യന്‍ രാജ്യങ്ങളുടെ പൊതു വികാരം തീവ്ര വലതു പക്ഷ ആശയങ്ങളിലേക്കും അതി ദേശീയതയിലേക്കും തിരിയുകയാണ്. ജര്‍മനിയില്‍ ശക്തമാകുന്ന നവ നാസി പാര്‍ട്ടികളും, പാലൂദന്റെ സ്ട്രാം കുര്‍സ് പാര്‍ട്ടിയും, സ്‌പെയിനിലെ വോക്‌സ് പാര്‍ട്ടിയും ഒക്കെ ഇത്തരത്തിലുള്ള ഒരു ദിശ വ്യതിയാനത്തിലേക്കാണ് വഴി ചൂണ്ടുന്നത്. സ്വീഡന്‍ യൂറോപ്പ്യന്‍ ചരിത്രത്തില്‍ തന്നെ കുടിയേറ്റക്കാരോട് ഏറ്റവും സൗഹാര്‍ദ്ദപരമായ നിലപാടുകള്‍ സ്വീകരിച്ച ഒരു രാജ്യം ആയിരിന്നു. കാനഡയും ഓസ്‌ട്രേലിയയും കഴിഞ്ഞാല്‍ ആളോഹരി കണക്കില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിച്ച രാജ്യമാണ് സ്വീഡന്‍. 2013, 2014 സിറിയന്‍ യുദ്ധ കാലഘട്ടത്തില്‍ അപേക്ഷിച്ച എല്ലാവര്‍ക്കും തന്നെ സ്വീഡന്‍ അഭയം നല്‍കിയിരുന്നു. ഏതാണ്ട് എഴുപത്തിനായിരത്തില്‍ അധികം ആള്‍ക്കാരാണ് അന്ന് സ്വീഡനിലേക്ക് വന്നത്.

2015 ല്‍ അഭയാര്‍ത്ഥികളായി 1,62,000 അപേക്ഷകള്‍ ആണ് സ്വീഡന്‍ സ്വീകരിച്ചത് . ഇതില്‍ കൂടുതലും സിറിയ ഇറാക്ക് അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം കുടിയേറ്റങ്ങള്‍ ആയിരിന്നു .ഇത് സ്വീഡന്റെ രാഷ്ട്രീയ സാമൂഹിക കാലാവസ്ഥയെ സാരമായി തന്നെ സ്വാധീനിച്ചു. ഇപ്പൊള്‍ കലാപം നടന്നിരുന്ന മാല്‍മോ പട്ടണത്തില്‍ പെട്ടെന്ന് ഒരു ദിവസം പ്രശ്ങ്ങള്‍ ഉടലെടുത്തതല്ല. കുറച്ചു കാലങ്ങളായി മാല്‍മോ നഗരം സ്വീഡന്റെ സംസ്‌കാരത്തിന് ചേരാത്ത വിധത്തില്‍ യൂറോപ്പിലെ ബലാത്സംഗ തലസ്ഥാനം എന്ന പേരില്‍ ആണ് അറിയപ്പെടുന്നത്. ഇതിനൊരു പ്രധാന കാരണം പുറത്തു നിന്നും വരുന്ന കുടിയേറ്റക്കാര്‍ക്ക് സ്വീഡന്റെ ഉയര്‍ന്ന സാംസ്‌കാരിക നിലവാരത്തെ കുറിച്ച് ഒരു ധാരണയും ഇല്ലാത്തതാണ്. സ്ത്രീ പുരുഷ ബന്ധത്തെ കുറിച്ചും വസ്ത്ര ധാരണത്തെ കുറിച്ചും ഗോത്രീയ കാഴ്ചപ്പാടുകള്‍ കൊണ്ട് നടക്കുന്ന ആള്‍ക്കാര്‍ കൂടുതല്‍ ഉയര്‍ന്ന ഒരു സംസ്‌കാരവുമായി അടുത്ത ബന്ധത്തില്‍ വരുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ആകാം ഇതിനു കാരണം.

2017-18 കാലഘട്ടത്തില്‍ പുറത്തു വന്ന റിപോര്‍ട്ടുകള്‍ പ്രകാരം സ്വീഡനില്‍ അപരിചിതരായ ആള്‍ക്കാരാല്‍ അക്രമിക്കപെടുന്ന പത്തു കേസുകളില്‍ എട്ടിലും പ്രതിയാക്കപ്പെടുന്നത് യുദ്ധ ബാധിത ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും വരുന്ന കുടിയേറ്റക്കാര്‍ ആണ് . അതെ സമയം മൊത്തത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പകുതിയിലധികം കേസുകളിലും പ്രതികള്‍ കുടിയേറ്റക്കാര്‍ ആണ് .യുദ്ധ ബാധിത മേഖലകള്‍ ആയ ഇറാക്ക് , സിറിയ , അഫ്ഗാനിസ്ഥാന്‍, വടക്കന്‍ ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ആണ് സ്വീഡന്‍ വ്യാപകമായി അഭയാര്‍ത്ഥികളെ സ്വീകരിച്ചിരിക്കുന്നത്. എസ്.വി.ടി എന്ന സ്വീഡനിലെ പബ്ലിക് സര്‍വീസ് ചാനല്‍ ആണ് രണ്ടു വര്‍ഷം മുന്‍പ് ഈ ഒരു റിപ്പോര്‍ട്ട് പുറത്തു വിട്ടത്. അപരിചിതരാല്‍ ആക്രമിക്കപ്പെടുന്ന കേസുകളില്‍ 85 ശതമാനവും കുടിയേറ്റക്കാര്‍ ആയിരിക്കുന്ന ഭീതി ജനകമായ സ്ഥിതി വിശേഷം ആണ് സ്വീഡനില്‍ ഉണ്ടായി കൊണ്ടിരുന്നതു.

ഇത്തരത്തില്‍ ഒരു സാഹചര്യത്തില്‍ ആണ് റാസ്മസ് പലോദാനെ പോലുള്ള തീവ്ര വലതുപക്ഷ ആശയക്കാരും അവരുടെ 'സ്ട്രാം കുര്‍സ് ' പോലുള്ള തീവ്ര വലതു പക്ഷ പാര്‍ട്ടികളും അവരുടെ കടുത്ത നിലപാടുകളും ഉയര്‍ന്നു വരുന്നത് . ഇത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും സമാധാനപരമായി പഠന ആവശ്യങ്ങള്‍ക്കും മറ്റും സ്വീഡനിലേക്ക് പോയ്‌കൊണ്ടിരിക്കുന്ന ജനങ്ങളോടുള്ള സ്വീഡന്റെ മനോഭാവത്തില്‍ തന്നെ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ജീവന്‍ രക്ഷാര്‍ഥം ഒരു രാജ്യത്തിലെ അഭയാര്‍ത്ഥികള്‍ ആയി പോകുമ്പോള്‍ ആ രാജ്യത്തിലെ നിയമങ്ങളും സംസ്‌കാരവും പാലിക്കുക എന്നത് ഒരു മിനിമം പൊതു മര്യാദയാണ്. എന്നാല്‍ ഇത്തരത്തില്‍ പൊതു മര്യാദ പാലിക്കണമെങ്കില്‍ ഒരു അടിസ്ഥാന വിദ്യാഭ്യാസമോ സംസ്‌കാരമോ വിവരമോ ആവശ്യമാണ്.

സ്വീഡനില്‍ ഇപ്പോഴും ഭൂരിഭാഗം ആള്‍ക്കാരും തീവ്ര ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ അല്ല .സമാധാന കാംഷികളും ഉയര്‍ന്ന ജീവിത നിലവാരം കൈകൊള്ളുന്നവരുമാണ്. അതുകൊണ്ട് തന്നെയാണ് സ്ട്രാം കുര്‍സിനേ പോലുള്ള പാര്‍ട്ടികള്‍ക്ക് അധികം ജന സ്വാധീനം കിട്ടാത്തത്. എന്നാല്‍ സ്ഥിതിഗതികള്‍ മാറി കൊണ്ടിരിക്കുകയാണ്. ഈ ഒരു കലാപത്തിന്റെ പശ്ചാത്തലത്തില്‍ എന്ത് സംഭവിക്കും എന്ന് പ്രവചനാതീതമാണ്. എങ്കിലും ഇനി മുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കും എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം...  (30 minutes ago)

കപ്പലിന് നേരെ ആക്രമണം.... ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന...  (1 hour ago)

ഉത്തര്‍പ്രദേശില്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം... ഇരുപതിലധികം പേര്‍ക്ക് പരുക്ക്  (1 hour ago)

സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി.... കടുത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ അവധി പ്രഖ്യാപിച്ച് വനിതാശിശു വികസന വകുപ്പ്  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജ  (2 hours ago)

മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊലപ്പെടുത്തി വിമുക്ത ഭടനായ പിതാവ്  (5 hours ago)

തിരുവനന്തപുരം മേയറോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് റിപ്പോര്‍ട്ട് നല്‍കി  (5 hours ago)

വരുന്ന സര്‍വഗുണ സമ്പന്ന... ഇനി വീട്ടുജോലി ഇങ്ങനെ... ലീവ് വേണ്ട...ഏത് സമയത്തും എന്തും റെഡി... ഉടന്‍ വരും  (6 hours ago)

അമിത് ഷായുടെ 'ഡോക്ടറേറ്റഡ് വീഡിയോ' സംബന്ധിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു  (6 hours ago)

ഉത്തര്‍പ്രദേശില്‍ 17 വയസ്സുകാരിയെ മൂന്ന് ദിവസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തു  (6 hours ago)

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (12 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (13 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (13 hours ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (13 hours ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (13 hours ago)

Malayali Vartha Recommends