ടിപ്പറിന് ജാഗ്വര്‍ പണികൊടുത്തു
ടിപ്പറിനെ കണ്ടാല്‍ നമ്മല്‍ വാഹനങ്ങള്‍ ഒതുക്കി സൈഡുകൊടുക്കുകയാണ് പതിവ്. സൈഡ് കൊടുത്തില്ലെങ്കില്‍ ടിപ്പര്‍ കൊണ്ട് നമ്മുടെ വാഹനത്തില്‍ തട്ടും. പിന്നെ പറയേണ്ടതില്ലല്ലോ...കേരളത്തില്‍ അങ്ങോളമിങ്ങോളം അമിച വേഗതയില്‍ ചീറിപ്പായുന്ന ടിപ്പര്‍ എത്ര ജീവനകളാണ് കവര്‌ന്നെരടുത്തിട്ടുള്ളത്.
എന്നാല്‍, ആരെയും വകവയ്ക്കാതെ പാഞ്ഞ ടിപ്പറിന് ഇത്തവണ പണികിട്ടി. ആ ശക്തിമാന്റെ അഹങ്കാരം തീര്ത്ത ത് ഒരു ജാഗ്വര്‍ കാറാണ്. കഴിഞ്ഞ ദിവസം പാലായില്‍ വച്ചാണ് ടിപ്പറിന്റെ ഹുങ്കിന് ജാഗ്വര്‍ മറുപടി കൊടുത്തത്.
ജാഗ്വറില്‍ ഇടിച്ച ടിപ്പര്‍ തവിടുപൊടിയായി. ഇടിയുടെ ആഘാതത്തില്‍ ടിപ്പിറിന്റെ മുന്‍ ആക്‌സില്‍ ഒടിഞ്ഞ് വീലുകള്‍ പുറകിലേക്ക് തെറിച്ചു പോയി. അതേസമയം ടിപ്പറുമായി കൂട്ടിയിടിച്ച ജാഗ്വറിന് ചെറിയ പരിക്കു മാത്രമാണുള്ളത്. ഭീകരന്മാരായി നിരത്തുകള്‍ അടക്കിവാണ ടിപ്പറിന്റെ മുഖം കുത്തിയുള്ള വീഴ്ചയുടെയും എന്നോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന ഭാവത്തില്‍ കിടക്കുന്ന ജാഗ്വറിന്റെയും ചിത്രങ്ങള്‍ ഇതിനകം വൈറലായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha