ലോക്‌സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ ... 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്

ലോക്‌സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ . 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.
ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജില്‍ ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. അധിര്‍ രഞ്ജന്‍ ചൗധരി, യൂസഫ് പഠാന്‍,മഹുവ മൊയ്ത്ര , ദിലീപ് ഘോഷ് ,കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. ഇന്നലെ പരസ്യപ്രചരണം പൂര്‍ത്തിയായി. ഇന്ന് നിശബ്ദ പ്രചരണം നടക്കും.
ലോക്‌സഭ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണങ്ങളില്‍ സജീവമായി അരവിന്ദ് കെജരിവാള്‍. ഡല്‍ഹിയിലടക്കം ഇന്ത്യ സഖ്യ സ്ഥാനാര്‍ത്ഥികള്‍ക്കായി കെജരിവാള്‍ പ്രചാരണം തുടരും. മോദിയെ കടന്നാക്രമിച്ചു കൊണ്ടുള്ള പ്രസ്താവനകള്‍ ശക്തമാക്കിയാകും കെജരിവാള്‍ പ്രചാരണം തുടരുക.
"
https://www.facebook.com/Malayalivartha
























