അഫ്ഗാനിസ്താനില്‍ കനത്ത മഴക്കു പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 300 കവിഞ്ഞു... 1000 ലേറെ വീടുകള്‍ തകര്‍ന്നനിലയില്‍, വ്യാപക മരണത്തിനൊപ്പം നിരവധി പേര്‍ക്ക് പരുക്ക്

അഫ്ഗാനിസ്താനില്‍ കനത്ത മഴക്കു പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 300 കവിഞ്ഞു... 1000 ലേറെ വീടുകള്‍ തകര്‍ന്നനിലയില്‍, വ്യാപക മരണത്തിനൊപ്പം നിരവധി പേര്‍ക്ക് പരുക്ക്.
വെള്ളിയാഴ്ചയാണ് വടക്കന്‍ പ്രവിശ്യയായ ബഗ്‌ലാനെ മുക്കി കനത്ത പ്രളയമെത്തിയത്. ബാദഖ്ഷാന്‍, ഗോര്‍, ഹെറാത്ത് അടക്കം മറ്റിടങ്ങളിലും വെള്ളപ്പൊക്കം ദുരിതം വിതച്ചു. വ്യാപക മരണത്തിനൊപ്പം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മൂന്ന് പ്രവിശ്യകളിലായി 138 പേര്‍ ആശുപത്രികളിലുണ്ടെന്ന് താലിബാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുല്‍ മതീന്‍ ഖാനി പറഞ്ഞു.
ഏപ്രിലിലും രാജ്യത്ത് വിവിധ മേഖലകളില്‍ നാശവും മരണവും വിതച്ച് കനത്ത മഴയും പ്രളയവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. അന്ന് നിരവധി പേര്‍ മരിച്ചു.
"
https://www.facebook.com/Malayalivartha

























