Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോലീസ് വീട്ടിൽ മെമ്മറി കാർഡ് കൊണ്ട് ഇട്ടിട്ട് കണ്ടെടുക്കാൻ സാധ്യത ഉണ്ടെന്ന് കെഎസ്ആർടിസി ഡ്രൈവർ...


ഭൂമിയെ തേടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ ഒരു അപകടം വരുന്നു:- പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങി, നാസ...


അഖിലിനെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ഗുണ്ടാസംഘം ആദ്യം ലക്ഷ്യമിട്ടത് അഖിലിന്റെ സുഹൃത്തിനെ:- ഇന്ന് തന്നെ പ്രതികാരം ചെയ്യണമെന്ന് വാശി പിടിച്ചത് പ്രതികളിൽ ഒരാളായ അഖിൽ...


അടി തുടങ്ങി... അവസാന മത്സരങ്ങള്‍ ജയിച്ചുമടങ്ങാമെന്ന മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷ തച്ചുടച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്; ഐപിഎല്‍ മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ കൊല്‍ക്കത്തയ്ക്ക് 18 റണ്‍സ് ജയം; ഹാര്‍ദിക് പാണ്ഡ്യക്കെതിരെ വിമര്‍ശനം


അത് വേറെ ലെവല്‍... ആന്ധ്രയില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത തെലുഗ് സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ കേസ്; നടപടി വൈഎസ്ആര്‍സിപി സ്ഥാനാര്‍ത്ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട്

മെലിഞ്ഞുപോയ കിം പുതിയ ചിത്രത്തിന് പിന്നാലെ വീണ്ടും അഭ്യൂഹങ്ങള്‍ ; കിം ജോങ് ഉന്നിനെക്കുറിച്ചുള്ള കുറിച്ചു വിചിത്ര വിവരങ്ങള്‍; ജനനത്തീയതി അറിയില്ല; പൊന്തിച്ചുവച്ച മുടി; പ്രേമ ജീവിതം; പട്ടികളെ കൊന്നു തിന്നുമോ? എത്ര കുട്ടികളുണ്ട്? വിനോദപ്പട ;മിക്ക ഫോട്ടോയിലും ചിരിക്കുന്ന നേതാവ് ; കിം ജോ ഉന്നിനെക്കുറിച്ച് കൂടുതൽ അറിയാം....

11 JUNE 2021 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിൻെറ ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ ഈയടുത്ത് പ്രചരിച്ചിരുന്നു. കിം മരിച്ചുവെന്ന്  വാർത്തകൾ വരെ പുറത്ത് വന്നിരുന്നു . എന്നാൽ ഒരു പൊതുപരിപാടിയിൽ കിം പങ്കെടുക്കുന്നതിൻെറ ചിത്രം ഉത്തരകൊറിയൻ മാധ്യമം പുറത്ത് വിട്ടതോടെ കാര്യങ്ങൾ വീണ്ടും മാറിമറിയുകയാണ് ചെയ്തത് . ലോകത്തെ തന്നെ ഏറ്റവും ദുരൂഹമായ ജീവിതം നയിക്കുന്ന നേതാക്കൻമാരിൽ ഒരാളാണ് കിം ജോങ് ഉൻ. അദ്ദേഹത്തിൻെറ യഥാർഥ പ്രായം പോലും ഇപ്പോഴും വ്യക്തമായി ആർക്കും അറിയില്ല. 36 വയസ്സാണ് ഇപ്പോൾ കിമ്മിന് പ്രായമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ . അന്താരാഷ്ട്ര മാധ്യമങ്ങൾ ഒരിക്കലും പിടികൊടുക്കാത്ത ലോകനേതാവാണ് കിം ജോങ് ഉൻ.  ഇത്തവണ ഉത്തര കൊറിയയില്‍ നിന്ന് പുറത്തുവന്ന ഒരു ചിത്രത്തെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ പുരേഗമിക്കുന്നത്.   മുന്‍പ് കണ്ടിരുന്നതില്‍ നിന്നും വ്യത്യസ്തമായി, മെലിഞ്ഞ അവസ്ഥയിലാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തില്‍ ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉൻ ഉളളത് . നാളുകള്‍ക്ക് ശേഷം ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട കിമ്മിന്റെ ആരോഗ്യവസ്ഥ മോശമാണെന്ന ഊഹത്തിലാണ് ലോകമാധ്യമങ്ങള്‍. നോര്‍ത്ത് കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്ന കിമ്മിന്റെ ചിത്രമാണ് പുറത്തുവന്നത്. ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.  2020 മാര്‍ച്ചില്‍ ഉപയോഗിച്ചിരുന്ന വാച്ചല്ല നിലവില്‍ അദ്ദേഹം ഉപയോഗിക്കുന്നത് എന്നതുള്‍പ്പെടെയുള്ള  കണ്ടെത്തലുകളാണ്  രാജ്യന്തര മാധ്യമങ്ങള്‍ പുതിയതായി നടത്തിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം, ഉത്തര കൊറിയന്‍ രാഷ്ട്രപിതാവ് കിം ഇല്‍ സങിന്റെ ജന്‍മദിനാഘോഷത്തില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെടാതിരുന്ന കിം മരിച്ചെന്നും, അതല്ല അദ്ദേഹത്തിന് ഗുരുതര രോഗം ബാധിച്ച് കിടപ്പാണെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  

ശത്രുരാജ്യങ്ങളെ ആണവായുധം കൊണ്ട് ഭസ്മമാക്കും എന്ന് ഭീഷണിപ്പെടുത്തുക, ഇടയ്ക്കിടെ ആണവമിസൈലുകൾ പരീക്ഷിക്കുക, സ്വന്തം അമ്മാവനടക്കം രാഷ്ട്രീയ ശത്രുക്കളെന്നു തോന്നിയ പലരെയും വധശിക്ഷക്ക് ഇരയാക്കുക, കൊവിഡ് ബാധിച്ചവരെ വെടിവെച്ചു കൊല്ലുക, അനിഷ്ടം തോന്നുന്നവരെ പട്ടിണിക്കിട്ട വേട്ടപ്പട്ടികൾക്ക് എറിഞ്ഞുകൊടുക്കുക - കിം ജോങ് ഉന്നിനെപ്പറ്റി പറഞ്ഞുകേൾക്കുന്ന കഥകൾ പലതാണ്.അത്രമേൽ സർക്കാർ നിയന്ത്രണത്തിൽ കാര്യങ്ങൾ നടത്തപ്പെടുന്ന ഉത്തരകൊറിയ എന്ന സ്വേച്ഛാധിപത്യ രാജ്യത്തിൽ നിന്ന് കിം ജോങ് ഉൻ അറിയാതെ ഒരീച്ച പോലും പുറത്തേക്ക് പറക്കില്ല. 2011 -ൽ കിം ജോങ് ഉന്നിന്റെ അച്ഛനും ഉത്തരകൊറിയയുടെ ജനപ്രിയ നേതാവുമായിരുന്ന കിം ജോങ് ഇൽ മരണപ്പെടുമ്പോൾ, അദ്ദേഹം ഇഷ്ടപുത്രനായ കിം ജോങ് ഉന്നിനെ തന്റെ അനന്തരാവകാശിയാക്കാൻ വേണ്ട പരിശീലനം നല്കിക്കൊണ്ടിരിക്കയായിരുന്നു. കിം ജോങ് ഇല്ലിന് തന്റെ മൂന്നാമത്തെ ഭാര്യയായ കൊ യോങ് ഹുയിയിൽ, 1982 ജനുവരി 8 -ന് ജനിച്ച കിം ജോങ് ഉൻ,

അധികാരത്തിലേറുമ്പോൾ 29 വയസ്സായിരുന്നു അദ്ദേഹത്തിന്റെ  പ്രായം. സ്വിറ്റ്‌സർലണ്ടിലെ ബേർണിൽ ആയിരുന്നു കിമ്മിന്റെ പ്രാഥമിക വിദ്യാഭ്യാസം.എന്നാൽ  കിം ജോങ്-ഉന്‍ ജനിച്ചത് 1982 ജനുവരി എട്ടിനാകാം. അല്ലെങ്കില്‍ ജൂലൈ ആറിനുമാകാം. ചിലപ്പോള്‍ 1983 ലാകാം. അതുമല്ലെങ്കില്‍ 1984 ലുമാകാം! ഇതെന്തിനാണ് ജനനത്തീയതിയില്‍ അത്ര വലിയൊരു നിഗൂഢതയൊക്കെ? അദ്ദേഹത്തിന് കൂടുതൽ പ്രായം തോന്നിപ്പിക്കാനാണത്രേ ജനനത്തീയതി കൂട്ടി പറയുന്നത്. ജനിച്ച വര്‍ഷമായി ഔദ്യോഗിക രേഖകളില്‍ കാണിച്ചിരിക്കുന്നത് 1982 എന്നാണ്. പക്ഷേ, രണ്ടു വര്‍ഷത്തിനു ശേഷമാണ് അദ്ദേഹം ജനിച്ചതെന്നാണ് ദക്ഷിണ കൊറിയയുടെ ഇന്റലിജന്‍സ് വിഭാഗം പറയുന്നത്.  ഉത്തര കൊറിയയില്‍ വാഴുന്ന മൂന്നാമത്തെ കിം ആണ് ഇദ്ദേഹം . അദ്ദേഹത്തിന്റെ മുത്തച്ഛന്‍ കിം II-സങ് ആണ് സാമ്രാജ്യം തുടങ്ങിയത്– 1948 ല്‍. തുടര്‍ന്ന് 1994 വരെ അദ്ദേഹത്തിന്റെ വാഴ്ചയായിരുന്നു. മുത്തച്ഛനെപ്പോലെ തോന്നിപ്പിക്കാനായി തന്റെ 27-ാം വയസ്സില്‍ കിം പ്ലാസ്റ്റിക് സര്‍ജറി നടത്തിയതായി ആരോപണമുണ്ട്. തന്റെ അച്ഛന്‍ കിം ജോങ് II മരിച്ച 2011 ലാണ് ഇപ്പോഴത്തെ കിം അധികാരത്തിലേറുന്നത്. അച്ഛന്റെ മരണത്തിനു ശേഷം രാജ്യത്തു ദുഃഖാചരണമുണ്ടായിരുന്നു. അത് തെറ്റിച്ചവരെ ആറുമാസത്തേക്ക് കഠിന ജോലി ചെയ്യിക്കുന്ന ക്യാംപുകളിലേക്ക് അയച്ചുകൊണ്ടാണ് കിം തന്റെ വരവറിയിക്കുന്നത്.

അന്നുതൊട്ടിന്നുവരെ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓർ നോർത്ത് കൊറിയയിൽ ഒരേയൊരു പേരുമാത്രമേ ഭരണസിരാകേന്ദ്രങ്ങളിൽ ഉയർന്നു കേട്ടിട്ടുള്ളൂ. അത് സുപ്രീം ലീഡർ കിം ജോങ് ഉന്നിന്റേതാണ്. തന്റെ രാജ്യം ഏതുനിമിഷവും അക്രമിക്കപ്പെട്ടേക്കാം എന്ന വേവലാതി ഏറെ അലട്ടിയിരുന്നു കിം ജോങ് ഉന്നിനെ. അതുകൊണ്ടുതന്നെ സൈനിക സംവിധാനങ്ങളുടെ പരിഷ്കരണമാണ് കിമ്മിന്റെ ഇഷ്ട നേരം പോക്ക്. ഇതുവരെ നടത്തിയിട്ടുള്ളത് നാല് ആണവ പരീക്ഷണങ്ങൾ. മിസൈൽ ടെസ്റ്റുകൾ എത്ര നടത്തിയിട്ടുണ്ട് എന്ന് ആർക്കും കൃത്യമായി അറിവില്ല. മിസൈലിലേക്ക് ലോഡ് ചെയ്യാവുന്ന ഒരു ഹൈഡ്രജൻ ബോംബ് വരെ അദ്ദേഹം സൈന്യത്തെക്കൊണ്ട് ഉണ്ടാക്കിച്ചിട്ടുണ്ടെന്നാണ് പറഞ്ഞു കേൾക്കുന്നത്. അമേരിക്കയിലേക്കുവരെ തൊടുത്തുവിടാവുന്ന ദീർഘദൂര മിസൈലുകൾ ഉത്തരകൊറിയ വിജയകരമായി ടെസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് കേൾക്കുന്നത്.'ആത്മഹത്യാവാസനയുള്ള ഒരു റോക്കറ്റ് മാൻ' എന്നാണ് ട്രംപ് ഒരിക്കൽ കിമ്മിനെ വിളിച്ചത്. 'തലക്ക് സ്ഥിരതയില്ലാത്ത കിളവൻ' എന്ന് അപ്പോൾ തന്നെ കിം തിരിച്ച് ട്രംപിനെയും പരിഹസിച്ചിരുന്നു.  

തികഞ്ഞ വൈരനിര്യാതന ബുദ്ധി കാത്തുസൂക്ഷിക്കുന്ന കിം കൊന്നുതള്ളിയിട്ടുള്ള രാഷ്ട്രീയ എതിരാളികളുടെ എണ്ണത്തിനും തിട്ടമില്ല. 2013 ഡിസംബറിൽ, തനിക്കെതിരെ അട്ടിമറിക്ക് പ്ലാനിട്ട, സ്വന്തം അമ്മാവനായ ചാങ് സോങ് താക്കിനെ വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ട് അത് നടപ്പിലാക്കി കിം. 2017 -ൽ തന്റെ അർധസഹോദരൻ കിം ജോങ് നാമിനെ ക്വലാലംപുർ വിമാനത്താവളത്തിൽ വെച്ച് വളരെ വിദഗ്‌ദ്ധമായി വിഷം കൊടുത്ത് കൊന്നതും കിം ജോങ് ഉൻ തന്നെ ആയിരുന്നു എന്നും ആക്ഷേപമുണ്ട്. വ്യക്തിജീവിതത്തിലേക്ക് അധികം മാധ്യമശ്രദ്ധ അനുവദിക്കാത്ത കിം ജോങ് ഉൻ ഒടുവിൽ 2012 -ൽ ഒരു യുവതിക്കൊപ്പം ചടങ്ങുകളിൽ പങ്കുകൊള്ളുന്നതിന്റെ വീഡിയോ കൊറിയൻ മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്തതിനു പിന്നാലെ സഖാവ് റീ സോൾ ജുവുമായി അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞതായി പ്രഖ്യാപിക്കപ്പെട്ടു.


കിമ്മിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ തന്നെ മനസ്സില്‍ ഓടിയെത്തുന്നത് അദ്ദേഹത്തിന്റെ വ്യത്യസ്തമായ ജീവിതശൈലിയാണ്. എന്നാല്‍, പുരുഷന്മാര്‍ക്ക് ഉത്തര കൊറിയയില്‍ അംഗീകരിക്കപ്പെട്ട 28 ഹെയര്‍ കട്ടുകളാണ് ഉള്ളത്. 2017 വരെ അംഗീകരിക്കപ്പെട്ട 15 ഹെയര്‍ കട്ടുകളേ രാജ്യത്ത് ഉണ്ടായിരുന്നുള്ളത്രേ!  ഈ ഹെയര്‍സ്റ്റൈലിന് ഒരു പേരു പോലുമുണ്ട്–അംബിഷസ്. തന്റെ മുത്തശ്ശന്‍ കിം II സങിന്റെ ഓര്‍മയ്ക്കായാണത്രേ ഇത് തുടങ്ങിയത്. അംബിഷസ് ഹെയര്‍ കട്ട് അംഗീകരിക്കപ്പെട്ടതൊക്കെയാണെങ്കിലും അത് സാധാരണക്കാരൊന്നും ഉപയോഗിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ തലമുടി മാത്രമായിരിക്കില്ല കട്ടു ചെയ്യുക തലയും കാണില്ല . എന്നാല്‍, ഇതൊരു സാധാരണ ഹിപ്സ്റ്റര്‍ മുടിവെട്ടു രീതി മാത്രമാണെന്നു വാദിക്കുന്നവരും ഉണ്ട്. കിമ്മിനെക്കുറിച്ചാകുമ്പോള്‍, ഉത്തര കൊറിയയിലല്ല ജീവിക്കുന്നതെങ്കില്‍ എന്തും പറയാമല്ലോ. അതോടപ്പം കിം ജോങ് ഉന്നിന്റെ പ്രേമ ജീവിതത്തെപ്പറ്റി അധികമൊന്നും ആർക്കും  അറിയില്ല. അദ്ദേഹം 23 വയസ്സുകാരിയായ ഒരു ചീയര്‍ ലീഡര്‍, റി സോള്‍ ജുവിനെ 2009 ല്‍ വിവാഹം കഴിച്ചിരുന്നുവെന്നു പറയുന്നു. എന്തായാലും വിവാഹക്കാര്യം പരസ്യപ്പെടുത്തുന്നത് 2012 ലാണ്. പോപ് പാട്ടുകാരി ഹിയോണ്‍ സോങ്-വോളുമായി ചില ചുറ്റിക്കളികളൊക്കെയുണ്ടായിരുന്നതായും വാര്‍ത്തകളുണ്ട്. ഹിയോണിന്റെ ഒരു പാട്ട് ‘ഐ ലവ് പ്യോങ്‌യാങ്’ എന്നാണ്.

ഇതാകട്ടെ കിമ്മിന്റെ ഹൃദയത്തിലേക്കുളള വാതില്‍ തുറന്നു കിട്ടാനുള്ള ഉദ്യമാമായിരുന്നു എന്നും പറയപ്പെടുന്നു. റി സോള്‍ ജു അടുത്തിടെ സ്വേച്ഛാധിപതിക്കൊപ്പം വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് യാതൊരു രാഷ്ട്രീയ സ്വാധീനവുമില്ല. അതുപോലെ തന്നെ മറ്റൊരു കാര്യം കിം ജോങ് ഉന്നിന്  എത്ര കുട്ടികളുണ്ട്  എന്ന കാര്യം ..തന്റെ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും സ്വേച്ഛാധിപതി പുറത്തുവിടാറില്ല. 2010 നു ശേഷം അദ്ദേഹത്തിന് മൂന്നു മക്കളെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. അയല്‍ രാജ്യമായ ദക്ഷിണ കൊറിയയുടെ ഇന്റലിജന്‍സിന്, കിമ്മിന് ആണ്‍കുട്ടികളാണോ പെണ്‍കുട്ടികളാണോ എന്നോ അവരുടെ പേരെന്താണെന്നോ ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ലെന്നു പറയുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ മക്കളിൽ മൂത്തത് ഒരു മകനാണെന്നും കിം ജു-ആയ് എന്നാണ് പേരെന്നും പറയുന്നവരുമുണ്ട്.


അതോടപ്പം ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങിലെ എല്ലാ പട്ടികളെയും ‘കണ്ടുകെട്ടാന്‍’ കിം ഉത്തരവിട്ടിരുന്നു. പടിഞ്ഞാറന്‍ സംസ്‌കാരത്തിലെ ജീര്‍ണതയുടെ പ്രതീകമാണ് അവ എന്നാണ് ഔദ്യോഗികമായി കിം നല്‍കിയ വിശദീകരണം. എന്നാല്‍ പട്ടികളുടെ ഉടമസ്ഥര്‍ പറയുന്നത് ഭക്ഷ്യക്ഷാമം നിലനിന്നതിനാല്‍, തങ്ങളുടെ ഓമനകള്‍ ഭക്ഷണമായി ആരുടെയൊക്കെയോ തീന്മേശയിലെത്തിയിരിക്കാം എന്നാണ്. എന്തായാലും ഉത്തരകൊറിയയല്ലെ പറയാൻ പറ്റില്ല ചിലപ്പോൾ സത്യമായിരിക്കും. കൂടാതെ അദ്ദേഹത്തിന്റെ   വെള്ളമടിയും പെണ്‍പടയും അദ്ദേഹത്തിനൊപ്പം എപ്പോഴുമുണ്ടാകും. ആ  പെണ്‍പടയില്‍ സ്ത്രീകളുടെ കൂട്ടത്തില്‍ 13 വയസ്സുകാരികള്‍ വരെയുണ്ടത്രേ. 2016 ല്‍ മാത്രം തന്റെ അന്തപ്പുരത്തിലെ സ്ത്രീജനങ്ങള്‍ക്കായി അടിവസ്ത്രങ്ങളും വേഷവിധാനങ്ങളും വാങ്ങാന്‍ അദ്ദേഹം ചെലവിട്ടത് 3.5 ദശലക്ഷം ഡോളറാണത്രേ. എന്നാല്‍, അതിനു മാത്രമേ അദ്ദേഹം പണം ചെലവിടാറുള്ളു എന്നൊന്നും പറയരുത്– മദ്യത്തിനും രുചികരമായ ഭക്ഷണത്തിനും കാശുമുടക്കാനും അദ്ദേഹത്തിന് ഒരു മടിയുമില്ലത്രേ.  

വളരെ വിചിത്രമായ ഭക്ഷണശീലങ്ങളാണ് കിം ജോങ് ഉന്നിനുണ്ടായിരുന്നത്. ഈ ശീലങ്ങൾ അധികം താമസിയാതെ കിമ്മിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്നുള്ള മുന്നറിയിപ്പ് ഡോക്ടർമാരിൽ നിന്ന് കിട്ടിയിട്ടും അതൊന്നും തന്നെ കിം മുഖവിലയ്ക്ക് എടുത്തിരുന്നില്ല. കിമ്മിന്റെ ചീസ് അഥവാ പാൽക്കട്ടിയോടുള്ള കൊതി പരസ്യമായ ഒരു രഹസ്യമാണ്. ഇതിനു മുമ്പൊരിക്കലും കണക്കിലധികം ചീസ് ശാപ്പിട്ട് അസുഖബാധിതനായി ആശുപത്രിവാസം അനുഷ്ഠിക്കേണ്ടി വന്നിട്ടുണ്ട് കിമ്മിന്. സലാമി പോലുള്ള മാംസോത്പന്നങ്ങൾ, പ്രോസസ് ചെയ്ത മത്സ്യം, ഫാസ്റ്റ് ഫുഡ് തുടങ്ങിയ സോഡിയത്തിന്റെ അംശം ഏറെയുളള ഭക്ഷണമായിരുന്നു അദ്ദേഹത്തിന് പ്രിയം. ഭക്ഷണത്തിലെ സോഡിയത്തിന്റെ കൂടിയ അംശം ദീർഘകാലത്തെ സേവകൊണ്ട് ആരോഗ്യത്തിനുണ്ടാക്കുന്ന ആഘാതം വളരെ ഗുരുതരമാണ് എന്ന മുന്നറിയിപ്പുകൾ നേരത്തെ കിട്ടിയിട്ടും കിം അവഗണിക്കുകയായിരുന്നു ഉണ്ടായത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കടുത്ത പ്രമേഹവും, രക്താതിമർദ്ദവും അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. രക്ത ധമനികളിൽ പലയിടത്തും ബ്ലോക്കുകളുള്ളതായും ഡോക്ടർമാർക്ക് സംശയമുണ്ടായിരുന്നു.

ഭക്ഷണത്തിനു പുറമെ കിമ്മിനെ ഈ ഗുരുതരാവസ്ഥയിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ കടുത്ത മദ്യപാനമായിരുന്നു. എന്നും രാത്രി ഡിന്നറിനൊപ്പം ഒരു കോപ്പ ബെയർ ഫൂട്ട് വൈൻ ശാപ്പിടുമായിരുന്നു കിം. വിലകൂടിയ ഹെന്നസ്സി ഫ്രഞ്ച് കോണ്യാക്ക് ആയിരുന്നു കിം സ്ഥിരം സേവിച്ചിരുന്നത്. സ്നേക്ക് വൈനിന്റെയും ആരാധകനായിരുന്നു കിം.കുപ്പിക്കുള്ളിൽ ഒരു മൂർഖൻ പാമ്പുമായി വരുന്ന സ്നേക്ക് വൈൻ സ്ഥിരമായി  സേവിച്ചാൽ   ലൈംഗിക ശേഷി വർധിക്കും എന്നൊരു വിശ്വാസം ഉത്തര കൊറിയക്കാർക്കിടയിലുണ്ട്. കരളിനെ ഇല്ലാതാക്കാൻ പോന്നത്ര കൂടിയ അളവിലായിരുന്നു കിമ്മിന്റെ മദ്യസേവ എന്നും ഡോക്ടർമാർ മുന്നറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു. വർഷാവർഷം ഏകദേശം 30 മില്യൺ ഡോളർ  കിമ്മിന്റെ മദ്യപാനത്തിന് തന്നെ ചെലവുവന്നിരുന്നു.  ഇതിനൊക്കെ പുറമെ അദ്ദേഹത്തിന്റെ ഹൃദയത്തെയും ശ്വാസകോശത്തെയും ദോഷകരമായി ബാധിച്ച മറ്റൊരു ദുശ്ശീലം അദ്ദേഹത്തിന്റെ ചെയിൻ സ്‌മോക്കിങ് ആയിരുന്നു. ഉറക്കമില്ലായ്‌ക അലട്ടിയിരുന്ന അദ്ദേഹം രാത്രി വൈകുവോളം ഒന്നിന് പിന്നാലെ മറ്റൊന്നായി സിഗരറ്റുകൾ കൊളുത്തി പുകച്ചുപുകച്ച് ഇരിക്കുമായിരുന്നു.  ഒപ്പം, പൊണ്ണത്തടികൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളും കിമ്മിനെ അലട്ടിയിരുന്നു. ഭാരം കുറച്ചില്ലെങ്കിൽ ആകെ പ്രശ്നമാകും എന്ന താക്കീത് ഡോക്ടർമാരിൽ നിന്ന് നാലഞ്ച് വർഷം മുമ്പുതന്നെ കിമ്മിന് കിട്ടിയതാണ്. കൂടിവന്നു ഭാരം കാലുകൾക്ക് ക്ഷീണമുണ്ടാക്കി അദ്ദേഹം മുടന്താൻ തുടങ്ങുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു ഇടക്ക്.

കൂടാതെ എതിരാളികളെയും എതിരാളികളാണെന്നു തോന്നുന്നവരെയും നിര്‍ദ്ദയം കൊന്നുതള്ളുക എന്നത് അദ്ദേഹത്തിനു വളരെ ഇഷ്ടമുള്ള കാര്യമാണത്രേ. ഏതാനും ഉദാഹരണങ്ങള്‍ പറയാം. കിമ്മിന്റെ അച്ഛന്റെ മരണത്തിനു ശേഷം ആഘോഷത്തിലേര്‍പ്പെട്ടു എന്ന കാരണത്താല്‍ അദ്ദേഹം 2012 ല്‍ ഒരു മുന്‍ പട്ടാള ഉപമന്ത്രിയെ പീരങ്കിവച്ചു വെടിവച്ചു വീഴ്ത്തിയെന്നു പറയുന്നു. അദ്ദേഹത്തിന്റെ അമ്മാവന്‍ ജാന്‍ തോങ് തൈയ്ക്കിനെ നഗ്നനാക്കിയ ശേഷം, ഏറെദിവസം പട്ടിണിക്കിട്ട 120 പട്ടികള്‍ക്ക് എറിഞ്ഞുകൊടുത്തായി കഥകളുണ്ട്. തൊട്ടടുത്ത വര്‍ഷം ഒരു ഡപ്യൂട്ടി മിനിസ്റ്ററെ തീതുപ്പി ഉപയോഗിച്ചു വധിച്ചെന്നും മറ്റൊരു മന്ത്രിയെ വിമാനം വെടിവച്ചിടാന്‍ ഉപയോഗിക്കുന്ന തോക്കുപയോഗിച്ച് നൂറുകണക്കിനു പേരുടെ മുമ്പില്‍ വച്ചു വെടിവച്ചു എന്നും പറയപ്പെടുന്നു. ഏകദേശം അഞ്ചടി രണ്ടിഞ്ചാണ് കിമ്മിന്റെ പൊക്കം. എന്നാല്‍ അഞ്ചരയടി തോന്നിക്കത്തക്ക വിധത്തില്‍ പ്രത്യേകമായി നിര്‍മിച്ച ഷൂവാണ്  ധരിക്കുന്നത്.  ഉത്തര കൊറിയയിലെ മാധ്യമങ്ങള്‍ അദ്ദേഹത്തെ രണ്ടു രീതിയിലാണ് വിശേഷിപ്പിക്കുന്നത്. മാര്‍ഷല്‍ കിം ജോങ്-ഉന്‍ അല്ലെങ്കില്‍ ഡീയര്‍ റെസ്‌പെക്ടഡ് കിം ജോങ്-ഉന്‍ എന്നാണ്.....

   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് വീട്ടിൽ മെമ്മറി കാർഡ് കൊണ്ട് ഇട്ടിട്ട് കണ്ടെടുക്കാൻ സാധ്യത ഉണ്ടെന്ന് കെഎസ്ആർടിസി ഡ്രൈവർ...  (3 minutes ago)

വൈദ്യുതി ചാർജ് കുറയ്ക്കാമെന്ന് കരുതി വീട്ടിൽ സോളർ പ്ലാന്റ് സ്ഥാപിച്ചവരിൽ പലരും വൈദ്യുതി ബിൽ കണ്ട് ഞെട്ടി...  (1 hour ago)

ഭൂമിയെ തേടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ ഒരു അപകടം വരുന്നു:- പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങി, നാസ...  (1 hour ago)

അഖിലിനെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ഗുണ്ടാസംഘം ആദ്യം ലക്ഷ്യമിട്ടത് അഖിലിന്റെ സുഹൃത്തിനെ:- ഇന്ന് തന്നെ പ്രതികാരം ചെയ്യണമെന്ന് വാശി പിടിച്ചത് പ്രതികളിൽ ഒരാളായ അഖിൽ...  (1 hour ago)

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും കുറവ്...  (2 hours ago)

മെമ്മറി കാർഡ് കാണാതായത്തിൽ ആ രണ്ടുപേരെയും ചോദ്യം ചെയ്യണം...! 28-ന് തിരുവനതപുരം മുതൽ തൃശൂർ വരെ സർവീസ് നടത്തിയപ്പോൾ ആ കണ്ടക്ടറും ഡ്രൈവറും അറിഞ്ഞിരുനിലെ അതിലെ മെമ്മറി കാർഡിനെ കുറിച്ച്..! സംഭവദിവസം കസ്റ്റ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 53,800 രൂപ  (3 hours ago)

പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി....  (3 hours ago)

സംസ്ഥാനത്ത് അരളിപ്പൂവിന്റെ വില്‍പ്പന 70 ശതമാനം ഇടിഞ്ഞു... അരളിപ്പൂവിന് പകരക്കാരനെത്തി...  (3 hours ago)

യദുവിന്റെ അവസ്ഥ ഇപ്പോൾ എന്ത്...? നിത്യ ചിലവിന് പോലും ഒന്നുമില്ലാതെ നീതിയ്ക്ക് വേണ്ടി നടക്കുന്നു...! 'കേസ് തെളിയുംവരെ പൊലീസ് യദുവിന് ചെലവിന് കൊടുക്കട്ടെ' 'ജോലിയില്ലാതെ യദു എങ്ങനെ ജീവിക്കും,100 രൂപ ചലഞ്  (4 hours ago)

കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നത് വേളാങ്കണ്ണിക്ക്....എഴുപത് പിന്നിട്ട ഷൺമുഖനെ മറ്റ് രണ്ട് പെൺ മക്കളും വേണ്ട..!സഹോദരന്റെ വീട്ടിലേക്ക് മാറ്റി  (4 hours ago)

പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു... യുവാവിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍  (4 hours ago)

എല്‍.ഡി.എഫില്‍ വീണ്ടും തമ്മിത്തല്ല്? സി.പി.ഐയും കേരളാ കോണ്‍ഗ്രസും പിണറായി ജോസുമോനൊപ്പമോ?  (4 hours ago)

കുടകിലെ സോമവാര്‍പേട്ടയില്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ കൊലചെയ്ത പ്രതി അറസ്റ്റില്‍...  (4 hours ago)

കേജരിവാള്‍ ഉയര്‍ത്തിയ ചിന്താവിഷയം എല്ലാ രാഷ്ട്രീയ കക്ഷികളും ഒരു പൊതു തത്വമായി സ്വീകരിക്കണം....75 കഴിഞ്ഞവരെ അധികാരത്തിലേറ്റരുതെന്ന് ചെറിയാന്‍ ഫിലിപ്പ്  (5 hours ago)

Malayali Vartha Recommends