Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

അത് വേറെ ലെവല്‍... ആന്ധ്രയില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത തെലുഗ് സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ കേസ്; നടപടി വൈഎസ്ആര്‍സിപി സ്ഥാനാര്‍ത്ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട്

12 MAY 2024 09:21 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ തന്നെ അറിയപ്പെടുന്ന സൂപ്പര്‍ താരമാണ് അല്ലു അര്‍ജുന്‍. വില്ലന്‍മാരേയും പോലീസിനേയുമുള്‍പ്പെടെ നിലയ്ക്ക് നിര്‍ത്തുന്ന സൂപ്പര്‍ നടന്‍. ആ നടന് രാഷ്ട്രീയത്തില്‍ കാലെടുത്ത് വച്ചപ്പോഴേ ചുവട് പിഴച്ചു. ആന്ധ്രയില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ്
പ്രചാരണത്തില്‍ പങ്കെടുത്ത തെലുഗ് സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ കേസെടുത്തു.

വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടിയതിനാണ് നന്ദ്യാല്‍ പൊലീസ് കേസെടുത്തത്. ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും നടന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും എഫ്‌ഐആറിലുണ്ട്.സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നടപടി.

അല്ലു അര്‍ജുന്റെ സുഹൃത്തായ വെഎസ്ആര്‍സിപി സ്ഥാനാര്‍ഥി ശില്പ രവി ചന്ദ്ര റെഡ്ഢിക്കെതിരെയും കേസെടുത്തു. അല്ലു അര്‍ജുനെ കാണാന്‍ നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയത്.

അതേസമയം കോണ്‍ഗ്രസ് വൈഎസ്ആര്‍ വിരുദ്ധരാണെന്നുള്ള പ്രതിച്ഛായ മായ്ച്ചു കളയാന്‍ ശ്രമം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കടപ്പ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഎസ് ശര്‍മിളയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി വൈഎസ് രാജശേഖര റെഡ്ഡിയുടെ സമാധി സ്ഥലവും സന്ദര്‍ശിച്ചു.

മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കൂടിയായ വൈസ് എസ് ആര്‍ രാജ ശേഖര റെഡ്ഡി തന്റെ പിതാവ് രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നുവെന്നും പിതാവിന്റെ മരണത്തിന് ശേഷം താന്‍ വൈഎസ്ആറിന്റെ ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നതായും' രാഹുല്‍ ഗാന്ധി പറഞ്ഞു.

വൈഎസ്ആറിന്റെ ആശയങ്ങളും അദ്ദേഹം നിലകൊണ്ട മൂല്യങ്ങളും നിലനിര്‍ത്താന്‍ കടപ്പയില്‍ നിന്ന് ഷര്‍മിളയെ വിജയിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടി കാട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും വ്യത്യസ്ത ചേരിയില്‍ നിന്നാണ് മത്സരിക്കുന്നത്. തന്റെ പിതാവായ രാജശേഖര റെഡ്ഢിയെ കോണ്‍ഗ്രസ് വേട്ടയാടിയെന്ന ആരോപണം മകന്‍ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി കാലങ്ങളായി ഉയര്‍ത്തുന്ന പ്രധാന രാഷ്ട്രീയ ആയുധമാണ്. എന്നാല്‍ വൈഎസ് രാജ ശേഖര റെഡ്ഡി എന്നും കോണ്‍ഗ്രസിനൊപ്പമായിരുന്നുവെന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്റെ പേരില്‍ മകന്‍ ഉണ്ടാക്കിയ പാര്‍ട്ടിയെ തള്ളി പറയുമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മാറി മാറി വരുന്ന ടിഡിപിയുടെയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും ഭരണം സംസ്ഥാനത്തെ സാമൂഹികാവസ്ഥ നശിപ്പിച്ചെന്നും രാഹുല്‍ ആരോപിച്ചു.

ആന്ധ്രയിലെ തിരിച്ചുവരവിന് വൈഎസ്ആറിന്റെ ലെഗസിയെ ചേര്‍ത്തു പിടിക്കുകയാണ് കോണ്‍ഗ്രസ്. പ്രതാപകാലത്തേയ്ക്ക് തിരിച്ച് നടക്കണമെങ്കില്‍ കോണ്‍ഗ്രസിന് വൈഎസ്ആറിന്റെ ഓര്‍മ്മകളും മകള്‍ ശര്‍മ്മിളയുടെ കൈത്താങ്ങും അത്യാവശ്യമാണ്. വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ ശര്‍മ്മിളയാണ് ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസും പിന്നീട് വൈഎസ്ആര്‍ടിപിയും രൂപീകരിക്കാന്‍ മുന്‍കൈയ്യെടുത്ത ശര്‍മ്മിള കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിരുന്നു. നിലവില്‍ ആന്ധ്രയിലെ പിസിസി അധ്യക്ഷയാണ് ശര്‍മ്മിള. 25 ലോക്സഭാ സീറ്റുള്ള ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കുന്തമുനയും ശര്‍മ്മിളയാണ്.

ശര്‍മ്മിള കോണ്‍ഗ്രസിന് വേണ്ടി രംഗത്ത് വന്നതോടെ സംസ്ഥാനത്തെ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പ് കുടുംബ പോരാട്ടത്തിന്റെ വേദി കൂടിയാവുകയാണ്. വൈഎസ്ആര്‍ റെഡ്ഡിയുടെ കുടുംബം രണ്ട് തട്ടില്‍ നിന്നുകൊണ്ടുള്ള പോരാട്ടം. വൈഎസ്ആറിന്റെ മകനായ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസാണ് ഒരു ഭാഗത്ത്. സഹോദരി വൈ എസ് ശര്‍മ്മിളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇടതുപാര്‍ട്ടികളുമായി ചേര്‍ന്നാണ് മത്സരിക്കുന്നത്. ബിജെപി - ടിഡിപി - ജനസേനാ എന്നിവര്‍ ചേരുന്ന എന്‍ഡിഎ സഖ്യം മൂന്നാംശക്തിയാണ്. ഈ നിലയില്‍ ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ത്രികോണ മത്സരത്തിനാണ് ആന്ധ്ര തയ്യാറെടുക്കുന്നത്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (14 minutes ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (27 minutes ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (49 minutes ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (1 hour ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (1 hour ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (2 hours ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (2 hours ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (2 hours ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (2 hours ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (8 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (8 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (8 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (8 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (8 hours ago)

Malayali Vartha Recommends