Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയുടെ ക്യാപ്റ്റന്മാരുടെ ഗതി ഇങ്ങനെയാണ്; അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പടിയിറങ്ങണം; ഇന്ത്യക്കായി ഏറ്റവും അധികം നേട്ടങ്ങള്‍ കൈവരിച്ച ക്യാപ്റ്റനും ഇതുതന്നെ അവസ്ഥ; വിടവാങ്ങല്‍ മത്സരത്തിനായി കാത്തു നിന്നില്ല; ഇവിടെയാണ് ധോണി ഹിറോയാകുന്നത്

16 AUGUST 2020 10:32 AM IST
മലയാളി വാര്‍ത്ത

ഐ.സി.സിയുടെ മൂന്ന് പ്രധാന ടൂര്‍ണമെന്റുകള്‍ സ്വന്തമാക്കിയ ഒരേയൊരു ക്യാപ്റ്റനാണ് ധോണി. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ നേടുമ്പോള്‍ നായകന്‍ ധോണിയായിരുന്നു. 2011 െലോകകപ്പിനുശേഷം നടന്ന പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ ടീം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടുന്ന കാഴ്ച പലരും അമ്പരപ്പോടെയാണ് നോക്കിക്കണ്ടത്. 2010ലും 2016ലും ഇന്ത്യ ഏഷ്യാക്കപ്പ് ചാമ്പ്യന്മാരായതും ധോണിയുടെ നേതൃമികവിലായിരുന്നു. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍ കുള്‍ ഏറ്റവും മികച്ചൊരു വിടവാങ്ങല്‍ തന്നെ അര്‍ഹിക്കുന്നുണ്ട്. പക്ഷേ നല്‍കാന്‍ ബി.സി.സി.ഐക്ക് സാധിച്ചില്ല എന്നത് അപമാനകരമാണ്. അതിനായി അദ്ദേഹം കാത്തു നിന്നുമില്ല.

എം.എസ് ധോണിയുടെ മാത്രം അവസ്ഥയല്ല ഇത്. ഇതെ അവസ്ഥതന്നെയാണ് ഇന്ത്യയുടെ ഏറ്റവും മിടുക്കരായ ക്യാപ്റ്റന്മാര്‍ക്ക് എല്ലാമുണ്ടായത്. 1983 യില്‍ ഇന്ത്യയെ ആദ്യമായി ലോകകപ്പ് നേട്ടത്തിലെത്തിയ കപില്‍ ദേവ് മുതല്‍ ധോണിയുടെ പിന്‍ഗാമി സൗരവ് ഗാംഗുലിവരെയുള്ള എല്ലാവരുടെയും അവസ്ഥ ഇതു തന്നെയാണ്. സച്ചില്‍ ടെണ്ടുല്‍ക്കറിന് മാത്രമാണ് മാന്യമായി വിരമിക്കാനുള്ള അവസരം ബി.സി.സി.ഐ നല്‍കിട്ടുള്ളത്. എന്നാല്‍ ധോണിയും എന്തുകൊണ്ടും മാന്യമായ ഒരു വിരമിക്കല്‍ അര്‍ഹിക്കുന്നുണ്ട്. അത് അദ്ദേഹം ആവശ്യപ്പെട്ടില്ലെങ്കിലും ബി.സി.സി.ഐ അറിഞ്ഞ് ചെയ്യണമായിരുന്നു. അതുണ്ടായില്ല. സച്ചിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോലിയേക്കാള്‍ വലിയ ഫാന്‍ബേസ് ധോണിക്കു നേടാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും ബി.സി.സി.ഐ ഇതുകണ്ടില്ലെന്നു മാത്രം.

ധോണി എന്തുകൊണ്ട് ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനാകുന്നു എന്ന ചോദ്യത്തിന് ഉത്തരം വളരെ ലളിതമാണ്. പ്രതിസന്ധി ഘട്ടത്തില്‍ രാഹുല്‍ ദ്രാവിഡില്‍നിന്ന് ഉത്തരവാദിത്തം ഏറ്റെടുത്തതിനു ശേഷം ടീം ഇന്ത്യയുടെ നേടിയ വിജയങ്ങളുടെ പട്ടിക മാത്രം പരിശോധിച്ചാല്‍ ഇതിനുള്ള ഉത്തരം ലഭിച്ചേക്കും. എന്നാല്‍ വിജയങ്ങളില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല എം.എസ്. ധോനി എന്ന നായകന്റെ വ്യക്തിപ്രഭാവം. അതുകൊണ്ടുതന്നെയാണ് ധോനി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഒരു ടീമിനെ നയിച്ച നായകനായതും. എം.എസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുമ്പോള്‍ ബാക്കിയാക്കുന്നത് ഒരുപിടി ക്യാപ്റ്റന്‍സി റെക്കോഡുകള്‍ മാത്രമല്ല. തന്റേതായ മുദ്ര പതിപ്പിച്ച ക്രിക്കറ്റ് സ്‌റ്റൈല്‍ കൂടിയാണ്. കളിക്കളത്തിലെ വ്യത്യസ്തമായ പെരുമാറ്റരീതിയും കളിയോടുള്ള സമീപനവും വഴി ക്യാപ്റ്റന്‍ കൂളിന് സ്വന്തമാക്കാനായത് ക്രിക്കറ്റ്‌പ്രേമികളുടെ ഹൃദയം കൂടിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയില്ലെങ്കിലും ഐ.പി.എല്‍ ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളില്‍ കളിതുടരുമെന്ന ധോനിയുടെ പ്രഖ്യാപനം പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.

ഏകദിന ക്രിക്കറ്റില്‍ വിക്കറ്റിനു പിന്നില്‍ പുറത്താക്കിവരുടെ എണ്ണത്തില്‍ ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചറിന്റെയും ആദം ഗില്‍ക്രിസ്റ്റിനും പിന്നിലാണ് ധോനി. എന്നാല്‍ വിക്കറ്റ് കീപ്പര്‍മാരുടെ കഴിവിനെ അളക്കാവുന്ന സ്റ്റംപിങിന്റെ കാര്യം വരുമ്പോള്‍ കണക്കുകള്‍ മറ്റൊന്നാണ്. 350 ഏകദിന മത്സരങ്ങളില്‍നിന്നായി തന്റെ സ്വതസിദ്ധമായ മിന്നല്‍ സ്റ്റമ്പിങിലൂടെ ധോണി പുറത്താക്കിയത് 123 പേരെയാണ്. ഏകദിനത്തില്‍ 100നുമേല്‍ ബാറ്റ്‌സ്മാന്‍മാരെ സ്റ്റമ്പിങിലൂടെ പുറത്താക്കിയ ഏക വിക്കറ്റ് കീപ്പര്‍ ധോണിയാണ്.

332 അന്താരാഷ്ട്ര മത്സരങ്ങളിലാണ് ധോണി ഇന്ത്യയെ നയിച്ചത്. 200 ഏകദിനത്തിലും 60 ടെസ്റ്റ് മത്സരങ്ങളിലും 72 ട്വന്റി20 മത്സരങ്ങളിലും. ഇതില്‍ 178 എണ്ണത്തിലും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ബാറ്റിങ് ഓഡറില്‍ ഏറെ താഴെയായാണ് ഇറങ്ങുന്നതെങ്കിലും ഇന്ത്യയ്ക്കുവേണ്ടി 10,000 ഏകദിന റണ്‍സ് നേടിയവരുടെ പട്ടികയില്‍ ധോണിയുമുണ്ട്. ഏകദിനത്തിലെ മികച്ച ഫിനിഷര്‍ കൂടിയായ ധോനി 84 മത്സങ്ങളില്‍ പുറത്താകാതെ നിന്നതിന്റെ റെക്കോഡിനും ഉടമയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ധോണി നേടിയ 204 സിക്‌സറുകളുടെ റെക്കോഡ് എളുപ്പത്തില്‍ തകര്‍ക്കപ്പെടാനിടയില്ല. 2006 മുതല്‍ 2015 വരെ തുടര്‍ച്ചയായ 10 വര്‍ഷങ്ങളില്‍ ഐ.സി.സി റാങ്കിങില്‍ ആദ്യ 10ല്‍ ഇടംനേടിയ മറ്റൊരു ബാറ്റ്‌സ്മാന്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ധോണിയുടെ ക്യാപ്റ്റന്‍സി റെക്കോഡ് മറ്റാര്‍ക്കും എത്തിപ്പിടിക്കാനായിട്ടില്ല. 12 വര്‍ഷമായി ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ നായകനായി തുടരുന്ന ധോണി ടീമിനെ നാലു തവണ കിരീട നേട്ടത്തിലും അതിലേറെ തവണ ഫൈനലിലും എത്തിച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ ഇതുവരെ 4432 റണ്‍സും ധോണി നേടിയിട്ടുണ്ട്. തലയുടെ ആട്ടം ഇനിയും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (16 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (37 minutes ago)

മ​ല​യാ​ളി മ​രി​ച്ചു....  (55 minutes ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (1 hour ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (1 hour ago)

റബർവിലയിൽ കുത്തനെ ഇടിവ്  (1 hour ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (1 hour ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (2 hours ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (2 hours ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (2 hours ago)

ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്  (2 hours ago)

കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്  (2 hours ago)

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (2 hours ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (2 hours ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (3 hours ago)

Malayali Vartha Recommends