Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്‍...


വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്...സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നും മന്ത്രി..


55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ: മികച്ച നടി,ഷംല ഹംസ: ജനപ്രീതി ചിത്രം- പ്രേമലു: ഗാനരചയിതാവ്- വേടൻ...


ദളിത് വിദ്യാർത്ഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് അദ്ധ്യാപകർ...ഭയന്ന് വിറച്ച് കുരുന്നുകൾ..ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു..വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു..


തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ നടക്കാന്‍ പോകുന്നത് ശക്തമായ ത്രികോണ മത്സരം..ഒരുമുഴം മുമ്പെ പോരാട്ട കാഹളം മുഴക്കിയ കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും..

‘ഷെഫ് എനിക്ക് നല്ലൊരു ചിക്കൻ കറി വേണം, അൽപ്പം ചോറും, എനിക്ക് നല്ല തൊണ്ട വേദനയുണ്ട്, അൽപ്പം എരിവുള്ള രസം കൂടെ കിട്ടുമോ’..അതും ‘പൂണ്ട് രസം കടക്കുമാ’....ധോണി കേരളത്തിലെത്തിയപ്പോൾ ഉണ്ടായ മറക്കാനാകാത്ത പങ്കുവച്ച് സുരേഷ് പിള്ള

17 AUGUST 2020 12:53 PM IST
മലയാളി വാര്‍ത്ത

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മഹേന്ദ്ര സിങ് ധോണിക്ക് ആശംസകൾ നേർന്നുകൊണ്ട് നിരവധിപേരാണ് രംഗത്ത് എത്തിയത്. 2018 ൽ കേരളത്തിലെത്തിൽ മത്സരത്തിനായി എത്തിയ ധോണിക്ക് ഇഷ്ടവിഭവം ഒരുക്കിയതിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് റാവിസ് ഗ്രൂപ്പ് കോർപ്പറേറ്റ് ഷെഫ് സുരേഷ് പിള്ള: തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അദ്ദേഹം നീണ്ട കുറിപ്പ് പങ്കുവച്ചത്.

'ദാദ വാർത്തെടുത്ത് ഇന്ത്യൻ ടീമിന് പുതിയ മുഖം നൽകിയ മുന്നിൽ നിന്ന് നയിച്ച് ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച ക്യാപ്റ്റൻ., മികച്ച ഒരുപാട് ക്യാപ്റ്റൻമാരുണ്ടായിരുന്ന ഇന്ത്യൻ ടീം, ഇനിയും ഒരുപാട് ക്യാപ്റ്റൻമാർ വരാനിരിക്കുന്ന ഇന്ത്യൻ ടീം... ഇല്ല ധോണി നിങ്ങൾ എന്നും ഞങ്ങളുടെ വികാരമാണ്....
നീളൻ മുടിക്കാരനായ ഇന്ത്യയുടെ അഭിമാനാമായ മഹിയുടെ ഹെലികോപ്റ്റർ ഷോട്ടുകൾ എന്നും ഏതൊരു ക്രിക്കറ്റ് പ്രേമിയേയും പോലെ എന്‍റെയും ഓർമ്മയിൽ മിന്നിമറയും.. നന്ദി പ്രിയപ്പെട്ട ധോണി, ക്രിക്കറ്റ് പ്രേമികളിൽ നീ നിറച്ച ലഹരിക്ക്, തൊണ്ട അടപ്പിച്ച ആരവങ്ങൾക്ക്, മിന്നൽ സ്റ്റമ്പിങ്ങുകൾക്ക്, ഇല്ല...മഹാന്മാർ ഒരിക്കലും വിരമിക്കുന്നില്ല....'- എന്ന് അദ്ദേഹം കുറിക്കുകയുണ്ടായി.

ധോണിക്കിഷ്ടപ്പെട്ട ചിക്കൻ വിഭവങ്ങളും പൂണ്ടുരസവും....

ഇന്ത്യ കണ്ട ഏറ്റവും മികച്ച , ബോൾഡായ, കൂളായ കരുത്തനായ നായകനാണ് ജീവിതത്തിലെ പുതിയ ഇന്നിങ്സ് തേടി നീലക്കുപ്പായത്തിൽ നിന്നൊഴിഞ്ഞത്. ധോണീ...താങ്കൾ സമ്മാനിച്ച ഓർമ്മകൾ വിരമിച്ചാലും രാജ്യത്തെ ഓരോ വ്യക്തിയുടെയും മനസ്സിൽ മായാതെ ശോഭിച്ചു നിൽക്കും..ഷെഫ് എന്ന നിലയിൽ ധോണിയുമായി നേരിട്ട് ഇടപഴകാൻ ഭാഗ്യം ലഭിച്ചയാളാണ് ഞാൻ. അതിലുപരി അദ്ദേഹത്തിന് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി അദ്ദേഹത്തിനൊപ്പം ചേർന്നു നിൽക്കാൻ കൂടി എനിക്ക് ഭാഗ്യം ലഭിച്ചു.

കുറഞ്ഞ ദിവസമാണെങ്കിലും അദ്ദേഹത്തിനൊപ്പമുള്ള ആ നിമിഷങ്ങൾ മറക്കാനാവാത്തതായിരുന്നു.
2018 നവംബർ 1ന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി ഒക്ടോബർ 31നായിരുന്നു ടീം ഇന്ത്യ കോവളം റാവിസിൽ എത്തിയത്. കാര്യവട്ടം ഗ്രീൻഫീൽഡിൽ വെച്ചായിരുന്നു മത്സരം. ടീം ഇന്ത്യയെ വരവേൽക്കാൻ റാവിസും ഞങ്ങളും അത്യന്തം ആവേശത്തോടെയായിരുന്നു ഒരുങ്ങിയത്. അതിനായി കുറ്റമറ്റരീതിയിൽ സർവ്വ തയ്യാറെടുപ്പകളും തലേ ദിവസത്തോടെ തന്നെ പൂർത്തിയാക്കി.

പിന്നീട് ഇന്ത്യൻ ടീമിനെയും കാത്തുള്ള ഞെരിപിരിയുടെ മണിക്കൂറുകളായിരുന്നു. ജീവിതത്തിൽ അത്രക്കും പിരിമുറുക്കം മുമ്പ് എനിക്കുണ്ടായത് ബി.ബി.സിയുടെ മാസ്റ്റർ ഷെഫിന്‍റെ ഫ്ലോറിൽ വെച്ചാണെന്നാണ് ഓർമ. ലോകം ആരാധിക്കുന്ന ഇന്ത്യക്കാർ നെഞ്ചേറ്റിയ ക്രിക്കറ്റ് ലേകത്തെ നക്ഷത്ര താരങ്ങളുടെ വരവ് അത്രക്ക് സന്തോഷമായിരുന്നു ഞങ്ങൾക്ക് നൽകിയത്.വൈകീട്ട് 3 ചൊവ്വാഴ്‌ച ഉച്ചയോടെയാണ് പ്രത്യേക വിമാനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. തുടർന്ന് തിരുവന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള പ്രത്യേക ബസ്സിൽ താരങ്ങൾ റാവിസിലെത്തി. എന്‍റെ കണ്ണുകൾ മുഴുവൻ മറ്റുതാരങ്ങളെക്കാളുപരി ടിവിയിൽ മാത്രം കണ്ടു പരിചിതമായ നീളൻമുടിയുള്ള ധോണിയിലേക്ക് തന്നെയായിരുന്നു.

ആകാംക്ഷയോടെയുള്ള കാത്തിരിപ്പിന് വിരാമമിട്ട് പൊടുന്നനെയാണ് ധോണി, കോഹ്ലി, രോഹിത് ശർമ്മ, ശിഖർ ധവാൻ, രവിശാസ്ത്രി, തുടങ്ങിയ ടീം ഇന്ത്യയുടെ നക്ഷത്രതാരങ്ങൾ അതീവ സുരക്ഷയിൽ കോവളം റാവിസിന്‍റെ ക്ലബ് സ്യൂട്ടിനു മുന്നിൽ ബസ്സിറങ്ങുന്നത്. ധോണിയെ നേരിട്ട് കണ്ടതോടെ ശരിക്കും എന്തോ തീവ്ര ആഗ്രഹം സഫലമായ പ്രതീതിയായിരുന്നു എനിക്ക്.ചിരിച്ചുകൊണ്ട് ഞങ്ങളെയെല്ലാം അഭിവാദ്യം ചെയ്താണ് സംഘം ബസ്സിൽ നിന്നിറങ്ങുന്നത്. പക്ഷേ അത് എന്നെ മാത്രം നോക്കി കൈവീശിയതാണോ എന്നുവരെ എനിക്ക് തോന്നിയിരുന്നു.

കൈകൂപ്പിയാണ് ഞങ്ങൾ അവരെ വരവേറ്റത്. ചന്ദനക്കുറി നെറ്റിയിൽ തൊടുവിച്ച്, ചെമ്പരത്തിയും മുല്ലയും റോസയും ചേർത്ത് കക്കയുടെയും ശംഖിന്‍റെയും ഉണക്കിയ തോടും കോർത്ത മാല ധരിച്ചായിരുന്നു ഞങ്ങൾ അവരെ വരവേറ്റത്. വെൽകം ഡ്രിങ്കായി നൽകിയ തണുത്ത ചെങ്കരിക്ക് കുടിച്ചതോടെ യാത്രയുടെ ആലസ്യം വിട്ടൊഴിഞ്ഞ് ഉന്മേഷവാന്മാരായി അവരെ ആഢംബരത്തിന്‍റെ അവസാന വാക്കായ ക്ലബ്ബ് സ്യൂട്ടിന്‍റെ മുറിയിലേക്ക് എത്തിച്ചു.

രാത്രി ഏഴര മുതലാണ് അത്താഴത്തിന്‍റെ സമയം. ഓരോ താരത്തിന്‍റെ മുറിയിൽനിന്നും ഭക്ഷണ ഓർഡർ എത്തിത്തുടങ്ങിയിരുന്നു. എല്ലാവർക്കും പ്രിയം സീഫുഡ് തന്നെ. വൈവിധ്യങ്ങളായ അവരവരുടെ രുചിക്കനുസരിച്ചുള്ള വിഭവങ്ങളെല്ലാം ഞൊടിയിടെ തയ്യാറാക്കി നൽകിക്കൊണ്ടിരുന്നു. വിരാട് കോലിയുൾപ്പെടെ എല്ലാവർക്കും അവരവരുടെ മെനു പ്രകാരമുള്ള ഭക്ഷണം ഒരുക്കി റുമിലേക്ക് അയച്ചു കൊടുത്തെങ്കിലും ധോണിയുടെ ഓർഡർ മാത്രം വന്നില്ലായിരുന്നു. ഞാൻ മണിക്കൂറുകളായി പ്രതീക്ഷയോടെ കാത്തിരുന്ന ആ വിളി എത്താത്തതിൽ ഏറെ നിരാശനായിരുന്നു. കാത്തുകാത്തു സമയം രാത്രി 9.30 ആയിട്ടും ധോണിയുടെ വിളി മാത്രം വന്നില്ല. ഇതിനകം മറ്റു താരങ്ങൾ ഒഫീഷ്യൽസ് അടക്കം ഭൂരിഭാഗം താരങ്ങൾക്കും ഭക്ഷണം നൽകി കഴിഞ്ഞിരുന്നു.

നിരാശനായി ഇരിക്കുമ്പോഴാണ് 10 ഓടെ ക്ലബ് സ്യൂട്ടിലെ 302 -ാം റുമിൽ നിന്ന് ഒരു കാൾ, റൂം സർവ്വീസിൽ എത്തുന്നത്. രവിശാസ്ത്രിക്കുള്ള കരിമീൻ പൊള്ളിച്ചു കൊണ്ടിരിക്കുമ്പോഴാണ് റൂം സർവ്വീസിൽനിന്ന് എനിക്കും വിളി വരുന്നത്. ‘ഷെഫ് ആപ് കോ ധോണി സാബ്കാ റും മെ ബുലാരേ’ എന്നായിരുന്നു സന്ദേശം’. ഞെട്ടിത്തരിച്ച എന്‍റെ കൈ വിറക്കാൻ തുടങ്ങിയിരുന്നു. അമ്പരപ്പും അന്ധാളിപ്പും മാറാതെ ഒരുനിമിഷം സ്റ്റക്കായി നിന്നുപോയ ഞാൻ. അതെ ഞാൻ കാത്തിരുന്ന ആ വിളിവന്നു. എത്രയോ കാലം ഒന്ന് അടുത്തുകാണാൻ കൊതിച്ച മനുഷ്യൻ. അതാ എന്നെ വിളിക്കുന്നു.

പൊടുന്നനെ ഞാൻ ലിഫ്റ്റ് പോലും ഒഴിവാക്കി അണ്ടർഗ്രൗണ്ട് കിച്ചണിൽ നിന്ന് ഓടിക്കിതച്ച് മൂന്നാം നിലയിലെ ക്ലബ്‌ സ്യൂട്ടിലെ 1110 നമ്പർ മുറിയിലെത്തി. ഒരു മിനിറ്റ് നേരം കിതപ്പ് മാറ്റി മുഖം തുടച്ച് പ്രസന്നനായി ശ്വാസം അടക്കിപ്പിച്ച് പതുക്കെ മൂന്നുതവണ വാതിലിൽ മുട്ടി. ഒരു നിമിഷം എന്നെ സ്തബ്ധനാക്കി വിയർത്ത് വിറക്കുന്ന എന്‍റെ മുന്നിൽ ആ വാതിൽ തുറക്കുന്നു. അതാ ഇന്ത്യൻ ജഴ്സിയും ഷോർട്സുമിട്ട് സാക്ഷാൽ ധോണി. ദൈവമേ.. ഞാനാകെ വല്ലാതായി പോയിരുന്നു.

‘ഹലോ ഷെഫ്. സുഖമല്ലേ..എന്താണ് രാത്രിയുള്ള മെനു.. എന്താണ് കഴിക്കാനുള്ളത് എന്ന തമിഴ് കലർന്ന ചേദ്യത്തിന് ഒറ്റ ശ്വാസത്തിൽ അവിടെ കരുതിയ കരിമീൻ, ചെമ്പല്ലി, കണമ്പ്, ഞെണ്ട്, കൊഞ്ച് , കല്ലുമ്മക്കായ, തുടങ്ങിയ മത്സ്യ വിഭവങ്ങളുടെ പേര് പറഞ്ഞ്. ഇതുകേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് വന്നു ധോണിയുടെ മറുപടി. ‘ഷെഫ് മേ നെ സീഫുഡ് നഹീ കായേഗാ, മേ അലർജിക് ഹൂം.’.. ധോണിയുടെ ആചിരിയിൽ ഞാനാകെ ചൂളിപ്പോയി. അഷ്ടമുടികായലിലെയും അറബിക്കടലിലെയും ലഭ്യമായ എല്ലാ മത്സ്യവിഭവങ്ങളും കരുതി താരങ്ങൾക്ക് അതിൽ നിന്ന് അവരുടെ ഇഷ്ടത്തിന് ഭക്ഷണം തയ്യാറാക്കി കൊടുത്ത് അവരെ സന്തോഷിപ്പിച്ച എനിക്ക് ഈ മറുപടി കേട്ടപ്പോൾ നിരാശ തോന്നി. ഉടൻ തിരികെ ചോദിച്ചു. ‘സർ അങ്ങേക്ക് എന്താണ് വേണ്ടത്’. മത്സ്യ വിഭവങ്ങളൊഴിച്ച് ഇഷ്ടമുള്ള ഏത് വിഭവമാണ് വേണ്ടത്. ഉടൻ വന്നു മറുപടി ‘ഷെഫ് എനിക്ക് നല്ലൊരു ചിക്കൻ കറി വേണം, അൽപ്പം ചോറും, എനിക്ക് നല്ല തൊണ്ട വേദനയുണ്ട്, അൽപ്പം എരിവുള്ള രസം കൂടെ കിട്ടുമോ’..അതും ‘പൂണ്ട് രസം കടക്കുമാ’ എന്നായിരുന്നു. ഞാൻ ആകെ അന്താളിച്ചു. ഝാർഗണ്ടിൽ ജനിച്ചു വളർന്ന ധോണി കർമ്മം കൊണ്ട് ചെന്നൈ ടീമിനൊപ്പം നടന്ന് പാതി ഹിന്ദി കലർന്ന തമിഴിൽ രസം കിട്ടുമോ എന്ന ചോദിച്ചപ്പോൾ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.

ഓകെ സർ എന്നു പറഞ്ഞു 20 മനിറ്റ് സമയം ചോദിച്ച് അടുക്കളിയിലെത്തി നല്ല രുചിയേറും ചെട്ടിനാട് ചിക്കനും, ബസുമതി ചോറും, ചുട്ട പപ്പടവും, കുരുമുളകും വെളുതത്തുള്ളിയും ചതച്ച് പിഴിഞ്ഞ പുളി ഒരു തിള തിളപ്പിച്ച രസവുമായി അദ്ദേഹത്തിനുടത്തെത്തി. നന്ദി ഷെഫ് എന്ന് സ്നേഹത്തോടെ പറഞ്ഞു. ഞാൻ തിരികെ മടങ്ങി. പിറ്റേ ദിവസം പതിവ് വ്യായാമത്തിനായി രാവിലെ ഇറങ്ങിയ ധോണി എന്നെ കണ്ടതോടെ ചേർത്തുപിടിച്ച് തലേ ദിവസത്തെ ഭക്ഷണത്തിന് നൂറുമാർക്കാണ് നൽകിയത്. ശരിക്കും പറഞ്ഞാൽ കുളിരുള്ള ഓർമ്മ.

അന്ന് ഇന്ത്യൻ ടീമിലെ മിക്ക താരങ്ങളും സീഫുഡ് മാത്രം കഴിച്ചപ്പോൾ ധോണി കഴിച്ചത് ചിക്കൻ വിഭവങ്ങൽ മാത്രമായിരുന്നു. അത്രക്ക് ഇഷ്ടമായിരുന്ന ധോണിക്ക് വ്യത്യസ്ഥമായ കോഴി വിഭവങ്ങൾ. ധോണിക്കായി നാടൻ കോഴിക്കറി, ചിക്കൻ സ്റ്റ്യൂ, കോഴി മപ്പാസ്, ബട്ടർ മപ്പാസ്, ഒരു ദിവസം മുമ്പ് മുളക് തേച്ചു പുരട്ടി ഗ്രാമ്പൂ ഇട്ട് പുകച്ച് തന്തൂരിയിൽ ചുട്ടെടുത്ത കബാബ് തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങളായിരുന്നു നാലുദിവസവും തയാറാക്കി വിളമ്പി നൽകിയത്... നാലു ദിവസമാണെങ്കിലും റാവിസിലെ ധോണിക്കൊപ്പമുള്ള ആ മനോഹര നിമിഷങ്ങൾ ഇവിടെ പങ്കുവെച്ചെന്ന് മാത്രം...എന്‍റെ ഓർമ്മയിലെ ധോണി കൂളാണ്....

ദാദ വാർത്തെടുത്ത് ഇന്ത്യൻ ടീമിന് പുതിയ മുഖം നൽകിയ മുന്നിൽ നിന്ന് നയിച്ച് ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച ക്യാപ്റ്റൻ., മികച്ച ഒരുപാട് ക്യാപ്റ്റൻമാരുണ്ടായിരുന്ന ഇന്ത്യൻ ടീം, ഇനിയും ഒരുപാട് ക്യാപ്റ്റൻമാർ വരാനിരിക്കുന്ന ഇന്ത്യൻ ടീം... ഇല്ല ധോണി നിങ്ങൾ എന്നും ഞങ്ങളുടെ വികാരമാണ്....
നീളൻ മുടിക്കാരനായ ഇന്ത്യയുടെ അഭിമാനാമായ മഹിയുടെ ഹെലികോപ്റ്റർ ഷോട്ടുകൾ എന്നും ഏതൊരു ക്രിക്കറ്റ് പ്രേമിയേയും പോലെ എന്‍റെയും ഓർമ്മയിൽ മിന്നിമറയും.. നന്ദി പ്രിയപ്പെട്ട ധോണി, ക്രിക്കറ്റ് പ്രേമികളിൽ നീ നിറച്ച ലഹരിക്ക്, തൊണ്ട അടപ്പിച്ച ആരവങ്ങൾക്ക്, മിന്നൽ സ്റ്റമ്പിങ്ങുകൾക്ക്, ഇല്ല...മഹാന്മാർ ഒരിക്കലും വിരമിക്കുന്നില്ല....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് ആശംസ അറിയിച്ച് മോഹന്‍ലാല്‍  (38 minutes ago)

ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് ഉത്തരവ് ഇറങ്ങി  (44 minutes ago)

വൈദേകം റിസോര്‍ട്ട് വിവാദം: പാര്‍ട്ടി നേതൃത്വത്തോടുള്ള അമര്‍ഷം പ്രകടമാക്കി ഇ.പി ജയരാജന്‍  (2 hours ago)

ഞാന്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാനും ഉല്ലാസേട്ടനും മാത്രം അറിഞ്ഞാല്‍ മതി  (3 hours ago)

പ്രധാനമന്ത്രി ഇന്ത്യന്‍ വനിതാ ലോകകപ്പ് ടീമിനെ ആദരിക്കും  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹെഡ് മാസ്റ്റര്‍ അറസ്റ്റില്‍  (3 hours ago)

റാപ്പര്‍ വേടന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് വരുത്തി കോടതി: വിദേശ ഷോകളില്‍ പങ്കെടുക്കാന്‍ റാപ്പര്‍ വേടന് ഹൈക്കോടതി അനുമതി നല്‍കി  (3 hours ago)

ഏകാരോഗ്യം പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു; ഏകാരോഗ്യത്തിന് എല്ലാ ജില്ലകളിലും കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍; സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണ സംവിധാനം വിശദമായ മാര്‍ഗരേഖ പുറത്തിറക്കി  (4 hours ago)

എംഎല്‍എയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

വലിയ ദുരന്തത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടെങ്കിലും അതോടെ എന്റെ ജീവിതം ദുരിതത്തിലായി  (5 hours ago)

നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ നിലവിൽവന്നു...  (5 hours ago)

ജര്‍മ്മനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളി സംഗീത പ്രതിഭകള്‍ക്ക് ക്ഷണം: വഴികാട്ടിയായത് ഗൊയ്ഥെ സെന്‍ട്രം...  (5 hours ago)

പാകിസ്ഥാന്‍ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നുവെന്ന് ആരോപിച്ച് ട്രംപ്  (5 hours ago)

കേരളത്തിന്‍റെ സ്ത്രീ സൗഹൃദ ടൂറിസം സംരംഭം ഒരു ആഗോള മാതൃക: ശ്രീലങ്കന്‍ ടൂറിസം വിദഗ്ധ...  (5 hours ago)

മനുഷ്യരുടെ ബ്രെയിന്‍ മാപ്പിംഗ് ഐഐടിഎം പുറത്തിറക്കും: ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായകം: ആര്‍ജിസിബി ആതിഥേയത്വം വഹിച്ച ഐഎഎന്‍ സമ്മേളനം സമാപിച്ചു...  (5 hours ago)

Malayali Vartha Recommends