നായകസ്ഥാനത്ത് നിന്നും ഡേവിഡ് വാര്‍ണറെ പുറത്താക്കി ഹൈദരാബാദ്; കെയ്ൻ വില്യംസണ് നായകനാകും
പതിനാലാം ഐപിഎല്‍ സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കെയ്ന്‍ വില്യംസണ് നയിക്കും. ഡേവിഡ് വാര്‍ണറില്‍ നിന്നും നായക സ്ഥാനം വില്യംസണ് ഏറ്റെടുക്കുമെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് അറിയിച്ചു.
വാര്‍ണറിന്റെ ക്യാപ്റ്റന്‍സിയില്‍ ഹൈദരാബാദ് കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും പരാജയമായിരുന്നു ഫലം. ബാറ്റിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ വാര്‍ണറിന് സാധിച്ചിട്ടില്ല.
പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഹൈദരാബാദ്. അടുത്ത മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങുന്ന ഹൈദരാബാദ് വന്‍ തയാറെടുപ്പിലാണ്. വിദേശ താരങ്ങളിലുള്പ്പെടെ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും മാനേജ്മെന്റ് അറിയിച്ചു.
ഐപിഎല്ലില്‍ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ഓസീസ് താരം ഡേവിഡ് വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് തീരുമാനമെടുത്തത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ശനിയാഴ്ച വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചയുത്.
അടുത്ത മത്സരം മുതല്‍ ടീം കോമ്പിനേഷനിലും മാറ്റങ്ങള്‍ വരുമെന്നും ടീം വ്യക്തമാക്കി. സീസണില്‍ ഇതുവരെ കളിച്ച ആറു മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ടീമിന് നേടാനായത്. വെറും രണ്ടു പോയന്റുമായി എട്ടാം സ്ഥാനത്താണ് ടീം. ഇന്ന് രാജസ്ഥാന് റോയല്‍സിനെതിരെ നടക്കുന്ന മത്സരത്തിലാകും വില്യംസണ് ടീം നായകസ്ഥാനം ഏറ്റെടുക്കുക.
https://www.facebook.com/Malayalivartha