ന്യൂസിലന്‍ഡുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തകര്‍ന്നടിഞ്ഞ് ഇന്ത്യ...
ന്യൂസിലന്‍ഡുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തകര്‍ന്നടിഞ്ഞ് ഇന്ത്യ. ന്യൂസിലന്‍ഡിന്റെ ഒന്നാമിന്നിങ്സ് സ്‌കോറായ 259 റണ്‍സിനെതിരെ രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 156 റണ്‍സിന് ഓള്‍ഔട്ടായി.
മറുപടി ബാറ്റിങിനിറങ്ങിയ ആദ്യ ദിനം തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായി. രണ്ടാം ദിനത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അതിനു പിന്നാലെ വിരാട് കോഹ്ലി, യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍ തുടങ്ങിയ മുന്‍നിര ബാറ്റര്‍മാരും കിവീസ് ബോളര്‍മാര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. ഏഴ് വിക്കറ്റെടുത്ത മിച്ചല്‍ സാന്റ്നറാണ് ഇന്ത്യയെ വീഴ്ത്തിയത്.
" f
https://www.facebook.com/Malayalivartha