ബോളര്‍മാര്‍ക്ക് എന്നെ ഭയം, ആരും പുറത്ത് പറയില്ല: ക്രിസ് ഗെയ്ല്‍

എല്ലാ ബൗളര്‍മാര്‍ക്കും തന്നെ പേടിയാണെന്നും ആരും അത് പുറത്ത് പറയില്ല എന്നും കരീബിയന്‍ താരം ക്രിസ് ഗെയ്ല്‍. 'ക്യാമറ ഓണാകുമ്പോള്‍ അവര്‍ പറയും എന്നെ പേടിയില്ലെന്ന്, ഓഫ് ആക്കുമ്പോള്‍ പറയും എന്നെ ഭയമാണെന്ന്'-വെസ്റ്റ് ഇന്‍ഡീസ് താരം തുറന്നു പറയുന്നു. 40 വയസ്സുകാരനായ ക്രിസ് ഗെയ്ല്‍ തന്റെ അഞ്ചാമത്തെ ലോകകപ്പ് മത്സരം കളിക്കാനാണ് ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ പോകുന്നത്. ഇപ്പോഴത്തെ ബൗളര്‍മാരെ നേരിടുന്നത് ഒട്ടും എളുപ്പമാകില്ല എന്നും ഗെയ്ല്‍ പറയുന്നു.
നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സ് ഇലവന് വേണ്ടിയാണ് ഗെയ്ല്‍ കളിക്കുന്നത്.
https://www.facebook.com/Malayalivartha