ട്വന്റി20 ലോകകപ്പ് കീരീട നേട്ടത്തിലേക്ക് ഇന്ത്യയെ നയിച്ച മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി

ട്വന്റി20 ലോകകപ്പ് കീരീട നേട്ടത്തിലേക്ക് ഇന്ത്യയെ നയിച്ച മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഭിന്ദനം. 'ടൂർണമെന്റിലെ ഏറ്റവും അർഹതപ്പെട്ടയാൾ തന്നെ മികച്ച താരമായി. പ്രധാനപ്പെട്ട സമയത്ത് നിങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു. നിങ്ങളെക്കുറിച്ച് ഓർത്ത് വലിയ സന്തോഷം, ചേട്ടാ'- കോഹ്‍ലി കുറിക്കുകയും ചെയ്തു.
സൂപ്പർ എട്ടിൽ വെസ്‌റ്റിൻഡീസുമായുള്ള നിർണായക മത്സരത്തിൽ അർധസെഞ്ചുറിയുമായി തുടങ്ങിയ പോരാട്ടം ഫൈനൽ വരെ തുടർന്നാണ് സഞ്ജു ട്വന്റി20 ലോകകപ്പിലെ മികച്ച താരമായി മാറിയത്.
ഇന്ത്യൻ ടീം ഒമ്പത് മത്സരങ്ങൾ കളിച്ചപ്പോൾ സഞ്‌ജുവിന് അഞ്ച് മത്സരങ്ങളിൽ മാത്രമാണ് അവസരം ലഭിച്ചത്. നിർണായക മത്സരങ്ങളിൽ സെഞ്ചുറിക്ക് തുല്യമായ മൂന്ന് അർധസെഞ്ചുറിയുമായി തിളങ്ങി രാജ്യത്തിന്റെ അഭിമാനതാരമായിമാറി.
" f
https://www.facebook.com/Malayalivartha



















