വീണ്ടും ചരിത്രമെഴുതി.... വേള്‍ഡ് അത്‌ലറ്റിക്‌സ് ഇന്‍ഡോര്‍ ടൂര്‍ സില്‍വര്‍ മീറ്റിങില്‍ 6.31 മീറ്റര്‍ ഉയരം താണ്ടി ഡുപ്ലാന്റിസ്

പോള്‍ വാള്‍ട്ടില്‍ സ്വന്തം ലോക റെക്കോര്‍ഡ് തിരുത്തുന്നത് ഹോബി ആക്കിയ സ്വീഡന്റെ അര്‍മാന്‍ഡ് ഡുപ്ലാന്റിസ് പുതിയ ഉയരങ്ങള്‍ താണ്ടി വീണ്ടും ചരിത്രമെഴുതി. ഇപ്രാവശ്യം സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ തന്നെയായിരുന്നു താരത്തിന്റെ റെക്കോര്‍ഡ് നേട്ടം.
കരിയറില്‍ ഇത് 15ാം തവണയാണ് ഡുപ്ലാന്റിസ് ഉയരങ്ങള്‍ താണ്ടി സ്വന്തം റെക്കോര്‍ഡ് തിരുത്തുന്നത്. ഈ വര്‍ഷം ഇതാദ്യമായാണ് താരം റെക്കോര്‍ഡ് മാറ്റി എഴുതുന്നത്. കഴിഞ്ഞ വര്‍ഷം നാല് തവണയാണ് താരം സ്വന്തം റെക്കോര്‍ഡ് തിരുത്തിയത്. സ്വീഡനിലെ അപ്പ്‌സാലയില്‍ നടക്കുന്ന മോണ്ടോ ക്ലാസിക്ക് പോൾ വാൾട്ട് ഗാല പോരാട്ടത്തിലാണ് താരത്തിന്റെ റെക്കോര്‍ഡ് പ്രകടനം.
"
https://www.facebook.com/Malayalivartha























