വളരുന്ന ഐ.ടി കമ്പനികളില്‍ ലിങ്ക്ഡ് ഇന്‍ മുന്പില്
അമേരിക്കയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ടെക് കമ്പനികളില്‍ ഒന്നാം സ്ഥാനത്ത് ലിങ്കഡ് ഇന്‍. രണ്ടാം സ്ഥാനത്ത് ഫേസ്ബുക്കാണ്. ഫോര്‍ബ്സ് മാസികയാണ് ഇതു സംബന്ധിച്ച പട്ടിക തയ്യാറാക്കിയത്. മൂന്നാം സ്ഥാനം ആപ്പിളിനാണ്. ഇന്റര്‍നെറ്റ് ഭീമന് ഗൂഗിള്‍ പതിനഞ്ചാം സ്ഥാനത്താണ്. ഗൂഗിളിനെ കടത്തിവെട്ടി ന്യൂജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊഗ്നിസെന്റ് ടെക്നോളജി സൊല്ല്യൂഷന് പന്ത്രണ്ടാം സ്ഥാനത്തെത്തി. ആസ്ഥാനം അമേരിക്കയിലാണെങ്കിലും ഇന്ത്യയിലാണ് കോഗ്നിസെന്റിന്റെ പ്രധാന പ്രവര്‍ത്തന മേഖല. ഇന്ത്യയില്‍ ഐ.ടി അധിഷ്ടിത പുറംപണി കരാറുകള്‍ ഏറ്റെടുക്കുന്ന മുഖ്യ കമ്പനിയാണ് കോഗ്നിസെന്റ്. ഇന്‍ഫോസിസിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ചത് കോഗ്നിസെന്റ്ാണ്.
https://www.facebook.com/Malayalivartha