ഡാറ്റാ സേവനങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ വെട്ടിക്കുറച്ചു
ടെലക്കോം കമ്പനികള്‍ ഡാറ്റാ പ്ലാനുകളില്‍ വന്‍ കുറവ് വരുത്തി. എയര്‍ടെല്‍,വോഡാഫോണ്‍, ഐഡിയ എന്നീ കമ്പനികളാണ് ഡാറ്റാ സേവനങ്ങളുടെ ചാര്‍ജുകളില്‍ വന്‍ കുറവ് വരുത്തിയിരിക്കുന്നത്. 4G ചാര്‍ജുകളും വെട്ടിക്കുറച്ചിട്ടുണ്ട്. ഇപ്പോള്‍ 3ജി സേവനത്തിന് നല്കുന്ന അത്രയും പണം നല്കിയാല് 4ജി ലഭ്യമാവും. ചാര്‍ജ് വെട്ടിക്കുറച്ചത് 4 ജി രംഗത്തേക്ക് കൂടുതല്‍ ഉപഭോക്താക്കളെ എത്തിക്കാന്‍ സാധിക്കും. ഇതോടെ വന്‍ മത്സരത്തിനായിരിക്കും മൊബൈല്‍ സേവന രംഗം സാക്ഷ്യം വഹിക്കുക. 2ജി സേവനങ്ങളുടെ ചാര്‍ജ് ഏതാണ്ട് 90 ശതമാനം കുറച്ചതിന് പിന്നാലെയാണ് 4ജി സേവനങ്ങളുടെ ചാര്‍ജും കുറച്ചിരിക്കുന്നത്. റിലയന്‍സ് 4ജി രംഗത്ത് സജീവ സാനിദ്ധ്യമാവുന്നതിന് മുന്‍പ് 4ജിയുടെ വില കുറച്ച് കൂടുതല്‍ ഉപഭോക്താക്കളെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് എയര്‍ടെല്‍. ഈ മാസം ആദ്യം എല്ലാവര്ക്കും താങ്ങാവുന്ന തരത്തില്‍ 4ജി ബ്രോഡ്ബാന്റ് സേവനങ്ങള്‍ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിലയന്‍സ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha