ഇക്കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിയമവിരുദ്ധമാണ് ശ്രദ്ധിക്കുക!
ഇന്റര്‍നെറ്റിലെ ചില വസ്തുക്കള്‍ പകര്‍പ്പവകാശം ഉള്ളവയാണ്. ഇവ നിങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ടോറന്റില്‍ നിന്നും ലഭിക്കുന്ന ചില കാര്യങ്ങള്‍ പകര്‍പ്പവകാശം ലംഘിക്കുന്നവയാണ്. ഉടമസ്ഥന്റെ അനുവാദം ഇല്ലാതെ ടോറന്റില്‍ നിന്നും പകര്‍പ്പവകാശമുള്ള ഒന്നും ഡൌണ്‍ലോഡ് ചെയ്യരുത്.
ഇത് സിനിമ, പാട്ടുകള്‍ അങ്ങനെ എന്തുമാകാം. ഇത് മറ്റുള്ളവര്‍ക്ക് നല്‍കുന്നതും കുറ്റകരമാണ്. ടോറന്റ് ഡൌണ്‍ലോഡ് ചെയ്താല്‍ ചിലപ്പോള്‍ നിങ്ങള്‍ പിടിക്കപ്പെടില്ലെങ്കിലും പക്ഷെ ഭാവിയില്‍ ഇത് നിങ്ങളെ പ്രശ്നത്തില്‍ കൊണ്ട് ചെന്ന് ചാടിക്കും.
സമൂഹമാധ്യമങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ ട്രോളുകള്‍ ആണ്. ചിലപ്പോള്‍ നിങ്ങളുടെ കൂട്ടുകാരനെ അല്ലെങ്കില്‍ ഒരു രാഷ്ട്രീയക്കാരനെയെല്ലാം ആളുകള്‍ ട്രോളുന്നു. ചിലപ്പോള്‍ ഇത് വഴി കളി കാര്യമാകാറുണ്ട്. ഓര്‍ക്കുക ട്രോളിങ് കുറ്റകരമാണ്. നിങ്ങള്‍ ട്രോളുന്ന ആള്‍ക്ക് മാനഹാനി സംഭവിച്ചാല്‍ അയാള്‍ക്ക് നിങ്ങള്‍ക്കുമേല്‍ നിയമനടപടികള്‍ സ്വീകരിക്കാം.
രാജ്യം സമൂഹമാധ്യമങ്ങളില്‍ ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ കണ്ടു കഴിഞ്ഞു. പ്രശസ്തവ്യക്തികളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുകയും അവയിലൂടെ പലതരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ കുറ്റവാളികളെ പിടികൂടാന്‍ ഇത് വരെ സാധിച്ചില്ല. ഏന്‍ഡ് ടു ഏന്‍ഡ് എന്‍ക്രിപ്ഷന്‍ വഴിയുള്ള സര്‍വര്‍ സന്ദേശങ്ങള്‍ മൂലമാണിത് സാധിക്കാതെ വന്നത്. നിങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കുക. കുറ്റം തെളിയിക്കപ്പെട്ടാല്‍ കഠിനമായ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതാണ്.
കൂട്ടുകാരുമായുള്ള ഓണ്‍ലൈന്‍ വീഡിയോ/വോയിസ് കാളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നത് കുറ്റകരമാണ്. കാളുകള്‍ റെക്കോര്‍ഡ് ചെയ്യാനുള്ള ആപ്പുകള്‍ നിരവധിയുണ്ടെങ്കിലും അവ നിയമവിരുദ്ധമാണ്. ഇവ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.
സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്കി ഫേക്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നത് കുറ്റകരമാണ്. മറ്റൊരാളുടെ വിവരങ്ങള്‍ നല്കി തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലുള്ള അക്കൗണ്ടുകള്‍ തുടങ്ങി മറ്റുള്ളവരെ കബളിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇത് പിടിക്കപ്പെട്ടാല്‍ ഗുരുതരമായ ശിക്ഷ ഏറ്റു വാങ്ങേണ്ടി വരും.
മറ്റുള്ളവരുടെ വൈഫൈ കണക്ഷന് അവരുടെ അനുവാദം കൂടാതെ ഉപയോഗിക്കരുത്. പാസ്സ്വേര്‍ഡ് ആവശ്യമില്ലാത്ത കണക്ഷനുകളും ചിലപ്പോള്‍ കാണാം. ഇവ ഉപയോഗിക്കുന്നത് കുറ്റകരമാണ്.
https://www.facebook.com/Malayalivartha