ദീപാവലിക്കെന്ന പോലെ പുതുവത്സരത്തിലും ബ്ലാക് ഔട്ട് ഡേ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍
ബി എസ് എന്‍ എല്‍ ഉപയോക്താക്കള്‍ക്ക് പുതുവത്സരവും ഇരുട്ടിലാകുന്നു. പുതുവത്സരത്തിന് സ്വകാര്യ കമ്പനികള്‍ വിവിധ സമ്മാനങ്ങളുമായി ഉപയോക്താക്കളെ മാടി വിളിക്കുമ്പോള്‍ ബി എസ്എന്‍എല്‍ പതിവുപോലെ ആനുകൂല്യങ്ങളെല്ലാം കവര്‍ന്നെടുക്കുന്നു.
ദീപാവലിക്കെന്ന പോലെ പുതുവത്സരത്തിനും രണ്ട് ദിവസത്തെ പ്രത്യേക താരിഫ് വൗച്ചറുകള്‍ പിന്‍വലിച്ച് ബ്ലാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. ഡിസംബര്‍ 31, ജനുവരി ഒന്ന് ദിവസങ്ങളില്‍ എസ്എംഎസ്, സൗജന്യ കോളുകള്‍ എന്നിവ ഉപയോക്താക്കള്‍ക്ക് ലഭിക്കില്ല. ഈ ദിവസങ്ങളില്‍ കവര്‍ന്നെടുക്കുന്ന ആനുകൂല്യം മറ്റൊരു ദിവസത്തേക്ക് അനുവദിക്കുകയുമില്ല. ഡാറ്റാ ഉപയോഗത്തെ ബ്ലാക്ക്ഔട്ട് ഡേയില്‍ നിന്ന് ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.
ഡിസംബര്‍ 31 വരെ 15,77,177 രപയുടെ പ്രത്യേക കോംബോ വൗച്ചറുകള്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് യഥാക്രമം 15,80,180 രൂപയുടെ സംസാരമൂല്യവും, 10,30,50 എംബിയുടെ ഡാറ്റയും 2,10,15 ദിവസം കാലാവധിയും ലഭിക്കും. 220 രൂപയ്ക്ക് മുഴുവന്‍ സംസാരമൂല്യവും 550,1100 രൂപയ്ക്ക് യഥാക്രമം 575,1200 രൂപയുടെ സംസാരമൂല്യവും ലഭിക്കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.
മലയാളികളുടെ ആഘോഷവേളകളിലെല്ലാം ബ്ലാക് ഔട്ട് ഡേ പ്രഖ്യാപിക്കുന്നത് ബിഎസ്എന്‍എല്‍ പതിവാക്കിയിരിക്കുകയാണ്. ദീപാവലിയ്ക്കും രണ്ട്ു ദിവസം ആനുകൂല്യങ്ങള്‍ പിന്‍വലിച്ചിരുന്നു.
https://www.facebook.com/Malayalivartha