ഇലക്ട്രോണിക് ചിപ് ഘടിപ്പിച്ചതും ബയോമെട്രിക് സുരക്ഷാസംവിധാനങ്ങളുള്ളതുമായ ഇ-പാസ്പോര്‍ട്ട് വരുന്നു
ഇലക്ട്രോണിക് ചിപ് ഘടിപ്പിച്ചതും കര്‍ശനമായ ബയോമെട്രിക് സുരക്ഷാസംവിധാനങ്ങളുള്ളതുമായ ഇ-പാസ്പോര്‍ട്ട് ഈവര്‍ഷംതന്നെ പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.
ബയോമെട്രിക് വിവരങ്ങളും പാസ്പോര്ട്ടില് രേഖപ്പെടുത്തിയിട്ടുള്ള മറ്റു വിവരങ്ങളും ചിപ്പിലും ഉള്പ്പെടുത്തിയിരിക്കുമെന്നതിനാല് ഇ-പാസ്പോര്‍ട്ട് ഇലക്ട്രോണിക് പരിശോധനയ്ക്കു വിധേയമാക്കാനാകും. പാസ്പോര്‍ട്ടിന്റെ ദുരുപയോഗം തടയുകയാണു ലക്ഷ്യം.
വ്യാജ പാസ്പോര്‍ട്ടുകള്‍ക്കുള്ള സാധ്യത ഇല്ലാതാക്കാനും ഇതുപകരിക്കും. ജര്‍മനി, ഇറ്റലി, ഘാന എന്നിവയുള്‍പ്പെടെ ലോകത്തിലെ പകുതിയിലധികം രാജ്യങ്ങളില്‍ ബയോമെട്രിക് ഇ-പാസ്പോര്‍ട്ടാണുള്ളത്.
വിവിധ വിഭാഗങ്ങളില്‍നിന്നുള്ള അഭ്യര്‍ഥനപ്രകാരം പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നിയമങ്ങള്‍ ഈയിടെ സര്‍ക്കാര്‍ ലഘൂകരിച്ചിരുന്നു.
https://www.facebook.com/Malayalivartha