'നാസി 'മോഡല്‍ കോഡിങ് സംവിധാനം ഇന്ത്യയിലേക്കും; തട്ടിപ്പിന് ഇതോടെ അവസാനമാകും
രണ്ടാം ലോകമഹായുദ്ധകാലത്ത് അയക്കുന്ന സന്ദേശങ്ങളില്‍ പലതും ജര്‍മനിയുടെ എതിരാളികള്‍ ചോര്‍ത്തിയെടുക്കാറുണ്ടെങ്കിലും അത് വിശകലനം ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. കാരണം രഹസ്യസന്ദേശങ്ങള്‍ വന്നിരുന്നത് 'എനിഗ്മ' എന്ന എന്‍ക്രിപ്ഷന്‍ മെഷീനില്‍ നിന്നുമായിരുന്നു എന്നതാണ്.
സാധാരണ റേഡിയോ സന്ദേശങ്ങളെപ്പോലെയല്ല ടൈപ്പ് റൈറ്ററിനു സമാനമായൊരു യന്ത്രമായിരുന്നു എനിഗ്മ. ഓരോ സല്യ അമര്‍ത്തുന്നതിനനുസരിച്ച് ഓരോ അക്ഷരങ്ങളായി കോഡുകള്‍ രൂപപ്പെടും.
സാധാരണ റേഡിയോ സന്ദേശങ്ങള്‍ക്ക് ഒരു കോഡ് ഭാഷയുണ്ട്. ഒരക്ഷരം അമര്‍ത്തിയാല്‍ അത് എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് മറുപക്ഷത്തിരിക്കുന്നവര്ക്ക് മനസിലാക്കാനാകും. യന്ത്രത്തിലെ മൂന്ന് പല്ചക്രങ്ങളിലും പ്ലഗ് ബോര്‍ഡിലും ഓരോ തവണയും നടത്തുന്ന 'കീ കോണ്‍ഫിഗറേഷനി'ലൂടെയാണ് അക്ഷരങ്ങള്‍ മാറി കൊണ്ടിരിക്കും.
എങ്ങനെ മെഷീന് കോണ്‍ഫിഗര്‍ ചെയ്യണമെന്ന കാര്യം നേരത്തേത്തന്നെ ദൂതര്‍ വഴി ജര്‍മന്‍ സൈനീക ക്യാംപിലെത്തിയിട്ടുണ്ടാകും. റോട്ടോറുകളുടെ വിന്യാസം എങ്ങനെയാണെന്നറിയാതെ ഈ സന്ദേശങ്ങളൊന്നും ഇടയ്ക്ക് നിന്ന് ആര്‍ക്കും വായിച്ചെടുക്കാനാകില്ല. ഇംഗ്ലിഷിലെ 26 അക്ഷരങ്ങളുള്ള പല്‍ച്ചക്രവും പ്ലഗ് ബോര്‍ഡും കോണ്‍ഫിഗര്‍ ചെയ്യാനായി കോടിക്കണക്കിന് പാറ്റേണുകളാണുണ്ടായിരുന്നത്. അതിനാല്‍ത്തന്നെ ഇന്നത്തെ കാലത്തേക്കാളും ഏറ്റവും കിടിലമായുള്ള 'എന്‍ക്രിപ്ഷനും' എനിഗ്മ യന്ത്രം സാധിച്ചുതന്നു.
ഓണ്‍ലൈന്‍ ബാങ്കിങ് മേഖലയില്‍ എനിഗ്മ എന്‍ക്രിപ്ഷന്റെ സാങ്കേതികത ഉപയോഗപ്പെടുത്തിയാല്‍ അത് തകര്‍ക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല. സന്ദേശങ്ങള്‍ അയക്കുന്നതിനു പകരം കീബോര്‍ഡും പല്‍ച്ചക്രങ്ങളും പ്ലഗ് ബോര്‍ഡ് കീകളുമെല്ലാം ചേര്‍ന്ന എനിഗ്മയുടെ പ്രവര്ത്തനസാങ്കേതികത ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡുകളില്‍ ഉപയോഗപ്പെടുത്തിയാല്‍ മതി. പഴയ എനിഗ്മ മെഷീന് ടൈപ്പ്റൈറ്റര്‍ പോലെയാണിരുന്നതെങ്കില് ഇന്നത് ചെറിയൊരു കാര്ഡിലൊതുക്കാം.
നിലവില്‍ സിവിവി സെക്യൂരിറ്റി നമ്പര്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ബാങ്കിങ് ഇടപാടുകളില്‍ തട്ടിപ്പു നടത്താന്‍ ക്രാക്കര്മാര് പലവിധ വഴികള്‍ കണ്ടെത്താറുണ്ട്. ക്രെഡിറ്റ്ഡെബിറ്റ് കാര്ഡുകളിന്മേലുള്ള മൂന്നക്ക സിവിവി നമ്പര്‍ ക്രാക്ക് ചെയ്താണ് പല തട്ടിപ്പുകളും നടക്കുന്നത്.
2015ലെ മാത്രം കണക്കിന് പ്രകാരം രാജ്യാന്തര ഓണ്‍ലൈന്‍ ബാങ്കിങ് മേഖലയില്‍ 1300 കോടി പൗണ്ടിന്റെ തട്ടിപ്പാണ് ക്രാക്കര്മാര് നടത്തിയിട്ടുള്ളത്. സിവിവി നമ്പര്രീതി തന്നെ പിന്തുടര്ന്നു പോയാല്‍ 2020ഓടെ ഈ കണക്ക് 2800 കോടി പൗണ്ടാകും. അടുത്തിടെ ടെസ്കോ ബാങ്കില്‍ നടന്ന 20.75 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പും സിവിവി നമ്പര്‍ അനുമാനിച്ചുള്ളതായിരുന്നു.
ഓണ്‍ലൈന്‍ ബാങ്കിങ് നടത്തുന്ന ആയിരക്കണക്കിന് വെബ്സൈറ്റുകളിലേക്ക് ഓരോ സിവിവി നമ്പര്‍ ഊഹിച്ച് ടൈപ് ചെയ്തു കൊടുക്കും. ഇതിനുള്ള പ്രത്യേക ടൂളുണ്ട്. അതിനു ശേഷം ഓരോ ഇടപാടും നിരീക്ഷിക്കും. ഏതെങ്കിലും ഒന്നില്‍ സിവിവി നമ്പര്‍ കറക്ടായി വരുന്നതു വരെ ഇത് തുടരും. 20 തവണ വരെ ഇങ്ങനെ സിവിവി നമ്പറുകള്‍ ടൈപ് ചെയ്തു കൊടുക്കാന്‍ വെബ്സൈറ്റുകളില്‍ സാധിക്കും. ബാങ്കുകള്‍ക്ക് വെബ്സൈറ്റുകളില്‍ നടക്കുന്ന ഇത്തരം നീക്കങ്ങള്‍ കണ്ടെത്താനും പറ്റില്ല.
ഒരൊറ്റ സിവിവി നമ്പറിനു പകരം ഓരോ ഓണ്‍ലൈന്‍ ബാങ്കിങ് ഇടപാടിലും ഓരോ 'കോഡ്' നമ്പര്‍ വരുന്ന രീതിയാണ് എനിഗ്മ സാങ്കേതികത വഴി ഉദ്ദേശിക്കുന്നത്. ഇതിനായി കാര്‍ഡില്‍ ഒരു ചെറിയ ഡിജിറ്റല്‍ കീബോര്ഡുണ്ടാകും. അതില്‍ പിന് നമ്പര്‍ ടൈപ് ചെയ്താല്‍ കാര്‍ഡിലെ സിഗ്നേച്ചര്‍ സ്ട്രിപ്പിനു സമീപമുള്ള ഡിജിറ്റല്‍ ക്ലോക്കില്‍ കൃത്യമായ ഇടവേളകളില്‍ ഓരോ നമ്പര്‍ വരും.
കാര്‍ഡില്‍ത്തന്നെ കോണ്ടാക്ട്ലെസ് പേമെന്റ് ചിപ്പും വൈഫൈയോ ബ്ലൂടൂത്തോ ഉണ്ടായിരിക്കും. കോണ്ടാക്ട്ലെസ് റീഡര്‍ വച്ച് എവിടെ വേണമെങ്കിലും കാര്‍ഡ് റീഡ് ചെയ്യാം. ഹോട്ടലുകളിലും ഷോപ്പുകളിലും ആരെങ്കിലും സിവിവി നമ്പര്‍ സേവ് ചെയ്തു വച്ച് നടത്തുന്ന തട്ടിപ്പിനും ഇതോടെ അവസാനമാകും. ഒരു തവണ കാര്‍ഡ് റീഡ് ചെയ്യുമ്പോള്‍ ക്രാക്ക് ചെയ്തെടുക്കുന്ന ഡേറ്റകൊണ്ട് ഒരു കാര്യവുമില്ല. കാരണം രണ്ടാം തവണ പുതിയ കോഡ് നമ്പര്‍ ആണല്ലോ വരിക. ഇന്ത്യയിലുള്‍പ്പെടെ ബാര്‍ക്ലേയ്സ് ബാങ്കിന് പല രാഷ്ട്രങ്ങളിലും സേവനങ്ങളുണ്ട്. അതിനാല്‍ത്തന്നെ നടപ്പിലാക്കിയാല്‍ ഇവിടെയും ഈ സാങ്കേതികത വരുമെന്നതില്‍ സംശയിക്കേണ്ട. എന്നുമുതലാണ് വരികയെന്നത് വ്യക്തമാക്കിയിട്ടില്ലെങ്കിലും 'എനിഗ്മ എന്‍ക്രിപ്ഷനോടു' കൂടിയ കാര്‍ഡുകള്‍ വരുമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പാക്കിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha