ഏറ്റവും കൂടുതല്‍ സ്റ്റോറേജ് ശേഷിയായ 2 ടിബി പെന്‍ഡ്രൈവുമായി കിങ്സ്റ്റണ്‍
ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റോറേജ് ശേഷിയുള്ള യുഎസ്ബി പെന്‍ഡ്രൈവ് അമേരിക്കന്‍ കമ്പനിയായ കിങ്സ്റ്റണ്‍ പുറത്തിറക്കി. 2 ടിബി ശേഷിയുള്ള പെന്‍ഡ്രൈവ് ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ വെച്ചാണ് കമ്പനി പുറത്തിറക്കിയത്.
2 ടിബിയോടൊപ്പം, 1 ടിബി പെന്‍ഡ്രൈവും പുറത്തിറക്കുന്നുണ്ട്. 'ഡാറ്റ ട്രാവലര്‍ അള്‍ട്ടിമേറ്റ് ജിടി' എന്ന പേരുള്ള യുഎസ്ബി പെന്‍ഡ്രൈവിന്റെ വില കമ്പനി പുറത്ത് വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha