Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആൽത്തറ വിനീഷ് കൊലക്കേസ്: തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശോഭാ ജോണടക്കം 8 പ്രതികളെയും വെറുതെ വിട്ടു


വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും


കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...

തെംസിനെ നോക്കിക്കിടക്കുന്ന മരതകക്കുന്നും സ്വാതന്ത്ര്യത്തിന്റെ പുല്‍മേടും

07 MAY 2018 03:54 PM IST
മലയാളി വാര്‍ത്ത

വ്യക്തിസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനപ്രമാണം പിറന്നുവീണ മണ്ണാണ് റണിമീഡ്. മാഗ്‌നകാര്‍ട്ടയുടെ പിള്ളത്തൊട്ടില്‍. റണിമീഡ് പുല്‍പ്പരപ്പിനിടയിലൂടെയുള്ള റോഡ് വിന്‍ഡ്‌സറിനെ എം-25 ഹൈവേയുമായി ബന്ധിപ്പിക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന പുല്‍ത്തകിടി. 803 വര്‍ഷം മുമ്പ് ഒരു വലിയ അധികാരവടംവലിക്ക് അന്ത്യംകുറിച്ച ചര്‍ച്ചകള്‍ക്ക് വേദിയായി എന്ന് കരുതുന്നയിടം.

തെംസിനെ നോക്കിക്കിടക്കുന്ന ഈ മരതകക്കുന്നിന്‍ ചെരിവില്‍ ഇന്നൊരു സ്മാരകമുണ്ട്. മാഗ്‌നകാര്‍ട്ട സ്മാരകം. 1957-ല്‍ അമേരിക്കക്കാര്‍ പണിതീര്‍ത്തത്. എട്ടുതൂണുകളും മകുടവുമുള്ള അമ്പലംപോലൊരു നിര്‍മിതി. അവിടേക്ക് കയറാന്‍ ഇപ്പോള്‍ കഴിയില്ല.

വഴിയെല്ലാം ചെളികെട്ടി. അപായമുന്നറിയിപ്പ് ബോര്‍ഡുകള്‍ ചെളിയില്‍ കുത്തിവെച്ചിരിക്കുന്നു. എണ്ണൂറാണ്ട് കഴിഞ്ഞിട്ടും റണിമീഡിന് മാറ്റമില്ല. നഗരവത്കരണത്തിന്റെ കറയേറ്റിട്ടില്ല. പുല്ലുകളുടെ പലതലമുറകള്‍ നാമ്പിട്ടടര്‍ന്നുപോയിരിക്കാം. ബാക്കിയെല്ലാം, വീണുപോയ മരങ്ങള്‍ പോലും അതുപോലെ കിടക്കുന്നു. പുല്ലില്‍ പുതിയൊരു കലാസൃഷ്ടി ഇടംനേടിയിട്ടുണ്ട്. ഓടില്‍ തീര്‍ത്ത 12 കസേരകള്‍. ഇല്ലാത്ത മേശയ്ക്കുചുറ്റുമായി അവയിട്ടിരിക്കുന്നു. ജൂറേഴ്‌സ്, അതാണ് ആ നിര്‍മിതിയുടെ പേര്. ബ്രിട്ടീഷ്- ഗയാനീസ് കലാകാരന്‍ ഹ്യൂ ലോക്കിന്റെ സൃഷ്ടി. മാഗ്‌നകാര്‍ട്ടയുടെ എണ്ണൂറാം വാര്‍ഷികമാഘോഷിച്ച 2015-ലാണ് ഇവ ഇവിടെ സ്ഥാപിച്ചത്.

തുടരുന്ന അനീതിക്കും അസമത്വത്തിനുമെതിരേയുള്ള പോരാട്ടത്തെക്കുറിച്ചാണ് ജൂറേഴ്‌സ് പറയുന്നത്. ഓരോ കസേരയിലും ഓരോ ചിത്രീകരണമുണ്ട്. മഹാത്മാഗാന്ധിയുടെ ചര്‍ക്കയും നെല്‍സണ്‍ മണ്ടേല കിടന്ന ജയിലും കസേരകളില്‍ കാണാം. സറേ കൗണ്ടിയില്‍ വിന്‍ഡ്‌സറിനും സ്‌റ്റെയ്ന്‍സിനും ഇടയിലാണ് റണിമീഡ്. തൊള്ളായിരത്തിലേറെ കൊല്ലമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വസതികളിലൊന്നാണ് വിന്‍ഡ്‌സറിലെ കൊട്ടാരം. ഈസ്റ്റര്‍ കാലത്ത് എലിസബത്ത് രാജ്ഞി ഇവിടെയാണുണ്ടാവുക. കോട്ടയ്ക്കുമുകളിലെ കൊടിമരത്തില്‍ യൂണിയല്‍ ജാക്ക് ഉണ്ടെങ്കില്‍ അതിനര്ഥം രാജ്ഞി അവിടുണ്ട്. ഇല്ലെങ്കില്‍ യൂണിയന്‍ ജാക്ക് ഉണ്ടാവില്ല. ഈ കൊട്ടാരത്തിലാണ് ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിളിന്റെയും വിവാഹം നടക്കാന്‍ പോകുന്നത്.

മാഗ്‌നകാര്‍ട്ട (മഹാപ്രമാണം)യ്ക്ക് കാരണക്കാരനായ ജോണ്‍ രാജാവും ഇവിടെ പാര്‍ത്തിരുന്നു. രാജാവും ഇടപ്രഭുക്കളും തമ്മിലുണ്ടായ അധികാരവടംവലി ആഭ്യന്തരയുദ്ധത്തിലെത്താതിരിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഫലമാണ് മാഗ്‌നകാര്‍ട്ട. 1215 ജൂണ്‍ 15-നാണ് മാഗ്‌നകാര്‍ട്ടയില്‍ രാജാവ് മുദ്രചാര്‍ത്തിയത്. ലത്തീന്‍ ഭാഷയില്‍ ആട്ടിന്‍ തോലിലാണ് ആ പ്രമാണം എഴുതിയത്. ചരിത്രത്തിലെ എഴുതപ്പെട്ട ആദ്യ അവകാശപ്രമാണമാണത്. യൂറോപ്യന്‍ ചരിത്രത്തിലെ ആദ്യ ലിഖിത ഭരണഘടന. ഇടപ്രഭുക്കളുടെ ഫ്യൂഡല്‍ അവകാശങ്ങള്‍ നിലനിര്‍ത്താനുണ്ടാക്കിയ രേഖ. പില്‍ക്കാലം അത് സാധാരണക്കാരുടെ അവകാശരേഖയായി. ഭരണകൂടം നിയമത്തിന് അതീതമല്ല; പൗരന്മാരുടെ അടിസ്ഥാനാവകാശങ്ങള്‍ ചവിട്ടിമെതിക്കാന്‍ പാടില്ല. അതായിരുന്നു മാഗ്‌നകാര്‍ട്ടയുടെ കാതല്‍. വ്യക്തിസ്വാതന്ത്ര്യം പരിരക്ഷിക്കുന്നതിനുള്ള ജുഡീഷ്യല്‍ ഉപകരണമായി ഖ്യാതിനേടിയ ഹേബിയസ് കോര്‍പ്പസ് മാഗ്‌നകാര്‍ട്ടയുടെ സംഭാവനയാണ്.

ഇപ്പോള്‍ ബ്രിട്ടീഷ് നാഷണല്‍ ട്രസ്റ്റിന്റെ കൈവശമാണ് റണിമീഡ്. ഈ 188 ഏക്കറില്‍ എവിടെവെച്ചാണ് മാഗ്‌നകാര്‍ട്ട ഒപ്പിട്ടതെന്നത് അജ്ഞാതം. ഇവിടെവെച്ചുതന്നെയോ ഒപ്പിട്ടതെന്നതും തര്‍ക്കവിഷയം. രാജാവും ഇടപ്രഭുക്കളും തമ്മില്‍ റണിമീഡില്‍ യോഗം ചേര്‍ന്നുവെന്ന് മാഗ്‌നകാര്‍ട്ടയുടെ ആമുഖത്തിലുണ്ട്. RUNINGE (യോഗം ചേരുക) എന്ന പദവും MOED (പുല്‍മേട്) എന്ന പദവും ചേര്‍ന്നുണ്ടായതാണ് റണിമീഡ് എന്ന വാക്ക്. ജോണ്‍ രാജാവും ഇടപ്രഭുക്കളും ഒത്തുകൂടുമ്പോള്‍ ഇവിടെ ഒന്നുമുണ്ടായിരുന്നില്ല; ഈ കുന്നും പുല്‍പ്പരപ്പും തെംസുമല്ലാതെ അവിടെ ഇപ്പോള്‍ രണ്ടുകെട്ടിടങ്ങള്‍ കൂടിയുണ്ട്. പുല്‍മേടിന്റെ കവാടംപോലെ റോഡിനിരുവശവും ഓരോന്ന്. ചാഞ്ഞ മേല്‍ക്കൂരയും ചിമ്മിനിയുമായി. 1930-തുകളില്‍ മാത്രം പണിതവയാണവ. അവയുടെ ശില്‍പി നമുക്ക് പരിചയമുള്ളയാളാണ്. സര്‍ എഡ്വിന്‍ ല്യൂട്ടന്‍സ്. ന്യൂഡല്‍ഹിയുടെ ശില്‍പിയായ അതേ ല്യൂട്ടന്‍സ്.

യു.എസിലെ അതിസമ്പന്നകുടുംബമായ ഫെയര്‍ഹാവനിലെ അംഗമായ കാര, ഭര്‍ത്താവും ബ്രിട്ടനിലെ മുന്‍ എം.പി.യുമായ ഊര്‍ബന്‍ ബ്രോട്ടണിന്റെ സ്മരണയ്ക്കായി 1929-ല്‍ റണിമീഡിലെ 188 ഏക്കര്‍ വാങ്ങി. ഇവിടെ രണ്ടുസ്മാരകങ്ങള്‍ പണിയാന്‍ ല്യൂട്ടന്‍സിനെ ചുമതലപ്പെടുത്തി. അങ്ങനെയുണ്ടായവയാണ് ഈ ഇരട്ടക്കെട്ടിടങ്ങള്‍. 1931-ല്‍ കാരയും മക്കളും ഈ ഭൂമിയും കെട്ടിടങ്ങളും നാഷണല്‍ ട്രസ്റ്റിന് സമ്മാനിച്ചു. ഇന്ന് ഈ കെട്ടിടങ്ങളിലൊന്ന് നഷണല്‍ ട്രസ്റ്റിന്റെ ഓഫീസും മറ്റേത് കഫേയുമാണ്. 1957 ജൂലായ് 18-നാണ് മാഗ്‌നകാര്‍ട്ട സ്മാരകം തുറന്നത്. ബ്രിട്ടീഷ് വാസ്തുശില്പി സര്‍ എഡ്വേഡ് മൗഫെയുടേതാണ് രൂപകല്‍പന. സ്മാരകത്തിനായി ശ്രമിച്ചതും പണം മുടക്കിയതും അമേരിക്കന്‍ അഭിഭാഷകരാണ്. 9000 അമേരിക്കന്‍ അഭിഭാഷകരില്‍ നിന്നുള്ള സംഭാവനകൊണ്ട് അമേരിക്കന്‍ ബാര്‍ അസോസിയേഷനാണ് ഈ സ്മാരകം തീര്‍ത്തത്. കാരണം, മാഗ്‌നകാര്‍ട്ട ബ്രിട്ടനെക്കാള്‍ കൂടുതല്‍ അമേരിക്കയുടേതായിരുന്നു. ഇന്നും അങ്ങനെത്തന്നെ.

1770-കളില്‍ ബ്രിട്ടനില്‍ നിന്നുള്ള, അമേരിക്കയുടെ സ്വാതന്ത്ര്യത്തിന് അത് പ്രതീകമായി. അമേരിക്കയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിലും (ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപ്പെന്‍ഡന്‍സ്) ബില്‍ ഓഫ് റൈറ്റ്‌സിലും അതിലെ തത്ത്വങ്ങള്‍ പ്രതിഫലിച്ചു. അങ്ങനെ ബ്രിട്ടന്റെ ചരിത്രത്തിലേതിനെക്കാള്‍ അമേരിക്കയുടെ ചരിത്രത്തില്‍ മഹാപ്രമാണത്തിന് പ്രാമുഖ്യം കിട്ടി. ആ ആദരവിന്റെ പ്രതീകമാണ് റണിമീഡിലുയര്‍ന്നുനില്‍ക്കുന്നത്.

റണിമീഡിലെ കൂപ്പേഴ്‌സ് ഹില്ലില്‍ എയര്‍ഫോഴ്‌സ് മെമ്മോറിയലുണ്ട്. രണ്ടാംലോകമഹായുദ്ധത്തില്‍ ബ്രിട്ടനൊപ്പം നിന്ന് പോരാടിയ രാജ്യങ്ങളിലെ ധീരരുടെ ഓര്‍മകള്‍ ഉറങ്ങുന്നിടം. ലോകത്തൊരിടത്തും സ്മാരകമോ ശവകുടീരമോ ഇല്ലാത്തവരാണിവര്‍. 20,286 വ്യോമസേനാംഗങ്ങള്‍, എല്ലാവരുടെയും പേര് കൊത്തിവെച്ചിട്ടുണ്ട്.

ഇന്ത്യ ബ്രിട്ടന്റെ കോളനിയായിരുന്നു അന്ന്. അതുകൊണ്ടുതന്നെ റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫ്‌ളൈയിങ് ഓഫീസര്‍ ജഗ്ജിത് സിങ്, പൈലറ്റ് ഓഫീസര്‍ ദിന്‍ഷോ സൊറാബ് ബാംജീ, ചന്ദേര്‍ പ്രകാശ് ഖോസ്ല, ആനന്ദരാജ് സാമുവല്‍ ജ്ഞാനമുത്തു, ഭാസ്‌കര്‍ ഡാനിയര്‍ ജ്ഞാനമുത്തു, രാജേന്ദ്രസിങ്, ചെരള രാഘവറാവു എന്നിങ്ങനെ ആകെ ഏഴ് ഇന്ത്യക്കാരുടെ പേരുണ്ട്. മേല്ക്കൂരയില്‍ മറ്റുരാജ്യങ്ങളുടെ ചിഹ്നങ്ങള്‍ക്കൊപ്പം അശോകസ്തംഭം. 1953 ഒക്ടോബര്‍ 17-ന് എലിസബത്ത് രാജ്ഞി ഉദ്ഘാടനംചെയ്ത എയര്‍ഫോഴ്‌സ് മെമ്മോറിയല്‍ കോമണ്‍വെല്‍ത്ത് വാര്‍ ഗ്രേവ്‌സ് കമ്മിഷന്‍ നോക്കിനടത്തുന്നു. ഇതിന്റെ ശില്‍പിയും സര്‍ എഡ്വേഡ് മൗഫെ തന്നെ.



മാഗ്‌നകാര്‍ട്ട സ്മാരകത്തിനടുത്ത് ആ കുന്നിന്‍ചെരിവില്‍ ജോണ്‍ എഫ്. കെന്നഡി സ്മാരകവുമുണ്ട്. തെംസ് നദിയില്‍ ഒരു ചെറുദ്വീപുണ്ട്. മാഗ്‌നകാര്‍ട്ട ദ്വീപെന്ന് പേര്. മാഗ്‌നകാര്‍ട്ട ഒപ്പിട്ടത് ഇവിടെയെന്നും കരുതുന്നവരുണ്ട്. എന്തായാലും റണിമീഡിലെവിടെയോ വെച്ചാണ് ആ മഹാപ്രമാണത്തില്‍ രാജമുദ്രവീണത്. ചരിത്രമെന്നത് അന്വേഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും സാധ്യതയുള്ള ഭൂമികയാണ്. യാഥാര്‍ഥ്യം ഇനിയും കണ്ടെത്തപ്പെടാം. അതുവരെ എല്ലാമറിയുന്ന ഒരു സാക്ഷിയേയുള്ളൂ,തെംസ്!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. കനത്ത പുകമഞ്ഞിൽ വ്യോമഗതാഗതം സ്തംഭിച്ചു..  (13 minutes ago)

വിനോദയാത്ര പോയ എഴംഗ മലയാളിസംഘം തടാകത്തിൽ  (44 minutes ago)

ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും....  (1 hour ago)

മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് ജില്ലാ കോടതി  (1 hour ago)

അപ്രതീക്ഷിത ധനലാഭം, സാഹിത്യ രംഗത്ത് നേട്ടം: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം!  (1 hour ago)

ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്....  (2 hours ago)

യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യം ഉറപ്പാക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതി  (2 hours ago)

ഭാരത് ഭവൻ കലാലയ ചെറുകഥാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു  (2 hours ago)

തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  (2 hours ago)

പ്‌ളസ് ടു വിദ്യാര്‍ഥിനിയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി....  (2 hours ago)

ജാമ്യാപേക്ഷയിൽ വിധി ഇന്ന്....  (3 hours ago)

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ  (3 hours ago)

കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് പുറത്തിറക്കി  (3 hours ago)

ആല്‍ത്തറ വിനീഷ് വധക്കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു  (12 hours ago)

Malayali Vartha Recommends