Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

തിരുനബി സന്ദേശങ്ങൾ സാമൂഹ്യ സുസ്ഥിതി സാധ്യമാക്കുന്നത്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി

30 NOVEMBER 2025 05:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനിലെ പ്രക്ഷോഭങ്ങളില്‍ 12,000 ലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഖമേനി വിരുദ്ധ പ്രതിഷേധക്കാരെ ഇറാൻ തൂക്കിലേറ്റും, എങ്കിൽ "വളരെ ശക്തമായ നടപടി" എന്ന് ട്രംപിന്റെ മുന്നറിയിപ്പ് ; വൈറ്റ് ഹൗസ് പ്രതിനിധി ഇറാന്റെ നാടുകടത്തപ്പെട്ട മുൻ കിരീടാവകാശിയുമായി രഹസ്യ കൂടിക്കാഴ്ച

കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..

ഖമേനി വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ ഇറാനിൽ 26 കാരനെ തൂക്കിലേറ്റാൻ ഒരുങ്ങുന്നു; എർഫാൻ സോൾട്ടാനിയുടെ ആദ്യ വധശിക്ഷ

അശാന്തിയും അസ്ഥിരതയും വർധിച്ചുവരുന്ന ലോകത്ത് സാമൂഹിക സുസ്ഥിതി സാധ്യമാക്കാൻ തിരുനബി സന്ദേശങ്ങൾ മുറുകെ പിടിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മലേഷ്യയുടെ ഭരണതലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയിൽ ആഗോള പണ്ഡിതരും ഭരണാധികാരികളും മന്ത്രിമാരും അറിവന്വേഷകരും തിങ്ങിനിറഞ്ഞ പ്രൗഢ സദസ്സിൽ അന്താരാഷ്‌ട്ര സ്വഹീഹ് മുസ്‌ലിം പാരായണ സദസ്സിന്റെ സമാപന സമ്മേളനത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികൾക്കുള്ളിലും കുടുംബത്തിലും പൊതുമണ്ഡലത്തിലും രാഷ്ട്രങ്ങൾക്കിടയിലും സമാധാനം സൃഷ്ടിക്കാൻ ഹദീസുകൾ മനുഷ്യരെ സഹായിക്കും. തിരുനബിചര്യകൾ അടുത്തറിയുന്നതിനും അതിലൂടെ ലോകം നേരിടുന്ന മാനവികവും സാമൂഹ്യവുമായ പ്രതിസന്ധികളെ അതിജയിക്കുന്നതിനും ഹദീസ് ഗ്രന്ഥങ്ങളുടെ ആഴത്തിലുള്ള പഠനവും ഗവേഷണവും കൂടുതൽ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലേഷ്യൻ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോകപ്രശസ്‌ത പണ്ഡിതരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ 19 മുതൽ പത്തു ദിവസമായി നടന്ന സംഗമത്തിന്റെ സമാപനം പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം ഉദ്ഘാടനം ചെയ്തു. നബിചര്യകളും തനത് മൂല്യങ്ങളും വിളംബരം ചെയ്യാൻ മലേഷ്യൻ മതകാര്യവകുപ്പ് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും മാനവ നന്മക്കാണ് വിശുദ്ധ ഖുർആനും ഹദീസുകളും പ്രചോദിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യ മദനി നയത്തിന് കീഴിൽ പാരമ്പര്യ ഇസ്‌ലാമിന്റെ വ്യാപനത്തിനും വളർച്ചക്കുമായി നിരവധി പദ്ധതികളാണ് പ്രധാനമന്ത്രിയുടെ കീഴിലുള്ള മതകാര്യ വകുപ്പ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് 2023 മുതൽ പുത്ര മസ്ജിദിൽ വാർഷിക ഹദീസ് സംഗമങ്ങൾ ആരംഭിച്ചത്. മതപണ്ഡിതർക്കുള്ള മലേഷ്യൻ ഭരണകൂടത്തിന്റെ പരമോന്നത ബഹുമതിയായ മഅൽ ഹിജ്‌റ പുരസ്കാരം നേടിയതിന് പിറകെ നടന്ന ആദ്യ സംഗമത്തിന് തുടക്കമിട്ടതും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായിരുന്നു. ഹദീസ് പഠനത്തിനും വ്യാപനത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹദീസ് പണ്ഡിതർ പങ്കെടുക്കുന്ന വൈജ്ഞാനിക-ആത്മീയ ചടങ്ങിന് നേതൃത്വം നൽകാൻ ഗ്രാൻഡ് മുഫ്തി തിരഞ്ഞെടുക്കപ്പെടുന്നത്.

സ്വഹീഹ് മുസ്‌ലിം പൂർണമായും പാരായണം ചെയ്ത സദസ്സിൽ തിരഞ്ഞെടുക്കപ്പെട്ട 1000 പേരാണ് മുഴുസമയ ശ്രോതാക്കളായി ഉണ്ടായിരുന്നത്. സമാപന സംഗമത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൊതുജനങ്ങൾ ഉൾപ്പെടെ അയ്യായിരത്തിലധികം പേർ പങ്കെടുത്തു. സ്വഹീഹ് മുസ്‌ലിം ദർസിന് പുറമെ ഇജാസത്ത് കൈമാറ്റവും പ്രാർഥനയും സംഗമത്തിന്റെ ഭാഗമായിരുന്നു. മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഈം ബിൻ മുഖ്താർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നായി ശൈഖ് വാൻ മുഹമ്മദ് ഇസ്സുദ്ദീൻ, ശൈഖ് മുഹമ്മദ് അൽ ഹസൻ, ശൈഖ് ഹുസൈൻ അബ്ദുൽ ഖാദിർ അൽ യൂസുഫി, ശൈഖ് നൂറുദ്ദീൻ മർബു അൽ മക്കി, ഡോ. നാജി അൽ അറബി തുടങ്ങി പ്രമുഖർ സംസാരിച്ചു. ഗ്രാൻഡ് മുഫ്‌തിക്ക് പുറമെ ഇന്ത്യയിൽ നിന്ന് ജാമിഉൽ ഫുതൂഹ്- ഇന്ത്യൻ ഗ്രാൻഡ് മസ്ജിദ് ഇമാം ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും സമ്മേളനത്തിൽ സംബന്ധിച്ചു.

ഫോട്ടോ: മലേഷ്യൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര സ്വഹീഹ് മുസ്‌ലിം പാരായണ സമാപന സമ്മേളനത്തിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു. പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം, മതകാര്യ മന്ത്രിഡോ. മുഹമ്മദ് നഈം ബിൻ മുഖ്താർ, മലേഷ്യൻ മുഫ്‌തി സമീപം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (19 minutes ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (1 hour ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (2 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (2 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (2 hours ago)

മകര ജ്യോതി തെളിഞ്ഞു...! അപ്പോഴും ഒരേ ഒരു പ്രാർത്ഥന സ്വർണ കള്ളന്മാർ നിന്ന് ഉരുകണേ...! അയ്യപ്പാ...! അയ്യപ്പന്മാരുടെ ശരണം വിളി  (3 hours ago)

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി  (3 hours ago)

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (3 hours ago)

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി  (3 hours ago)

മുഖ്യമന്ത്രി സംസാരിക്കുന്നതി- നിടയിൽ വേദിയിൽ കയറി സുരേഷ് ഗോപി,കയ്യടിയും ബഹളവും പ്രസംഗം നിർത്തി മുഖ്യൻ,പിന്നാലെ  (3 hours ago)

ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഒരു ഭരണമാറ്റമാണ്; അത് മനസിലാകാത്ത ഒരാള്‍ മാത്രമേയുള്ളൂ; അത് കേരളത്തിലെ മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല  (3 hours ago)

ബേബി ഗേൾ ജനുവരി ഇരുപത്തിമൂന്നിന്; റിലീസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു  (4 hours ago)

തെളിവും കൊണ്ട് പോയാൽ മതി.. രാഹുലിന്റെ വീട്ടിൽ കയറിയ SITയെ വട്ടം പിടിച്ച് 'അമ്മ, ഒരു പൂടയും ഇല്ല തെളിവില്ല,കേസ് മടങ്ങും...?!  (5 hours ago)

Malayali Vartha Recommends