Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

യുഎഇയ്ക്ക് ആദരവായി ‘ജമാൽ’ ഗാനം ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച് എആർ റഹ്മാൻ; ആകാശത്ത് സംഗീതജ്ഞന് ആദരവർപ്പിച്ച് യുഎഇ

30 NOVEMBER 2025 05:49 PM IST
മലയാളി വാര്‍ത്ത

അൻപത്തിനാലാമത് ഈദ് അൽ ഇത്തിഹാദിനു മുന്നോടിയായി യുഎഇക്കുള്ള തന്റെ സംഗീതാദരവ് 'ജമാൽ' ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ നിറഞ്ഞ സദസ്സിന് മുന്നിൽ സമർപ്പിച്ച് സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ. ബുർജീൽ ഹോൾഡിങ്‌സ് ആശയം നൽകി റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച യുഎഇ യിൽ ഒരുങ്ങിയ 'ജമാൽ' പ്രത്യാശയുടെ ഗാനമാണ്. അക്കാദമി, ഗ്രാമി അവാർഡ് ജേതാവായ സംഗീതസംവിധായകൻ ഗാനം സമർപ്പിച്ചപ്പോൾ സദസ്സ് കരഘോഷത്താൽ നിറഞ്ഞു.

തുടർന്ന് റഹ്‌മാന്‌ ആദരവർപ്പിച്ച് പ്രത്യേക വെടിക്കെട്ട് നടന്നു. സ്ലംഡോഗ് മില്യണയറിലെ ‘ജയ് ഹോ’ ഗാനത്തിനനുസരിച്ചായിരുന്നു വെടിക്കെട്ട്. രാജ്യത്തിലെ ഏറ്റവും വലിയ സാംസ്കാരിക, പൈതൃക മേളകളിലൊന്നായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെത്തിയ ജനക്കൂട്ടവും ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി. റഹ്മാനോടൊപ്പം ജമാലിന്റെ ലോക പ്രീമിയറിൽ ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ബോർഡ് മെമ്പർ ഒമ്രാൻ അൽ ഖൂരി, ഫെസ്റ്റിവെൽ സംഘാടകർ എന്നിവരും പങ്കെടുത്തു.

യുഎഇയുടെ മൂല്യങ്ങളിൽ വേരൂന്നിയ പ്രത്യാശാഗാനം

ജമാലിലെ ഓരോ വരിയും പ്രത്യാശയുടേതാണ്. ഐക്യം, സഹവർത്തിത്വം, മാനവികത തുടങ്ങി യുഎഇയുടെ മൂല്യങ്ങളാണ് പാട്ടിന്റെ ഉള്ളടക്കം. രാജ്യത്തിന്റെ ഭൂതകാലത്തിൽ തുടങ്ങി, വർത്തമാന, ഭാവി കാലങ്ങളിലൂടെ പ്രേക്ഷകരെ സഞ്ചരിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങുന്ന പ്രത്യേക പതിപ്പും ഗാനത്തിനുണ്ട്. ദൃഢനിശ്ചയം വെല്ലുവിളികളെ മറികടക്കാൻ എങ്ങിനെ സഹായിക്കുമെന്ന് ജമാൽ ആസ്വാദകരെ ഓർമിപ്പിക്കുന്നു.

യുഎഇയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഒരു ഗാനം സംവിധാനം ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എ ആർ റഹ്മാൻ പറഞ്ഞു. "ഏറെ കാര്യങ്ങൾ ജീവിതത്തിൽ സമ്മാനിച്ച യുഎഇയ്ക്ക് ആദരവായി ഒരു ഗാനം തയ്യാറാക്കാനായുള്ള അഭ്യർത്ഥനയുമായാണ് ഡോ. ഷംഷീർ സമീപിച്ചത്. വെല്ലുവിളികളെ ഒറ്റക്കെട്ടായി മറികടക്കുന്ന യുഎഇയോടെയുള്ള ആദരവായി തന്റെ മനസിൽ ഉടലെടുത്ത ഗാനമാണ് ജമാൽ. ദീർഘകാലമായി യുഎഇയുമായി അടുത്തു പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. സംഘർഷങ്ങൾക്ക് ശേഷം സമാധാനം പുലരുമെന്ന പ്രതീക്ഷകൾക്കിടെ ജമാൽ പുറത്തിറക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ‘ജമാൽ’ പറയുന്നതും അതാണ്: കഷ്ടപ്പാടുകളിൽ പ്രത്യാശയ്ക്ക് വഴികാട്ടിയാകാൻ സാധിക്കും," റഹ്മാൻ പറഞ്ഞു.

ബുർജീൽ ഹോൾഡിങ്‌സിന്റെയും എ ആർ റഹ്മാന്റെയും മാസങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമാണ് ‘ജമാൽ.’ വർഷങ്ങളായി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ ആരോഗ്യ പങ്കാളിയായ ബുർജീൽ ഹോൾഡിങ്‌സ് സമൂഹത്തെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ജമാൽ’ ഗാനത്തിന് രൂപം നൽകിയത്. യുഎഇയിലെ ഏറ്റവും വലിയ കലാ, സാംസ്കാരിക, പൈതൃക വേദികളിലൊന്നായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിനേക്കാൾ വലിയ വേദിയില്ല 'ജമാൽ' അവതരിപ്പിക്കാൻ, ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. "തൊഴിലിനായി എത്തുന്നവർക്ക് ജീവിതം നൽകുന്ന നാടാണ് യുഎഇ. നേതൃത്വത്തിന്റെയും ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയുള്ള ഇടം. ഈ നാടിന് ആദരവേകാനുള്ള ഗാനമെന്ന ആശയമാണ് എആർ റഹ്‌മാൻ സംഗീതമേകി പൂർത്തിയാക്കിയ ജമാൽ. യുഎഇയുടെ ഐക്യവും പുരോഗതിയും ആഘോഷിക്കുന്ന ഒരു പദ്ധതിയൊരുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്," ഡോ. ഷംഷീർ കൂട്ടിച്ചേർത്തു.

എ ആർ റഹ്മാന്റെ മകളും സംഗീത സംവിധായികയുമായ ഖദീജ റഹ്മാൻ നയിക്കുന്ന റൂഹ്-ഇ-നൂർ ബാൻഡിന്റെ അവതരണവും, ലെബനീസ് അമേരിക്കൻ സംഗീതജ്ഞ മെയ്സ കാരയുടെ പാട്ടുകളും, പിയാനോ-കഥക് ഫ്യൂഷൻ അവതരണവും ആഘോഷ രാവിന് കൂടുതൽ മിഴിവേകി. ‘ജമാൽ’ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി എ ആർ റഹ്മാന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (58 minutes ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (1 hour ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

പുതിയ ടെണ്ടർ വിളിച്ചു  (2 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (2 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (2 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (2 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (3 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (3 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (3 hours ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (3 hours ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (3 hours ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (3 hours ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (3 hours ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

Malayali Vartha Recommends