Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പോലീസ് നോക്കി നില്‍ക്കെ തിരുവനന്തപുരത്ത് വന്നിറങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ ! അറസ്റ്റ് ചെയ്യരുത് രാഹുലിനെ തൊട്ടേക്കരുതെന്ന് ഉത്തരവിട്ട് പിണറായി ; അറസ്റ്റില്‍ അപകടം മണത്ത് ആഭ്യന്തര വകുപ്പ്; പിണറായി കൂട്ടരെ വെട്ടിലാക്കി ഗര്‍ഭക്കേസ്

29 NOVEMBER 2025 06:03 PM IST
മലയാളി വാര്‍ത്ത

രാഹുലിനെ തൂക്കാന്‍ ഇന്ത്യയിലുടനീളം വലവിരിച്ചു രാജ്യം കടക്കാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. പക്ഷെ പിണറായി പോലീസിന്റെ മുന്നിലൂടെ തിരുവനന്തപുരത്ത് പാഞ്ഞെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍. വെള്ളിയാഴ്ച രാത്രി രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുല്‍ നേരിട്ട് എത്തിയാണ് വക്കാലത്തില്‍ ഒപ്പിട്ടതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാനായാണ് ഇന്നലെ രാഹുല്‍ തലസ്ഥാനതെത്തി. പൊലീസ് കേസെടുത്തതിന് പിന്നാലെ രാഹുല്‍ ഒളിവില്‍ പോവുകയായിരുന്നുവെന്നായിരുന്നു വിവരം. ഇതിനിടെയാണ് രാഹുല്‍ തിരുവനന്തപുരത്തെത്തിയത്. രാഹുലിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ലുക്ക് ഔട്ട് സര്‍ക്കുലറും പൊലീസ് പുറത്തുവിട്ടിരുന്നു. തിരുവനന്തപുരത്ത് എത്തിയശേഷം പിന്നീട് രാഹുല്‍ എങ്ങോട്ട് പോയെന്നകാര്യത്തിലടക്കം വിവരമില്ല.

രാഹുലിനെ കണ്‍മുന്നില്‍ കണ്ടാലും അറസ്റ്റ് ചെയയ്രുതെന്ന് ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ എം എല്‍ എയെ പിന്തുടര്‍ന്നു കണ്ടെത്തി അറസ്റ്റ് ചെയ്യേണ്ടെന്ന ധാരണയില്‍ പൊലീസ്. തിരക്കുപിടിച്ച് അറസ്റ്റ് ചെയ്യില്ല. രാഹുലിന്റെ ജാമ്യാപേക്ഷ തള്ളുകയും തദ്ദേശതിരഞ്ഞെടുപ്പിനോട് അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുന്നതും കൂടുതല്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നു കരുതുന്നു. അത്തരമൊരു രാഷ്ട്രീയ ഉപദേശം പൊലീസിനു ലഭിച്ചതായി അറിയുന്നു. അതായത് എകെജി സെന്ററിന്റേ്താണ് തീരുമാനം. മറ്റൊരു കാര്യം സര്‍ക്കാരിന്റെയും തീരുമാനം തിരക്കുപിടിച്ച് അറസ്റ്റ് വേണ്ടെന്നാണ്. അതിന്റെ കാരണം യുവതിയുടെ മൊഴിയില്‍ ചില കുരുക്കുകള്‍ ഉണ്ട്. യുവതിയുടെ ബാഗത്ത് വലിയ പിഴവുകള്‍ ഉണ്ട്. തിരക്കിട്ട് അറസ്റ്റ് നടപടി ഉണ്ടായാല്‍ കോടതിയില്‍ നിന്ന് രാഹുലിന് ജാമ്യവും കിട്ടിയാല്‍ അത് സര്‍ക്കാരിന് തിരിച്ചടിക്കും. ചെയ്യും. അതാണ് സര്‍ക്കാരൊന്ന് പിന്നോട്ട് ഉള്‍വലിഞ്ഞിരിക്കുന്നത്.

 

അതിജീവിത മുഖ്യമന്ത്രിക്കു പരാതി നല്‍കിയതോടെയാണ് രാഹുല്‍ മാറിനില്‍ക്കുന്നത്. നഗരത്തിലെ ഫ്‌ലാറ്റ് അടഞ്ഞുകിടക്കുന്നു. ഇന്നോവ ക്രിസ്റ്റ കാര്‍ ഫ്‌ലാറ്റില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. മറ്റൊരു കാറിലാണ് പോയതെന്നും കൂടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉണ്ടെന്നും പൊലീസ് സംശയിക്കുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന വ്യവസ്ഥ ഇല്ല. അതിനാല്‍ അറസ്റ്റിലേക്ക് കടക്കുന്നതില്‍ പൊലീസിന് നിയമതടസ്സമില്ല. പക്ഷെ തല്കാക്കലത്തേക്ക് അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. വിവാഹ വാഗ്ദാനം നല്‍കിയാണ് രാഹുല്‍ തന്നെ ചൂഷണം ചെയ്തതെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. യുവതി ഡിവോഴ്‌സ് ആയതിനാല്‍ വീട്ടില്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു. കുഞ്ഞുണ്ടെങ്കില്‍ വിവാഹത്തിന് സമ്മതിക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തതായി യുവതിയുടെ മൊഴിയില്‍ പറയുന്നു. ഈ വാദങ്ങളില്‍ വിശ്വസിച്ചാണ് താന്‍ ഗര്‍ഭം ധരിക്കാന്‍ തയ്യാറായത്. എന്നാല്‍, എന്തിനാണ് പിന്നീട് ഗര്‍ഭം അലസിപ്പിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

നേരത്തെ രാഹുല്‍ കോയമ്പത്തൂരിലുണ്ടെന്നു പ്രചരിച്ചിരുന്നെങ്കിലും പാലക്കാട് തന്നെ ഉണ്ടായിരുന്നെന്നും അഭ്യൂഹം ഉണ്ടായിരുന്നു.
അതിജീവിത പരാതി നല്‍കിയ ശേഷം ഒളിവില്‍ പോയി പാലക്കാട്-തൃശൂര്‍ അതിര്‍ത്തിയില്‍ താമസിച്ചിരുന്നുവെന്നും സൂചന ലഭിച്ചിരുന്നു. അവിടെ നിന്ന് തിരുവനന്തപുരത്ത് എത്തി പിന്നീട് പാലക്കാട്ടേക്ക് തന്നെ മടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസന്വേഷിക്കുന്നത്. അവര്‍ നല്‍കുന്ന ചില വിവരങ്ങളിലെ തുടര്‍പരിശോധന മാത്രമാണ് പാലക്കാട് പൊലീസ് നടത്തുന്നത്. രാഹുലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളുടെ പിന്നാലെ പൊലീസ് പോകുന്നില്ല. രാഹുലിന്റെ ഓഫിസ് ഇന്നും പതിവുപോലെ പ്രവര്‍ത്തിക്കുന്നു.

ജില്ല വിട്ടുപോകരുതെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ തന്നെ രഹസ്യകേന്ദ്രത്തിലേക്ക് രാഹുല്‍ മുങ്ങിയത്. രാഹുലിന്റെ വാഹനം പാലക്കാട്ടെ ഫ്‌ലാറ്റില്‍ എത്തിയിട്ടുണ്ട്. ഇവിടെ നിന്നും പോലീസ് തെളിവുകള്‍ സ്വീകരിക്കും. ജില്ല വിട്ടുപോകുന്നത് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരിച്ചടിയാകുമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമോപദേശം ലഭിച്ചു എന്നാണ് വിവരം. വ്യാഴാഴ്ച മുതല്‍ സ്വിച്ച് ഓഫ് ആയിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊബൈല്‍ ഫോണ്‍ വെള്ശളിയാഴ്ച പകല്‍ കുറച്ചുസമയത്തേക്ക് ഓണ്‍ ആകുകയും ചെയ്തിരുന്നു. അപ്പോഴും പാലക്കാട്ടെ ടവര്‍ ലൊക്കേഷനിലായിരുന്നു. രാത്രിയോടെയാണ് തിരുവനന്തപുരത്തേക്ക് എത്തിയത്. മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പരാതിയില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ പൊലീസ് നീക്കം ശക്തമാക്കി. പീഡനം നടന്നതായി പറയുന്ന ഫ്‌ലാറ്റുകളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കും. തിരുവനന്തപുരം ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ വി.എസ് ദിനരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. യുവതി നല്‍കിയ മെഡിക്കല്‍ രേഖകളുടെയും ഓഡിയോ റെക്കോര്‍ഡുകളുടെയും ആധികാരികതയും പരിശോധിക്കുകയാണ്. ഗര്‍ഭഛിദ്ര ഗുളിക കഴിച്ച ശേഷം ഉണ്ടായ അവശതകള്‍ പരിഹരിക്കാനായി കണ്ട ഡോക്ടറുടെ അടക്കം മൊഴി രേഖപ്പെടുത്തും.

ഇതുവരെ രാഹുല്‍ വിഷയം പ്രതിപക്ഷത്തെ അടിക്കാന്‍ സര്‍ക്കാര്‍ വടിയാക്കി. എന്നാല്‍ ഇന്ന് അതേ വിഷയം ഭരണപക്ഷത്തെ അടിക്കാന്‍ പ്രതിപക്,ം മറുവടിയാക്കുന്നു. ശബരിമല കൊള്ള മറക്കാന്‍ മറ്റൊരു വിഷയം കൊണ്ടുവന്നാലും ഞങ്ങള്‍ അതില്‍ വീഴില്ലെന്നും രാഹുല്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാട് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. ആരോപണം ഉണ്ടായപ്പോള്‍ തന്നെ നടപടിയെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അഭിമാനകരമായ തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തതെന്നും വിഡി സതീശന്‍ പറഞ്ഞു. ഒരു വിഷയത്തില്‍ ഒരാള്‍ക്കെതിരെ ഒരു നടപടി മാത്രമാണ് എടുക്കാനാകുക. രണ്ടു പ്രാവശ്യം നടപടിയെടുക്കാനാകില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. പൊലീസ് ജീപ്പിന് നേരെ ബോംബ് എറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ പയ്യന്നൂരില്‍ സ്ഥാനാര്‍ത്ഥിയാണ് ധാര്‍മികതയില്ലെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്. എന്നിട്ടാണ് ക്രിമിനലുകളെ സിപിഎം പ്രോത്സാഹിപ്പിക്കുന്നതെന്നും വിഡി സതീശന്‍. നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ യുഡിഎഫുകാര്‍ ചിരിക്കാന്‍ മറക്കണ്ടന്നും അവരുടെ വോട്ട് ഇത്തവണ യുഡിഎഫിനുള്ളതാണ് പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും നൂറുവര്‍ഷം കഴിഞ്ഞാലും പിഎസ്‌സി പരീക്ഷയില്‍ ഉത്തരം മാറില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. ഈ സമയത്ത് കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസിനകത്തു രണ്ടു നിലപാടില്ലെന്നുമാണ് കെ സുധാകരന്റെ പ്രതികരണം.

പാര്‍ട്ടിയുടെ നിലപാടിന് എതിരെയാണ് രാഹുലിനെ അനുകൂലിച്ചുള്ള വീക്ഷണം പത്രത്തിലെ ലേഖനമെന്നും സണ്ണി ജോസഫ് പറഞ്ഞു. പാര്‍ട്ടി മുഖപത്രത്തില്‍ വരാന്‍ പാടില്ലാത്ത കാര്യമാണ്. തിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാഹുലിനെതിരായ നടപടി നേതാക്കളുടെ കൂട്ടായ തീരുമാനമാണ്. ആരും എതിര്‍ത്തിരുന്നില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഇപ്പോഴാണ് പരാതി വന്നത്. സ്വര്‍ണ്ണപ്പാളി വിഷയം മറക്കാനാണ് രാഹുല്‍ കേസ് എന്നെന്നും സംശയിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം ഇരക്കൊപ്പമോ വേട്ടക്കാരനൊപ്പമോ എന്ന് മാധ്യമങ്ങള്‍ വിലയിരുത്തണമെന്നും സണ്ണി ജോസഫ് പറഞ്ഞു.കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നം ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയാണെന്നും സ്വര്‍ണ്ണ മോഷണ കേസിലെ പ്രതികളെ മുഴുവനായും ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.

നഷ്ടപ്പെട്ട സ്വര്‍ണം എത്രയെന്ന് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. പ്രമുഖരായ പ്രതികളിലേക്ക് ഇനിയും എത്തിയിട്ടില്ല. ജയിലില്‍ കഴിയുന്ന പ്രതികളെ ഇപ്പോള്‍ പാര്‍ട്ടിയും ഗവണ്‍മെന്റ് സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രാഹുലിനെതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സ്പീക്കര്‍ക്ക് കത്ത് നല്‍കി. കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കൊപ്പമല്ല ഇരുന്നത്. രാഹുല്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നിയമത്തിന്റെ വഴി സ്വീകരിക്കാന്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ കൊടുത്തിട്ടുണ്ട് എന്നാണ് മാധ്യമങ്ങളില്‍ നിന്നും അറിഞ്ഞത്. ബലാല്‍സംഗ കേസില്‍ പ്രതിയായ മുകേഷ് ഭരണകക്ഷി ബെഞ്ചില്‍ ഇരുന്ന് പ്രസംഗിക്കുന്നു. വീക്ഷണത്തിലെ ലേഖനങ്ങള്‍ സംബന്ധിച്ച് പരിശോധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ശബരിമലയെ തകര്‍ക്കാന്‍ സിപിഎം ഗൂഢാലോചന നടത്തുകയാണെന്നും ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണെന്നും വിശ്വാസികളുടെ വികാരത്തെ സര്‍ക്കാര്‍ കാണുന്നില്ലെന്നുംഅയ്യപ്പ ആഗോള സംഗമം അയ്യപ്പനും പോലും ഇഷ്ടമായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടു സിപിഎം നേതാക്കള്‍ കൈവിലങിട്ടു ജയിലില്‍ പോയി. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മൗനം തുടരുന്നത് ദുരൂഹമാണ്. കോടതി മേല്‍നോട്ടം ഇല്ലെങ്കില്‍ സ്വര്‍ണക്കടത്ത് കേസ് പോലെ ശബരിമല കേസും ആവിയായി പോകുമായിരുന്നു. ഇത്രവലിയ കൊള്ള നടത്തിയിട്ടും പാര്‍ട്ടി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നടപടി എടുത്താല്‍ അവര്‍ പലതും തുറന്നു പറയുമെന്ന ഭീതിയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.രാഹുല്‍ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിച്ചു കഴിഞ്ഞു. രാഹുലിന്റേത് വ്യക്തിപരമായ കാര്യമാണ്. മുകേഷിനെതിരെ നടപടി എടുത്തോ? വാസുവിനെതിരും പത്മകുമാറിനെതിരെയും നടപടി എടുത്തോ? തെറ്റു ചെയ്യുന്നവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും രാഹുലിനെതിരായ നടപടി കൂട്ടായ തീരുമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സിപിഎം എംഎല്‍എ മുകേഷും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ചെയ്ത പ്രവൃത്തി ഒന്നുതന്നെയാണെന്നും മുകേഷ് പീഡിപ്പിച്ച സ്ത്രീക്കും മാനമുണ്ടന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എല്ലാ സ്ത്രീകള്‍ക്കും മാനവും മര്യാദയും ഉണ്ട്. അതിനെതിരായിട്ട് ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അത് ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അതിനെയൊന്നും പാര്‍ട്ടി ചോദ്യം ചെയ്യുന്നില്ല. പക്ഷേ അതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. സമാന കേസ്
നേരിടുന്ന മുകേഷിന് പ്രത്യേകിച്ച് വലിയ മാന്യത വല്ലതും ഉണ്ടോ? രണ്ടും ചെയ്ത പ്രവൃത്തി ഒന്നു തന്നെയാണ്. സ്ത്രീകളുടെ നേരെ ആര് കളിച്ചാലും ശരിയല്ല. അത് മുകേഷ് ആണെങ്കിലും മാങ്കൂട്ടത്തില്‍ ആണെങ്കിലും. പാര്‍ട്ടിക്ക് ആ കാര്യത്തില്‍ വ്യക്തമായ സ്റ്റാന്‍ഡ് ഉണ്ട്. ഞങ്ങള്‍ ആദ്യം തന്നെ ആക്ഷന്‍ എടുത്തു. സ്വര്‍ണം കട്ട കള്ളന്മാരും മറ്റേ കള്ളന്മാരും എല്ലാം കൂടി വന്നിട്ട് ഞങ്ങളെ മര്യാദ പഠിപ്പിക്കാന്‍ വരണ്ട. അത്രയേ ഉള്ളൂ' മുരളീധരന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് വീക്ഷണം പത്രം മുഖപ്രസംഗം എഴുതിയത് സംബന്ധിച്ച ചോദ്യത്തിന്, പത്രത്തിന് അതിന്റെതായ സ്വാതന്ത്ര്യം പാര്‍ട്ടി എപ്പോഴും നല്‍കിയിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'പത്രത്തിന് പാര്‍ട്ടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായി എഴുതാന്‍ പാടില്ല. അങ്ങനെ എഴുതിയാല്‍ തിരുത്തേണ്ട സ്ഥലത്ത് പാര്‍ട്ടി തിരുത്തും.

കുറ്റപത്രം സമര്‍പ്പിച്ചിട്ട് പോലും മുകേഷിനെ പോലൊരാള്‍ എംഎല്‍എ സ്ഥാനം രാജി വെക്കാതിരിക്കുകയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി വന്നപ്പോള്‍ മാത്രം ധാര്‍മികത പറയുകയും ചെയ്യുന്നതിന്റെ തെറ്റുകള്‍ ചൂണ്ടി കാണിച്ചാണ് ആ പത്രം മുഖപ്രസംഗം എഴുതിയിട്ടുള്ളത്. അല്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ പാര്‍ട്ടിയോ പാര്‍ട്ടി പത്രമോ തയ്യാറല്ല. രാഹുല്‍ മാങ്കൂട്ടത്തിനെ ഞങ്ങള്‍ അന്ന്തന്നെ പുറത്താക്കി. ആ ചാപ്റ്റര്‍ ഞങ്ങള്‍ അന്നേ ക്ലോസ് ചെയ്തു. പക്ഷേ അതിന്റെ പേരില്‍ ഇപ്പോഴും ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നവര്‍ അവരുടെ ജനപ്രതിനിധികളുടെ കാര്യത്തിലാണ് ആദ്യം മാതൃക കാണിക്കേണ്ടത്' അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കൊള്ള മറച്ചുവെക്കാന്‍ രാഹുല്‍ വിഷയം ഉയര്‍ത്തി കാണിച്ചാല്‍ അതേ രീതിയില്‍ തന്നെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും രംഗത്തുണ്ടാകും. ഇതിന്റെ പേരില്‍ യുഡിഎഫിനെ ഇലക്ഷനില്‍ പരാജയപ്പെടുത്താമെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കരുതണ്ട. ആ കാര്യത്തില്‍ പാര്‍ട്ടി എടുത്ത നിലപാടില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നുണ്ട്. അതില്‍ ഒരു മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ല. നിരപരാധിത്വം രാഹുല്‍ തെളിയിക്കുന്നത് വരെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ല' അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (7 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (7 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (8 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (8 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (8 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (8 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (8 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (9 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (10 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (13 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (14 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (14 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (14 hours ago)

Malayali Vartha Recommends