Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..

മരണത്തോട് അടുക്കുമ്പോൾ നമ്മൾ കാണുന്നതും അനുഭവിക്കുന്നതും എന്തൊക്കെ ? പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ !!

30 NOVEMBER 2025 02:34 PM IST
മലയാളി വാര്‍ത്ത


മരണത്തോട് അടുക്കുന്ന ആളുകൾ ശരീരത്തിന് പുറത്തുള്ള അനുഭവങ്ങൾ അല്ലെങ്കിൽ പ്രകാശവുമായുള്ള കൂടിക്കാഴ്ചകൾ പോലുള്ള അസാധാരണവും പലപ്പോഴും ആഴത്തിലുള്ളതുമായ സംവേദനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഒരു പ്രതിഭാസമാണ് മരണത്തോടടുത്ത അനുഭവം അല്ലെങ്കിൽ near-death experience  . ഈ അനുഭവങ്ങൾ വളരെയധികം വ്യത്യാസപ്പെടാം, പക്ഷേ സാധാരണയായി ജീവൻ അപകടപ്പെടുത്തുന്ന ഒരു സാഹചര്യത്തിൽ സാധാരണ ബോധത്തിന്റെ അതിരുകൾ മറികടക്കുന്നതിന്റെ ഒരു തോന്നൽ ഇതിൽ ഉൾപ്പെടുന്നു.

മരണത്തോടടുക്കുന്നവരിൽ ഏകദേശം 17% പേർ മരണത്തോടടുക്കുന്ന അനുഭവങ്ങൾ (NDEs) റിപ്പോർട്ട് ചെയ്തപ്പോൾ NDE-കളിൽ സാധാരണയായി കാണപ്പെടുന്ന സ്വഭാവ സവിശേഷതകളുണ്ട്. ഭൗതിക ശരീരത്തിന് പുറമെ കാണുകയും കേൾക്കുകയും ചെയ്യുന്നതിന്റെ ധാരണ, ഒരു തുരങ്കത്തിലേക്ക് കടക്കുകയോ അതിലൂടെ കടന്നുപോകുകയോ ചെയ്യുക, ഒരു നിഗൂഢ വെളിച്ചം അനുഭവിക്കുക, തീവ്രവും പൊതുവെ പോസിറ്റീവ് വികാരങ്ങൾ, അവരുടെ മുൻകാല ജീവിതാനുഭവങ്ങളുടെ ഭാഗമോ എല്ലാമോ ആയ അവലോകനം, മരിച്ചുപോയ പ്രിയപ്പെട്ടവരെ കണ്ടുമുട്ടൽ, അവരുടെ ഭൗമിക ജീവിതത്തിലേക്ക് മടങ്ങാനുള്ള തിരഞ്ഞെടുപ്പ് എന്നിവ ഈ സവിശേഷതകളിൽ ഉൾപ്പെടുന്നു.

 കടുത്തവേദനയാൽ ശരീരം തളർന്നു. ഡോക്ടർമാരും കിടക്കുന്ന മുറിയും പതിയെ അവ്യക്തമായി. പെട്ടെന്ന് ഇരുട്ട് നിറഞ്ഞ ടണലിലേക്ക് വലിച്ചെടുക്കപ്പെട്ടു. ആ ടണലിന്റെ അങ്ങേതലയ്ക്കൽ ശക്തമായ പ്രകാശം...പ്രകാശത്തിന് ഇളംചൂട്...എല്ലാ വേദനകളും അതോടെ അവസാനിച്ചു..സുഖകരമായ ഒരു ശാന്തത..പ്രകാശത്തിലേക്ക് നടന്നെത്തിയപ്പോൾ രണ്ട് കരങ്ങൾ ആശ്ലേഷിക്കുന്നതുപോലെ..ഇതുവരെ അനുഭവിക്കാത്ത സുരക്ഷിതത്വം അനുഭവിക്കപ്പെട്ടു".

മുകളിൽ പറയുന്നത് ഒരു ക്ലാസിക്കൽ മരണാസന്ന അനുഭവമാണ്. സ്പൈനൽ ട്യൂമറിനാൽ മരണമുഖത്തെത്തിയശേഷം രക്ഷപ്പെട്ട യുവതി വിവരിച്ചതാണിത്. ഇതേമാതൃക ആവർത്തിക്കുന്നവരാണ് ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലം കടന്ന് തിരികെയെത്തിയവരിൽ ഭൂരിഭാഗംപേരും. മരണം എല്ലത്തിന്റെയും അവസാനമാണോ..? എന്താണ്‌ മരണം എന്നത്..?. ജീവനുണ്ടായ കാലം മുതൽ ചോദിക്കുന്ന ചോദ്യമാകാമത്.

ശാസ്ത്രവും മതങ്ങളും വ്യത്യസ്തമായ അഭിപ്രായമാണ് പറയുന്നത്. എന്നാല്‍ മരണത്തിന്റെ തൊട്ടടുത്തെത്തിയശേഷം രക്ഷപ്പെട്ടവർ പറയുന്ന മരണാസന്നാനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. എന്താണ് ഈ അനുഭവങ്ങളെപ്പറ്റി ശാസ്ത്രലോകം പറയുന്നതെന്ന് നോക്കാം.


 കുട്ടികൾ, മുതിർന്നവർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, പുരോഹിതന്മാർ, മന്ത്രിമാർ, മതവിശ്വാസികൾ, നിരീശ്വരവാദികൾ, ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ എന്നിവർ NDEs റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  NDE-കളിൽ സാധാരണയായി കാണപ്പെടുന്ന സ്വഭാവ സവിശേഷതകളുണ്ട്. ഭൗതിക ശരീരത്തിന് പുറമെ കാണുകയും കേൾക്കുകയും ചെയ്യുന്നതിന്റെ ധാരണ, ഒരു തുരങ്കത്തിലേക്ക് കടക്കുകയോ അതിലൂടെ കടന്നുപോകുകയോ ചെയ്യുക, ഒരു നിഗൂഢ വെളിച്ചം അനുഭവിക്കുക, തീവ്രവും പൊതുവെ പോസിറ്റീവുമായ  വികാരങ്ങൾ, അവരുടെ മുൻകാല ജീവിതാനുഭവങ്ങളുടെ അവലോകനം, മരിച്ചുപോയ പ്രിയപ്പെട്ടവരെ കണ്ടുമുട്ടൽ, വീണ്ടും അവരെ ഭൂമിയിലെ  ജീവിതത്തിലേക്ക് മടക്കി അയയ്ക്കുന്ന അനുഭവം   എന്നിവ ഈ സവിശേഷതകളിൽ ഉൾപ്പെടുന്നു.  

1975-ൽ പുറത്തിറങ്ങിയ " ലൈഫ് ആഫ്റ്റർ ലൈഫ് " എന്ന പുസ്തകത്തിലാണ് ഡോ. റെയ്മണ്ട് മൂഡി "മരണത്തോടടുത്ത അനുഭവം" എന്ന പദം ഉപയോഗിച്ചത് . ബിസി 360-ൽ എഴുതിയ പ്ലേറ്റോയുടെ "റിപ്പബ്ലിക്" എന്ന കൃതിയിൽ, യുദ്ധത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് എൻ‌ഡി‌ഇ ബാധിച്ച എർ എന്ന ഗ്രീക്ക് പട്ടാളക്കാരന്റെ കഥയുണ്ട്. തന്റെ ആത്മാവ് ശരീരം വിട്ടുപോകുന്നതും, മറ്റ് ആത്മാക്കളോടൊപ്പം വിധിക്കപ്പെടുന്നതും, സ്വർഗ്ഗം കാണുന്നതും എർ വിവരിച്ചിട്ടുണ്ട്

മരിച്ചാൽ എന്ത് സംഭവിക്കുമെന്ന ചോദ്യത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ ബുദ്ധിജീവികൾ പോലും ഉത്തരങ്ങൾ അന്വേഷിച്ചിട്ടുണ്ട്. എന്നാൽ ഈ അന്തിമ സമസ്യയിലേക്ക് ഒരു ചുവടു കൂടി മുന്നോട്ട് പോയിരിക്കുകയാണ് ശാസ്ത്രലോകം.   മരണത്തിന് സമാനമായ അവസ്ഥകളിലൂ‌ടെ കടന്നുപോയ 48 പേരുമായി അഭിമുഖം നടത്തിയ ഗവേഷകരാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടത്.  സാധാരണ" NDE-കൾ പങ്കിടുന്ന സ്വഭാവസവിശേഷതകൾ ഇങ്ങനെയാണ് .   അന്ത്യ നിമിഷങ്ങളിൽ അവ‌ർ കണ്ട കാഴ്ചകളെന്തൊക്കെയെന്ന് കേട്ടാൽ ആരും അമ്പരന്നു പോകും.

 

 



മരണമുഖത്തു നിന്നും രക്ഷപ്പെട്ട പലര്‍ക്കും പറയാനുള്ളതാണ് ടണല്‍ എന്ന പ്രതിഭാസം. പലരും മരണത്തിന്റെ വക്കില്‍ നിന്ന് ടണല്‍ വഴി അനിര്‍വ്വചനീയമായ ഒരു സ്ഥലത്തെത്തിപ്പെട്ടെതായി വിവരിക്കും. മരണപ്പെട്ട ബന്ധുക്കളെ കണ്ടുമുട്ടൽ‌, ഉയരത്തിലിരുന്ന് സ്വന്തം ശരീരം കാണുക, ആകാശ ഗോളങ്ങളെയും നക്ഷത്രങ്ങളെയും കാണാന്‍ സാധിക്കുക, ദൈവത്തെ കാണുക ഇങ്ങനെ നിരവധി അനുഭവ കഥകൾ.

എന്‍ഡിഇയെക്കുറിച്ചുള്ള ഡച്ച് ഗവേഷകരുടെ പഠനം പറയുന്നത്. 56ശതമാനം ആളുകളും മരണത്തെ ഒരു സുഖാനുഭവമായാണ് കണ്ടതെന്നാണ്, 24 ശതമാനം പേർക്ക് ശരീരത്തിന് പുറത്തെത്തിയ തോന്നലും 30 ശതമാനം ആളുകൾക്ക് ടണലിലൂടെ അതിവേഗം സഞ്ചരിക്കുന്നെന്ന തോന്നലുമാണത്രെ ഉണ്ടായത്.

 



മരണാനുഭവങ്ങളെ മാനസിക ശാരീരികചുറ്റുപാടുകളും സാമൂഹിക അവസ്ഥയും സ്വാധീനിക്കാറുണ്ട്. വിവിധ രാജ്യങ്ങളിലുള്ളവരുടെ മരണാസന്ന അനുഭവങ്ങൾക്ക് ഒരു പൊതുസ്വഭാവവും കണ്ടുവരാറുണ്ടത്രെ. സൗത്ത് അമേരിക്ക, ഹവായ് പ്രദേശങ്ങളിലുള്ളവരുടെ അനുഭവങ്ങളിൽ അഗ്നിപർവതമുഖങ്ങളാണ് കടന്നുവരാറുള്ളത്.

തായ്ലൻഡ്, ഇന്ത്യ പോലുള്ളവിടങ്ങളിലുള്ളവരുടെ അനുഭവങ്ങളില്‍ മനോഹരമായ ഭൂപ്രദേശങ്ങളും പ്രകാശോജ്ജ്വലമായ ടണലുമൊക്കെ കാണപ്പെടും. സാംസ്കാരികവും സമൂഹ്യപരവുമായ ഘടകങ്ങള്‍ മരണാനുഭവങ്ങളിലുണ്ടാകുന്നുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.

സ്വർഗം മുതൽ ബ്ലാക്ക് ഹോൾ വരെയുള്ള വൈവിദ്ധ്യമാർന്ന അനുഭവങ്ങളാണ് ഓരോരുത്തരും പങ്കുവച്ചത്. ചിലർ യേശുവിനെയും മാലാഖമാരെയും കണ്ടതായി പറയുന്നു.

കല്ലു കൊണ്ട് തീർത്ത പടവുകൾക്ക് മുകളിലായി വെള്ള അങ്കി ധരിച്ച യേശുവിനെ കണ്ടവരുണ്ട്. ദൈവം വലിയൊരു പ്രകാശമായി ദൂരെ പ്രത്യക്ഷപ്പെട്ടെന്നും ചിലർ പറഞ്ഞു. ചിലരുടെ അമാനുഷികത നിറഞ്ഞ വിവരണങ്ങൾ തീർത്തും അവിശ്വസനീയമായിരുന്നു. ബൈബിളിൽ പോലുമില്ലാത്ത വിചിത്രമായ രൂപങ്ങളും അജ്ഞാ ഇടങ്ങളിലേക്കുള്ള യാത്രകളുമാണ് അവർ കണ്ടതെന്ന് പറയുന്നു.ഒരാൾ കണ്ടതാകട്ടെ ഒരു ഉത്ഭവസ്ഥാനമായിരുന്നു. ആ ഉത്ഭവസ്ഥാനത്തേക്ക് പ്രവേശിച്ചാൽ നമ്മൾ പ്രപഞ്ചത്തിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാൻ കഴിയുമെന്നാണ് പറയുന്നത്. ഒരാൾ താൻ 'ബ്ലാക്ക് ഹോളിലേക്ക്' ഭയാനകമായ ഒരു യാത്ര നടത്തിയതായും വെളിപ്പെടുത്തി. ഒരാേ വ്യക്തിക്കുമുണ്ടായ അനുഭവങ്ങളും അവരവരുടേതായ ചുറ്റുപാടുകളെ ആശ്രയിച്ചാണിരിക്കുന്നത്.

ദൈവം, യേശു, പ്രിയപ്പെട്ടവർ, പ്രകാശം നിറഞ്ഞ തുരങ്കങ്ങൾ , മനോഹരമായ പൂന്തോട്ടങ്ങൾ തുടങ്ങിയ പൊതുവായ വിഷയങ്ങളാണ് അനുഭവങ്ങളിൽ ഏറെയും.

 



ഉയരത്തിലിരുന്ന് സ്വന്തം ശരീരം കാണുന്ന അഥവാ ശരീരമില്ലാതെ ആത്മാവ് മാത്രമാകുന്ന അവസ്ഥ മരണാനുഭവങ്ങളിലെ സ്ഥിരം കഥകളിലൊന്നാണ്. ജീവൻ രക്ഷിക്കാനായി ഡോക്ടർമാർ കിണഞ്ഞ് പരിശ്രമിക്കുന്നതും ബന്ധുക്കളുടെ നിലവിളിയുമൊക്കെ ആ സമയത്ത് കാണുമത്രെ.


നമ്മുടെ സാംസ്കാരിക പശ്ചാത്തലമാണ് ഇത്തരം മതിഭ്രമങ്ങൾക്ക് ചട്ടക്കൂട് നൽകുന്നതെന്നാണ് ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ് ആൻഡ് അപ്ലിക്കേഷൻസിലെ ഡോ. ഫ്രാൻസ് ലെർണർ പറയുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുമ്പോൾ കാഴ്ചാമണ്ഡലത്തിൽ വരുന്ന മാറ്റങ്ങളാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറയുന്നു.

ആദ്യം അത് ഇടുങ്ങിയ എ ഷേയ്പ്പിലുള്ള തുരങ്കമായും, പിന്നീട് പൂർണ്ണമായ സി ഫൈവ് ഷേയ്പ്പായും ദൃശ്യമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുകൊണ്ട് മാത്രം നമ്മുടെ ബോധം ശരീരത്തിൽ നിന്ന് വേർപിരിയുന്ന ആത്മാവുണ്ടെന്ന് പറയാൻ കഴിയില്ലെന്നും അദ്ദഹം കൂട്ടിച്ചേർത്തു.സാധാരണയായി മനുഷ്യൻ മരിക്കുമ്പോൾ ആദ്യം നിലയ്ക്കുന്നത് ഹൃദയമാണെന്ന് നമുക്കറിയാം. അതിന് ശേഷം മെല്ലെ അവയവങ്ങൾ പണിമുടക്കും. പിന്നീട് ശരീരം തണുക്കും. അതിനു ശേഷം പിന്നെയെന്ത് സംഭവിക്കുമെന്നതാണ് പലരുടെയും ചോദ്യം. ഇതിനപ്പുറത്തേക്ക് പല ഊഹാപോഹങ്ങളും മരണത്തെക്കുറിച്ചുണ്ടെങ്കിലും മരണ ശേഷം മനുഷ്യന് എന്ത് സംഭവിക്കുമെന്ന കാര്യം ഇന്നും ഒരു പ്രഹേളികയായി തുടരുകയാണ്.

മരണത്തിനോടടുത്ത് എത്തിയ മിക്കവരും അവരുടെ ഭൗതിക ശരീരത്തിൽ നിന്ന് വേർപെട്ട് പോയിട്ടുണ്ടെന്ന അനുഭവങ്ങളാണ് പങ്കുവച്ചിട്ടുള്ളത്. ഇത് സംഭവിക്കുന്നതിന് കാരണം തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുന്നത് കൊണ്ടാണെന്നാണ് ഗവേഷകർ ചൂണ്ടികാണിക്കുന്നത്. ഇപ്പോൾ ശാസ്ത്രഞ്ജന്മാ‌ർ നടത്തിയ ഗവേഷണം മനുഷ്യന്റെ ബോധത്തെക്കുറിച്ചും തലച്ചോറിന്റെ പ്രവർത്തനത്തെക്കുറിച്ചും പുതിയ വെളിച്ചമാണ് വീശുന്നത്.

എന്നാൽ ന്യൂറോസയന്റിസ്റ്റുകൾ പറയുന്നത് ഈ തോന്നലുകൾ  ആർക്കും ഉണ്ടാകാമമെന്നാണ്. ഉറക്കത്തിനിടയിൽ എണീറ്റിട്ട് കുറച്ചുനേരം ചലിക്കാനാവാതെ കിടക്കുന്ന സ്ലീപ് പരാലിസിസ് ഉണ്ടാകുന്നവർക്ക് ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകാണ്ട്. കൃഷ്ണമണികള്‍ ചലിച്ചു തുടങ്ങുന്ന 'റാപ്പിഡ് ഐ മൂവ്മെന്റ് എന്ന നിദ്രാവസ്ഥയിലാണ് സ്ലീപ് പരാലിസിസ് ഉണ്ടാകുന്നത്. തലച്ചോർ പ്രവർത്തനാവസ്ഥയിലാകുകയും ശരീരം വിശ്രാന്തിയിലാവുകയും ചെയ്യുന്ന അവസ്ഥയാണിത്.   ഇത് മാത്രമല്ല തലച്ചോറിലെ തലാമസിലെ ടിപിജി എന്ന റൈറ്റ് ടെമ്പറോപറൈറ്റൽ ജങ്ക്ഷനെ ചില രാസവസ്തുക്കളാലും ഉത്തേജിപ്പിച്ച് ഈ അവസ്ഥ കൃത്രിമമായി ഗവേഷകർ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

മതവിശ്വാസി ദൈവത്തെ കണ്ടുമുട്ടുമ്പോൾ ഒരു യുക്തിവാദി പ്രകാശം മാത്രമാവും കാണുക. എന്നാൽ ഗവേഷകരുടെ അഭിപ്രായത്തിൽ അൽഷിമേഴ്സ്, പാർക്കിൻസൺസ് രോഗികൾക്ക് ഇത്തരത്തിലുള്ള തോന്നലുകൾ പലപ്പോഴും ഉണ്ടാകാറുണ്ടത്രെ. ന്യൂറോട്രാന്‍സ്മിറ്ററായ ഡോപമൈന്‍ന്റെ തകരാറുകളാണ് ഹാലൂസിനേഷൻ അഥവാ ഇത്തരം വിഭ്രമമുണ്ടാക്കാൻ കാരണമാകുന്നതെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ട് ദിവസങ്ങൾ മാത്രം...  (9 minutes ago)

രാഹുലിന്റെ നിസ്സഹകരണം അന്വേഷണസംഘം കോടതിയില്‍ അറിയിച്ചേക്കും...  (21 minutes ago)

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി  (31 minutes ago)

ചായ  ആവശ്യപ്പെട്ട ശേഷം കത്തി കിടക്കമെത്തക്കടിയിൽ ഒളിപ്പിച്ചു ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയുള്ള പൈശാചിക കൊല  (58 minutes ago)

തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്...  (1 hour ago)

മുറജപത്തിന് സമാപനം  (1 hour ago)

കെ പി ശങ്കർദാസ് അറസ്റ്റിൽ.... ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ടായിരുന്നു  (1 hour ago)

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (8 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (9 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (9 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (9 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (10 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (11 hours ago)

Malayali Vartha Recommends