ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകുന്നു...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകുന്നു. മൂന്നു മത്സരങ്ങളാണ് പരമ്പരയില്‍ കളിക്കുക. നാളെ റാഞ്ചിയിലാണ് ആദ്യ മത്സരം. ടെസ്റ്റ് പരമ്പരയിലെ കനത്ത തോല്‍വിയുടെ ആഘാതത്തില്‍ നിന്നും മറികടക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സംഘം മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്.
25 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ആവേശത്തിലാണ് പ്രോട്ടീസ് സംഘം. ആദ്യം കൊല്‍ക്കത്തയിലും പിറകെ ഗുവാഹതിയിലും നടന്ന ടെസ്റ്റുകളിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ നാണംകെടുത്തിയത്. അതേ ആവേശത്തില്‍ പ്രോട്ടീസ് സംഘം ഏകദിന പരമ്പര കൂടി ലക്ഷ്യമിടുന്നു. പരിക്കേറ്റ ശുഭ്മന്‍ ഗില്ലിന് പകരം കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.
"
https://www.facebook.com/Malayalivartha























