Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

കൊണാർക്കിലേക്കൊരു യാത്ര

25 MARCH 2017 05:16 PM IST
മലയാളി വാര്‍ത്ത

പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് കൊണാർക്ക്‌. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒറിസ്സാ സംസ്ഥാനത്തിലെ പുരി ജില്ലയിലാണ്. ഇവിടുത്തെ ആരാധനാമൂർത്തി സൂര്യദേവൻ ആണ്. ഈ ക്ഷേത്രം ഇന്ത്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നായി പരിഗണിക്കപ്പെട്ടു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ ക്ഷേത്രം സ്ഥാനം പിടിച്ചിട്ടുണ്ട്.
ലോകമെമ്പ ടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഒരുപാട് പ്രത്യേകതകൾ കൊണാർക്കിലുണ്ട്. സൂര്യക്ഷേത്രങ്ങളാണ് ഇതില്‍ ഏറ്റവും പ്രശസ്തം. കോണ്‍ എന്ന് അര്‍ഥം വരുന്ന കൊണാ എന്ന വാക്കില്‍ നിന്നും സൂര്യന്‍ എന്ന് അര്‍ഥം വരുന്ന അര്‍ക്ക എന്നീ സംസ്കൃത വാക്കുകളില്‍ നിന്നാണ് ക്ഷേത്രത്തിന് കൊണാര്‍ക്ക് എന്ന് പേര് വന്നത്. സൂര്യഭഗവാന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളില്‍ നിന്നാണ് ഈ പേര് വന്നത്. സൂര്യദേവക്ഷേത്രസമുച്ചയത്തിനകത്ത് തന്നെയായി മായാദേവി ക്ഷേത്രം വൈഷ്ണവക്ഷേത്രം എന്നീ പ്രശസ്ത ക്ഷേത്രങ്ങളുമുണ്ട്. കൊണാര്‍ക്കിലെ മുഖ്യദേവിയായ രാംചന്ദിക്ക് സമര്‍പ്പിച്ചിരിക്കുന്ന രാമചന്ദി ക്ഷേത്രം സ്ഥിതി ചെയ്യുന്ന രാമചന്ദി മറ്റൊരു പ്രശസ്ത കേന്ദ്രമാണ്. അപ്രത്യക്ഷമായ ബുദ്ധ ആശ്രമം സ്ഥിതി ചെയ്തിരുന്ന കുറുമയില്‍ നിന്ന് പര്യവേക്ഷണം ചെയ്തെടുത്ത ബുദ്ധ പ്രതിമ ഇപ്പോള്‍ ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. മാതൃദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് ചൗരാസിയില ബാരാഹി ക്ഷേത്രം.
സൂര്യ ക്ഷേത്രം നിർമിച്ചിരിക്കുന്നത് ഒരു രഥത്തിന്റെ മാതൃകയിലാണ്. ഏഴു കുതിരകൾ ഈ രഥം വലിക്കുന്നു. ക്ഷേത്രത്തിന്റെ ദ്വാര പാലകരായി രണ്ടു സിംഹങ്ങളെ കാണാം. പ്രധാന ക്ഷേത്രത്തിനു മുന്നിലായി സ്ഥിതി ചെയ്യുന്ന മണ്ഡപം നടന മന്ദിരം എന്നറിയപ്പെടുന്നു. ഇവിടെ പണ്ട് സൂര്യനോടുള്ള ആരാധന എന്ന നിലയിൽ കലാരൂപങ്ങൾ സംഘടിപ്പിച്ചിരുന്നു.എല്ലാവര്‍ഷവും ഡിസംബര്‍ ഒന്നുമുതല്‍ അഞ്ച് വരെ നടക്കുന്ന കൊണാര്‍ക്ക് ഡാന്‍സ് ഫെസ്റ്റിവല്‍ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ലാസിക് ഡാന്‍സ് ഫെസ്റ്റിവലാണ്. ഒഡിസി, ഭരതനാട്യം, കഥക്, കുച്ചിപ്പുടി, ചാഹു നൃത്തം എന്നിവ ഈ വേളയില്‍ ഇവിടെ അവതരിപ്പിക്കുന്നു.


അസ്തമനവേളയില്‍ അഷ്ടരംഗയില്‍ നിന്നുള്ള ചക്രവാള ക്കാഴ്ച നയനമനോഹരമാണ്.മതകേന്ദ്രങ്ങളും സ്മാരകങ്ങളും കൂടാതെ കൊണാര്‍ക്കില്‍ ചന്ദ്രഭാഗ ബീച്ചും മുഖ്യ ടൂറിസ്റ്റ് ഘടകമാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഒരു മ്യൂസിയവും കൊണാര്‍ക്കിലുണ്ട്. സൂര്യക്ഷേത്ര പരിസരത്തി നിന്ന് കണ്ടെടുത്ത പല അമൂല്യവസ്തുക്കളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കൊണാര്‍ക്കിലെ ഷോപ്പിങ്ങും സന്തോഷം പകരുന്നതാണ്. വര്‍ണശബളമായ കുടില്‍ വ്യവസായഉല്‍പന്നങ്ങള്‍ ഇവിടെയുണ്ട്. കസവുകൊണ്ട് അലങ്കരിച്ച കുടകള്‍ ബാഗുകള്‍ എന്നിവ ഇവിടെ നിന്ന് ലഭിക്കും. ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങള്‍ മരത്തില്‍ തീര്‍ത്ത അലങ്കാരപ്പണികള്‍, കല്ലിലും പട്ടയിലും തീര്‍ത്ത ചിത്രപ്പണികള്‍ എന്നിവയും ഇവിടെ നിന്ന് ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു  (1 minute ago)

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (43 minutes ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (51 minutes ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (59 minutes ago)

ഒന്നിനെതിരേ നാലുഗോളുകള്‍ക്ക്...  (1 hour ago)

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം...  (1 hour ago)

നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി....  (1 hour ago)

ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക്  (1 hour ago)

ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടില്‍ ആയത് 53 ആം ദിനം  (2 hours ago)

പറന്നുയർന്ന വിമാനത്തിന്റെ മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി..!ചിറകിലൂടെ യാത്രക്കാരെ ഇറക്കി ..  (2 hours ago)

ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരുന്നു...  (2 hours ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (2 hours ago)

ഓണ മൂഡ്; സാഹസം വീഡിയോ സോംഗ് പുറത്ത് വിട്ട് അണിയറപ്രവർത്തകർ  (2 hours ago)

തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്  (2 hours ago)

കളിക്കുന്നതിനിടെ അഞ്ചു വയസുകാരന്‍ തോട്ടില്‍ വീണ്...  (3 hours ago)

Malayali Vartha Recommends