പീരുമേടിലെ പ്രശ്സ്ത തീര്‍ഥാടന കേന്ദ്രമായ കുരിശുമല അഥവാ അമൃതമേട്

മനോഹരമായ ചെറിയ വെള്ളച്ചാട്ടങ്ങൾ കൊണ്ടും, പുൽമൈതാനങ്ങളും, പൈൻ മരങ്ങളും കൊണ്ട് മനോഹരമായ ഒരു പ്രദേശമാണ് പീരുമേട്. സമുദ്ര നിരപ്പിൽ നിന്ന് 915 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയ്ക്ക് പ്രസിദ്ധമാണ്. പീർ മുഹമ്മദ് എന്ന സൂഫി സന്ന്യാസിയുടെ ശവകുടീരം ഇവിടെയുണ്ട്. അതില്നിന്നാണ് ഈ സ്ഥലത്തിന് പീരുമേട് എന്ന പേര് കിട്ടിയതെന്ന് കരുതുന്നു. ഇന്ത്യയിലെ പ്രധാന വന്യ ജീവി സങ്കേതമായ പെരിയാർ വന്യ ജീവി സങ്കേതം ഇവിടെ നിന്ന് 43 കി.മി ദൂരത്തിലാണ്. പീരുമേടിലെ പ്രശ്സ്തമായ തീര്‍ഥാടന കേന്ദ്രമായ കുരിശുമല കേരളത്തിലെ ഒരു പ്രധാന ടൂറിസം ആകര്‍ഷണമായി മാറുകയാണ്. അമൃതമേടെന്നും ഈ മല അറിയപ്പെടുന്നു. തീർത്ഥാടന പുണ്യത്തോടൊപ്പം ഇവിടത്തെ പ്രകൃതി സൗന്ദര്യം കുടി ആകുമ്പോൾ ഇവിടേക്കുള്ള യാത്ര മനസിനും ശരീരത്തിനും ഒരുപോലെ കുളിര്മയേകും എന്ന് ഉറപ്പാണ്.
മഞ്ഞു മൂടിയ ഈ മലകയറുമ്പോള്‍ കാണുന്ന പീരുമേടിന്‍റെ ദൃശ്യങ്ങള്‍ അപൂര്‍വ അനുഭൂതിയാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ക്രിസ്തുവിന്‍റെ അന്ത്യയാത്രയെ അനുസ്മരിപ്പിക്കുന്ന കുരിശിന്‍റെ വഴിയായാണ് കുരിശുമലയെ സജീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ 14 കുരിശുകളാണ് തീര്‍ഥാടകന്‍ കടന്നു പോകേണ്ടത്. ഇതില്‍ മുന്നാം കുരിശിന് മുന്നില്‍ എത്തുമ്പോള്‍ പീരുമേടിന്‍റെ അത്ഭുത കാഴ്ചകളും ചുറ്റുമുള്ള തേയില തോട്ടങ്ങളും കൊക്കാട് കുന്നുകളുമൊക്കെ കാണാനാകും. ഈ മലയില്‍ ഒമ്പതാം കുരിശ് സ്ഥിതി ചെയ്യുന്ന ഏറ്റവും മുകളിലത്തെ ഭാഗമാണ് അമൃതമേടെന്ന് അറിയപ്പെടുന്നത്. കുട്ടിക്കാനം മേഖലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്.
ഈ പ്രദേശത്ത് ധാരാളം സുഗന്ധദ്രവ്യ കൃഷി സ്ഥിതി ചെയ്യുന്നു. ഇതിൽ പ്രധാനം കാപ്പി, തേയില, ഏലം എന്നിവയാണ്. കൂടാതെ കൃഷിക്ക് നല്ല അനുയോജ്യമായ മണ്ണുള്ളത് കൊണ്ട് കുരുമുളക്, അരിമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവയും ഇവിടെ കാണപ്പെടുന്നു. അടുത്ത കാലത്തായി വാനില കൃഷിയും ഈ ഭാഗത്ത് ധാരാളമായി കണ്ടുവരുന്നു
https://www.facebook.com/Malayalivartha