Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

പ്രതികള്‍ക്ക് ഒരു കീഴടങ്ങലിന്റെ സുഖം പോലും നല്‍കാതെ ഏത് ഉന്നതങ്ങളില്‍ കയറിയും കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചത് കൊച്ചി റെയ്ഞ്ച് ഐ.ജി പി.വിജയന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള കര്‍ശന നിര്‍ദ്ദേശം

25 FEBRUARY 2017 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കോടതി മുറിക്കുള്ളില്‍ അഭയം തേടിയ പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുന്നത് ഇന്ത്യയില്‍ തന്നെ ആദ്യ സംഭവമാണ്. സാധാരണ ഗതിയില്‍ കോടതി കെട്ടിടത്തിനുള്ളില്‍ പ്രതി പ്രവേശിച്ചു കഴിഞ്ഞാല്‍ അവിടെ കയറി ബലപ്രയോഗം നടത്താന്‍ പോലീസ് തയാറാകില്ല. കൊച്ചിയില്‍ നടന്ന സംഭവത്തില്‍ പോലീസിന്റെ പ്രവര്‍ത്തിയെ വിമര്‍ശനാത്മകമായാണ് എല്ലാവരും ചിത്രീകരിച്ചത്.

എന്നാല്‍ കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കുപ്രസിദ്ധമായ അതിക്രമത്തിലെ പ്രതിയ്ക്ക് ഒരു കീഴടങ്ങലിന്റെ സുഖം പോലും നല്‍കാതെ ഏത് ഉന്നതങ്ങളില്‍ കയറിയും കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചത് കൊച്ചി റെയ്ഞ്ച് ഐജി പി വിജയന്റെ കര്‍ശന നിര്‍ദ്ദേശമായിരുന്നു.

പ്രതി കോടതി വസതിയിലെത്തിയെന്നറിഞ്ഞതോടെ സി.ജെ.എം കോടതി വരാന്തയില്‍ നിന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആദ്യമൊന്ന് മടിച്ച് നിന്നു. കോടതിയാണ്,ഇവിടെ പോലീസിന്റെ കളിയൊന്നും നടക്കില്ല. കോടതി പരിസരത്ത് സുനിലിനായി തിരച്ചിലിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഉടന്‍ വിളിച്ചത് ഐ .ജിയെയാണ്. മജിസ്‌ട്രേറ്റ് കോടതിയിലുണ്ടോ എന്നായിരുന്നു ഐ.ജിയുടെ ഏക ചോദ്യം. ഇല്ലെന്നു ഉദ്യോഗസ്ഥരുടെ മറുപടി. 

'എന്നാല്‍ പ്രതി മജിസ്‌ട്രേറ്റിന്റെ മുന്നിലെത്തും മുമ്പ് എങ്ങനെയും കസ്റ്റഡിയില്‍ എടുത്തിരിക്കണം. അതിന്റെ റിസ്‌ക് ഞാന്‍ ഏറ്റു, ഉടന്‍ അവരെ പിടികൂടൂ-'എന്നായിരുന്നു ഐ.ജിയുടെ മറുപടി. ഉടന്‍ പോലീസ് കോടതി ഹാളിലേക്ക് കുതിക്കുകയായിരുന്നു. ചെറുക്കാന്‍ ശ്രമിച്ച പ്രതികളെയും അഭിഭാഷകരെയും സ്തബ്ധരാക്കിക്കൊണ്ടുള്ളതായിരുന്നു പിന്നെ പോലീസിന്റെ നീക്കം.

അഭിഭാഷകര്‍ക്ക് പോലും ഒന്ന് പരസ്പരം ആലോചിക്കാന്‍ സമയം ലഭിക്കും മുമ്പ് പ്രതികളുമായി പോലീസ് കോടതി മുറ്റത്തെത്തി. പ്രതി കോടതിയില്‍ കീഴടങ്ങിയാല്‍ പോലീസിന്റെ ചോദ്യം ചെയ്യലിന് പരിമിതികളുണ്ട്. ഗൂഡാലോചന ഉള്‍പ്പെടെ ആരോപിക്കപ്പെടുന്ന സംഭവത്തില്‍ പ്രതിയെക്കൊണ്ട് ഉള്ളിലുള്ളത് മുഴുവന്‍ പറയിപ്പിക്കണമെങ്കില്‍ പോലീസ് മുറയിലുള്ള ചോദ്യം ചെയ്യല്‍ കൂടിയേ തീരൂ. അതൊഴിവാക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു പോലീസ്.

പ്രതികളുടെ തൊട്ടു പിന്നാലെ നീങ്ങിയ പോലീസിന്റെ പക്കല്‍ നിന്നും മൂന്ന് തവണ കഷ്ടിച്ചാണ് സുനിയും വിജീഷും രക്ഷപെട്ടത്. ഇതിനിടെ സുനിയ്ക്ക് ഏറെ മാനസിക അടുപ്പമുള്ള സഹോദരിയെയും രണ്ടു കാമുകിമാരെയും പോലീസ് പൊക്കി. അതുകൂടി ആയതോടെ സുനി കടുത്ത സമ്മര്‍ദ്ദത്തിലായി. ഇനി പോലീസിനെ വെട്ടിച്ച് മുന്നോട്ട് പോകാനാകില്ലെന്നുറപ്പിച്ചതോടെ പോലീസ് പിടിയിലാകാതെ എങ്ങനെയും കീഴടങ്ങാനായിരുന്നു പ്രതികളുടെ നീക്കം.

ഇതിനായാണ് ബുധനാഴ്ച തിരുവനന്തപുരത്തെത്തിയത്. പക്ഷെ അതും പോലീസ് മണത്തറിഞ്ഞു. സുനിയുടെ അഭിഭാഷകനെ കണ്ടെത്തി കൃത്യമായി നിരീക്ഷണത്തിലൂടെയാണ് ഇത്തരം നീക്കങ്ങള്‍ പോലീസിനു മനസിലാക്കാന്‍ കഴിഞ്ഞത്.

സുനിയും വിജീഷും തിരുവനന്തപുരത്ത് കോടതി പരിസരത്തെത്തിയപ്പോള്‍ തന്നെ പ്രദേശത്ത് പോലീസ് സാന്നിധ്യം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ അവിടെ നിന്ന് മുങ്ങി. അത് മനസിലാക്കിയ പോലീസ് പിന്നെ ഇവര്‍ കീഴടങ്ങാന്‍ സാധ്യതയുള്ള കോടതികള്‍ കണ്ടെത്തി അവിടെ മുഴുവന്‍ പോലീസിനെ വിന്യസിപ്പിക്കുകയായിരുന്നു.

പ്രതികള്‍ തിരുവനന്തപുരത്ത് കീഴടങ്ങാന്‍ നീക്കം നടത്തിയതോടെ കൊച്ചിയിലും ആലുവയിലും അങ്കമാലി, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ കോടതികളിലും കീഴടങ്ങാന്‍ സാധ്യതയില്ലെന്നായിരുന്നു പോലീസില്‍ ഒരു വിഭാഗത്തിന്റെ നിഗമനം.

പ്രതികളുടെ വിശ്വാസവും അതായിരുന്നു. ഒരിക്കലും തങ്ങള്‍ കൊച്ചിയില്‍ തന്നെ കീഴടങ്ങാന്‍ വരുമെന്ന് പോലീസ് കരുതില്ലെന്നായിരുന്നു അവരുടെ വിശ്വാസം. എന്നാല്‍ എറണാകുളം ജില്ലയിലെ മുഴുവന്‍ കോടതികളിലും പോലീസിനെ നിയോഗിച്ച് ശക്തമായ സന്നാഹം ഒരുക്കിയത് ഐ.ജി വിജയന്‌റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. അതാണ് ഒടുവില്‍ ഫലം കണ്ടത്. കീഴടങ്ങലിന്റെ സംരക്ഷണം തേടിയെത്തിയ പ്രതികള്‍ ഒടുവില്‍ പോലീസിന്റെ വലയില്‍ കുരുങ്ങി.

തുടക്കത്തില്‍ മാധ്യമങ്ങള്‍ ഇതിനെ വലിയ രീതിയില്‍ വിമര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും കോടതിയ്ക്കുള്ളില്‍ കയറി ഒളിച്ച പ്രതികളെ വലിച്ചിഴച്ച് പുറത്തിറക്കി കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയെ സോഷ്യല്‍ മീഡിയ വാനോളം പുകഴ്ത്തിയതോടെ ചാനലുകള്‍ ആ ശ്രമം ഉപേക്ഷിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (5 minutes ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (43 minutes ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (1 hour ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (2 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (2 hours ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (11 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (13 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (14 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (14 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (14 hours ago)

ദൃശ്യങ്ങൾ പുറത്ത്  (14 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (15 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (15 hours ago)

Malayali Vartha Recommends