മൂന്നാര്‍- മറയൂര്‍ റോഡില്‍ വിനോദസഞ്ചാരികളുടെ തിരക്ക്...
മൂന്നാര്‍- മറയൂര്‍ റോഡില്‍ വിനോദസഞ്ചാരികളുടെ തിരക്ക്... വേനല്‍ ചൂടില്‍ നിന്ന് ആശ്വാസത്തിനായി ഒന്നോ രണ്ടോ ദിവസം ഹൈറേഞ്ചിലെത്തുന്ന വിനോദസഞ്ചാരികള്‍ ഇതേതുടര്‍ന്ന് ഗതാഗതക്കുരുക്കില്‍ പെട്ട് വീര്‍പ്പുമുട്ടുന്നു.
ഇന്ന് മറയൂര്‍-മൂന്നാര്‍ റോഡില്‍ ലക്കം വെള്ളച്ചാട്ടത്തില്‍ എത്തിയവരുടെ വാഹനങ്ങളും മറ്റു യാത്രക്കാരുടെ വാഹനങ്ങളും റോഡ് വശങ്ങളില്‍ തിങ്ങി നിറഞ്ഞതിനാല്‍ മൂന്ന് മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി.
ലക്കം വെള്ളച്ചാട്ടത്തില്‍ എത്തുന്നവരുടെയും ഇരവികുളം ദേശീയോദ്യാനത്തില്‍ എത്തുന്നവരുടെയും വാഹനങ്ങള്‍ സംസ്ഥാന പാതയായ മറയൂര്‍-മൂന്നാര്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതാണ് കൂടുതലും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്.
വനംവകുപ്പ് വിനോദസഞ്ചാരികള്‍ നിന്നും ഉയര്‍ന്ന ഫീസ് ഇടാക്കുന്നുണ്ടെങ്കിലും അതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് പരിമിതമായ നിലയിലാണ്. അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും ആവശ്യമുയരുന്നത്.
"
https://www.facebook.com/Malayalivartha