സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....

ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. 207 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി വെല്ലുവിളിച്ച ബെംഗളൂരുവിനെതിരെ അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ച നേരിട്ട സണ്‍റൈസേഴ്‌സിന്, 35 റണ്‍സിന്റെ തോല്‍വി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 206 റണ്‍സ്. സണ്‍റൈസേഴ്‌സിന്റെ മറുപടി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സില്‍ അവസാനിച്ചു. ജയിച്ചെങ്കിലും ഒന്‍പതു മത്സരങ്ങളില്‍നിന്ന് നാലു പോയിന്റുമായി ബെംഗളൂരു അവസാന സ്ഥാനത്തും, തോറ്റ സണ്‍റൈസേഴ്‌സ് എട്ടു കളികളില്‍നിന്ന് അഞ്ച് വിജയങ്ങള്‍ സഹിതം 10 പോയിന്റുമായി മൂന്നാം സ്ഥാനത്തും തുടരുന്നു. താല്‍വി ഉറപ്പായ ഘട്ടത്തിലും ഒരു വശത്ത് നിലയുറപ്പിച്ച ഷഹബാസ് അഹമ്മദാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍.
37 പന്തുകള്‍ നേരിട്ട ഷഹബാസ് ഓരോ സിക്‌സും ഫോറും സഹിതം 40 റണ്‍സുമായി പുറത്താകാതെ നിന്നു. 13 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സെടുത്ത അഭിഷേക് ശര്‍മ, 15 പന്തില്‍ ഒരു ഫോറും മൂന്നു സിക്‌സും സഹിതം 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി മാറി .
"
https://www.facebook.com/Malayalivartha