ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാന്‍ മാനന്തവാടിയിലെ ആനക്കൊമ്പന്‍ വെണ്ട

മാനന്തവാടി പാലാക്കുളിയിലെ റിട്ട.കോഫി ബോര്‍ഡ് ലെയ്‌സന്‍ ഓഫിസര്‍ തച്ചറോത്ത് ബാബുവിന്റെ കൃഷിയിടത്തിലെ ആനക്കൊമ്പന്‍ വെണ്ടയ്ക്ക ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ്.
25 ഇഞ്ച് നീളമാണ് ഈ വെണ്ടയ്ക്കുള്ളത്. നിലവില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ 17 ഇഞ്ച് നീളമുള്ള വെണ്ടയാണ് ഇടം പിടിച്ചിട്ടുള്ളത്.
ആനക്കൊമ്പന്‍ ഇനത്തില്‍പെട്ട വെണ്ടയുടെ അസാധാരണ നീളം ശ്രദ്ധയില്‍പെട്ടപ്പോള്‍ മാനന്തവാടി കൃഷി ഓഫിസര്‍ എ.ടി.ബിനോയിയെ വിവരം അറിയിച്ചു. ഇത്രയും വലിപ്പം വയ്ക്കുന്നത് അപൂര്‍വമാണെന്നു കൃഷി ഓഫിസര്‍ അറിയിച്ചു.
സര്‍വീസില്‍നിന്നു വിരമിച്ച ശേഷം മുഴുവന്‍ സമയ കര്‍ഷകനായ സാബുവിന് പച്ചക്കറികളും വാഴയും കാപ്പിയുമാണു പ്രധാന കൃഷികള്‍.
https://www.facebook.com/Malayalivartha